ആപ്പിൾ ഐഫോൺ എസ് ഇ 2020 ഇന്നു മുതൽ ഫ്ലിപ്കാർട്ടിൽ

ആപ്പിൾ ഏപ്രിലിൽ അവതരിപ്പിച്ച ഐഫോൺ മോഡൽ എസ് ഇ 2020 ഇന്നുമുതൽ ഇന്ത്യയിൽ ലഭിക്കും. ഫ്ലിപ്കാർട്ട് വഴിയാണ് വില്പന. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ അവശ്യവസ്തുക്കൾക്ക് മാത്രമായി വില്പനാനുമതി പരിമിതപ്പെടുത്തിയതിനെ തുടർന്നാണ് ഒരു മാസം മുമ്പ് അവതരിപ്പിച്ച ആപ്പിളിൻ്റെ പുതിയ മോഡൽ ഇന്ത്യയിൽ ലഭ്യമല്ലാതിരുന്നത്. ലോക് ഡൗൺ 4.0-ൽ കൂടുതൽ ഇളവുകൾ വന്നതോടെയാണ് ഫ്ലിപ്കാർട്ട് വഴിയുള്ള വില്പനയ്ക്ക് ഇന്ന് ഇന്ത്യയിൽ തുടക്കമിടുന്നത്. എ 13 ബയോണിക് ചിപ് സെറ്റ്, 4.7 ഇഞ്ച് റെറ്റിന എച്ച് ഡി ഡിസ്പ്ലേ ഉൾപ്പെടെ ഒട്ടേറെ More
 

ആപ്പിൾ ഏപ്രിലിൽ അവതരിപ്പിച്ച ഐഫോൺ മോഡൽ എസ് ഇ 2020 ഇന്നുമുതൽ ഇന്ത്യയിൽ ലഭിക്കും. ഫ്ലിപ്കാർട്ട് വഴിയാണ് വില്പന.

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ അവശ്യവസ്തുക്കൾക്ക് മാത്രമായി വില്പനാനുമതി പരിമിതപ്പെടുത്തിയതിനെ തുടർന്നാണ് ഒരു മാസം മുമ്പ് അവതരിപ്പിച്ച ആപ്പിളിൻ്റെ പുതിയ മോഡൽ ഇന്ത്യയിൽ ലഭ്യമല്ലാതിരുന്നത്. ലോക് ഡൗൺ 4.0-ൽ കൂടുതൽ ഇളവുകൾ വന്നതോടെയാണ് ഫ്ലിപ്കാർട്ട് വഴിയുള്ള വില്പനയ്ക്ക് ഇന്ന് ഇന്ത്യയിൽ തുടക്കമിടുന്നത്.

എ 13 ബയോണിക് ചിപ് സെറ്റ്, 4.7 ഇഞ്ച് റെറ്റിന എച്ച് ഡി ഡിസ്പ്ലേ ഉൾപ്പെടെ ഒട്ടേറെ ഫീച്ചറുകൾ പുതിയ മോഡലിനെ ആകർഷകമാക്കുന്നു. ഐ ഫോൺ 8 സിരീസിലെ ടച്ച് ഐ ഡി യുടെ മടങ്ങിവരവും പുതിയ മോഡലിൽ കാണാം. 64 ജി ബി, 128 ജി ബി, 256 ജി ബി വേർഷനുകളിൽ ലഭ്യമാണ്.

42,500 രൂപയാണ് ആരംഭ വില. എച്ച് ഡി എഫ് സി കാർഡ് ഉപയോക്താക്കൾക്ക് 3600 രൂപയുടെ പ്രത്യേക ഡിസ്കൗണ്ടുണ്ട്. അതു വഴി 38,900 രൂപയ്ക്ക് ലഭിക്കും. ആക്സിസ് കാർഡുടമകൾക്ക് 5 % ഡിസ്കൗണ്ടുണ്ട്. അതു വഴി 1500 രൂപ ഡിസ്കൗണ്ടുണ്ടാകും. 128 ജി ബി മോഡലിന് ഡിസ്കൗണ്ട് കഴിച്ച് 44, 200 രൂപയും 256 ജി ബി മോഡലിന് 54,700 രൂപയുമാണ് വില.

റെഡ്, വൈറ്റ്, ബ്ലൂ എന്നീ കളർ ഓപ്ഷനുകൾ ഉണ്ട്. ഐ ഫോൺ 8, 11 എന്നിവയുടെ സംയോജിത ഫീച്ചറുകൾ പുതിയ മോഡലിൽ ലഭിക്കുന്നു എന്നതാണ് പ്രധാന സവിശേഷത.