വീഡിയോ: കല്പന ചൗളക്ക് ആദരവുമായി അമേരിക്ക

Kalpana Chawla കല്പന ചൗളയ്ക്ക് അമേരിക്കയുടെ ആദരം. രാജ്യന്തര സ്പേസ് സ്റ്റേഷനിലേക്ക് അയയ്ക്കാനിരിക്കുന്ന പുതിയ പേടകത്തിന് കല്പന ചൗളയുടെ പേരിടാൻ അമേരിക്ക തീരുമാനിച്ചു. ഇന്ത്യക്കാരിയായ ആദ്യ ബഹിരാകാശ യാത്രികയാണ് കല്പന ചൗള.Kalpana Chawla ബഹിരാകാശ ദൗത്യത്തിന് കല്പന നൽകിയ സംഭാവന വലുതാണെന്നും അതിന്റെ സ്മരണാർഥം ആണ് ‘എസ് .എസ് കല്പന ചൗള’ എന്ന് വാഹനത്തിനു പേരിടുന്നതെന്ന് അമേരിക്കൻ ബഹിരാകാശ പ്രതിരോധ സാങ്കേതിക വിദ്യ കമ്പനിയായ നോർത്ത്റോപ്പ് ഗ്രൂമാൻ അധികൃതർ പറഞ്ഞു.കൊളംബിയ ബഹിരാകാശ പേടകത്തിൽ കല്പന നടത്തിയ പഠനം More
 

Kalpana Chawla

കല്പന ചൗളയ്ക്ക് അമേരിക്കയുടെ ആദരം. രാജ്യന്തര സ്പേസ് സ്റ്റേഷനിലേക്ക് അയയ്ക്കാനിരിക്കുന്ന പുതിയ പേടകത്തിന് കല്പന ചൗളയുടെ പേരിടാൻ അമേരിക്ക തീരുമാനിച്ചു. ഇന്ത്യക്കാരിയായ ആദ്യ ബഹിരാകാശ യാത്രികയാണ് കല്പന ചൗള.Kalpana Chawla

ബഹിരാകാശ ദൗത്യത്തിന് കല്പന നൽകിയ സംഭാവന വലുതാണെന്നും അതിന്റെ സ്മരണാർഥം ആണ് ‘എസ് .എസ്‌ കല്പന ചൗള’ എന്ന് വാഹനത്തിനു പേരിടുന്നതെന്ന് അമേരിക്കൻ ബഹിരാകാശ പ്രതിരോധ സാങ്കേതിക വിദ്യ കമ്പനിയായ നോർത്ത്റോപ്പ് ഗ്രൂമാൻ അധികൃതർ പറഞ്ഞു.കൊളംബിയ ബഹിരാകാശ പേടകത്തിൽ കല്പന നടത്തിയ പഠനം ബഹിരാകാശ യാത്രികരുടെ ആരോഗ്യത്തെയും സുരക്ഷയെയും സംബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ വെളിപ്പെടുത്തിയെന്നും കമ്പനി വ്യക്തമാക്കി

സെപ്തംബര് 29 ന് വെർജിനിയയിലെ valpes ഫ്ലൈറ്റ് ഫെസിലിറ്റി ൽ നിന്നായിരിക്കും യാത്ര.എൻ.ജി.14 ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കുന്ന റോക്കറ്റിൽ 3629 കിലോഗ്രാം സാധന സാമഗ്രികളും ഉണ്ടാകും.എൻ.ജി. 14 സ്പേസ് സ്റ്റേഷനിൽ എത്താൻ 2 ദിവസത്തെ യാത്രയുണ്ട്.

2003 ൽ കൊളംബിയ സ്പേസ് ഷട്ടിലിന്‍റെ മടക്കയാത്രക്കിടെ ഉണ്ടായ അപകടത്തിലാണ് കല്പന ചൗളയും കൂടെയുണ്ടായിരുന്ന 6 പേരും മരണമടഞ്ഞത്.