ആപ്പിളിന്റെ ആദ്യത്തെ ഓൺലൈൻ സ്റ്റോർ ഇന്ത്യയിൽ അടുത്തയാഴ്ച മുതൽ

Apple ടെക്നോളജി മേഖലയിലെ അതികായന്മാരായ ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ റീറ്റെയ്ൽ സ്റ്റോർ സെപ്റ്റംബർ 23-ന് പ്രവർത്തനം തുടങ്ങും. ഇതാദ്യമായാണ് കമ്പനി രാജ്യത്ത് ഒരു ഫസ്റ്റ് പാർട്ടി റീറ്റെയ്ൽ ചാനലിന് തുടക്കം കുറിക്കുന്നത്. ഇതുവരെ ഇ-കൊമേഴ്സ്, ഓഫ്ലൈൻ പങ്കാളികൾ വഴിയാണ് ആപ്പിൾ ഉത്പന്നങ്ങൾ ഇന്ത്യയിൽ വിറ്റിരുന്നത്. Apple ആപ്പിൾ ഉത്പന്നങ്ങളുടെ മുഴുവൻ ശ്രേണിയോടൊപ്പം, ഓൺലൈൻ സ്റ്റോറിൽ കസ്റ്റമർ പിന്തുണയും സേവനങ്ങളും നൽകുന്ന പ്രാദേശിക കോൺടാക്റ്റ് സെന്ററും ഉൾപ്പെടുത്തിയിട്ടുണ്ട്. മാക് കമ്പ്യൂട്ടറുകൾ, ഐപാഡ് ടാബ്ലെറ്റുകൾ, ആക്സസറികൾ, ആപ്പിളിന്റെ പ്രീമിയം More
 

Apple

ടെക്‌നോളജി മേഖലയിലെ അതികായന്മാരായ ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ റീറ്റെയ്ൽ സ്റ്റോർ സെപ്റ്റംബർ 23-ന് പ്രവർത്തനം തുടങ്ങും. ഇതാദ്യമായാണ് കമ്പനി രാജ്യത്ത് ഒരു ഫസ്റ്റ് പാർട്ടി റീറ്റെയ്ൽ ചാനലിന് തുടക്കം കുറിക്കുന്നത്. ഇതുവരെ
ഇ-കൊമേഴ്‌സ്, ഓഫ്‌ലൈൻ പങ്കാളികൾ വഴിയാണ് ആപ്പിൾ ഉത്പന്നങ്ങൾ ഇന്ത്യയിൽ വിറ്റിരുന്നത്.

Apple
ആപ്പിൾ ഉത്‌പന്നങ്ങളുടെ മുഴുവൻ‌ ശ്രേണിയോടൊപ്പം, ഓൺ‌ലൈൻ‌ സ്റ്റോറിൽ‌ കസ്റ്റമർ പിന്തുണയും സേവനങ്ങളും നൽകുന്ന പ്രാദേശിക കോൺ‌ടാക്റ്റ് സെന്ററും ഉൾ‌പ്പെടുത്തിയിട്ടുണ്ട്. മാക് കമ്പ്യൂട്ടറുകൾ, ഐപാഡ് ടാബ്‌ലെറ്റുകൾ, ആക്‌സസറികൾ, ആപ്പിളിന്റെ പ്രീമിയം സപ്പോർട്ട് ഓപ്ഷനായ ആപ്പിൾ കെയർ പ്ലസ് എന്നിവ ഉൾപ്പെടെ ഒരു ഡെഡിക്കേറ്റഡ്
എജ്യുക്കേഷൻ സ്റ്റോറും ഇന്ത്യയ്ക്കായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ പ്രത്യേക വിലക്കിഴിവുകൾ ലഭിക്കും.

നിലവിൽ, ആപ്പിൾ ഉത്പന്നങ്ങൾ മാത്രമേ സ്റ്റോറിൽ ലഭ്യമാകൂ. എന്നാൽ ഭാവിയിൽ തേർഡ് പാർട്ടി ആക്‌സസറികൾ കൂടി ചേർക്കും. യുപിഐ, ക്യാഷ് ഓൺ ഡെലിവറി(സിഒഡി) പേയ്‌മെന്റ് ഓപ്ഷനുകളും ലഭ്യമാണ്.

കഴിഞ്ഞ വർഷം ആപ്പിൾ പോലുള്ള കമ്പനികൾക്കായി പ്രാദേശിക ഉറവിട മാനദണ്ഡങ്ങളിൽ(ലോക്കൽ സോഴ്സിങ്ങ് നോംസ്) സർക്കാർ ഇളവ് വരുത്തിയപ്പോൾ മുതൽ ആപ്പിളിന്റെ ഓൺലൈൻ സ്റ്റോർ പ്രതീക്ഷിക്കുന്നുണ്ട്. സി‌ഇ‌ഒ ടിം കുക്ക് ഈ വർഷം തുടക്കത്തിൽ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ കോവിഡ്-19 പ്രതിസന്ധിയാണ് പദ്ധതി വൈകാൻ ഇടയാക്കിയത്. ഓൺലൈൻ സ്റ്റോറിന് അടുത്തയാഴ്ച തുടക്കം കുറിക്കുന്നതോടെ രാജ്യത്തെ ഫെസ്റ്റീവ് സെയിൽ പിരീഡിനായി(ഉത്സവ കാല വിൽപന) ആപ്പിളും ഒരുങ്ങുകയാണ്.

ഇന്ത്യൻ സ്മാർട് ഫോൺ വിപണിയിൽ ആപ്പിളിന്റെ വിപണി വിഹിതം ഏകദേശം 2 ശതമാനം വരും. എന്നാൽ കഴിഞ്ഞ ഏതാനും പാദങ്ങളായി ഇന്ത്യയിൽ വളർച്ചാ പുരോഗതി കാണിക്കുന്നുണ്ട്. 2020 ജൂൺ അവസാന പാദത്തിൽ പ്രീമിയം വിഭാഗത്തിൽ ആപ്പിൾ 48.8 ശതമാനം വിപണി വിഹിതം നേടിയതായി ഇന്റർനാഷണൽ ഡാറ്റ കോർപറേഷന്റെ (ഐഡിസി) കണക്കുകൾ വ്യക്തമാക്കുന്നു. ഒരു വർഷം മുമ്പ് ഇത് 41.2 ശതമാനമായിരുന്നു.

ഐഫോൺ എസ്ഇയുടെ 2020 എഡിഷൻ്റെ ഗംഭീര വിൽപനയും വൺപ്ലസ് പോലുള്ള എതിരാളികൾ നേരിടുന്ന സപ്ലൈ ചെയിൻ പ്രശ്നങ്ങളുമാണ് ഈ വളർച്ചയ്ക്ക് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രാജ്യത്ത് ഇലക്ട്രോണിക്സ് വിൽ‌പനയിൽ ഇ-കൊമേഴ്‌സിന്റെ വാർഷിക സംഭാവന 42 മുതൽ 45 ശതമാനം വരെയാണ്.

പ്രീമിയം വിലനിർണയം മൂലം ആപ്പിൾ ഇപ്പോഴും ഓഫ്‌ലൈൻ വിൽപനയെ ആണ് കാര്യമായി ആശ്രയിക്കുന്നത്. ഓൺലൈൻ വിൽപനയ്ക്ക് കമ്പനി പ്രധാനമായും ആശ്രയിക്കുന്നത് ഫ്ലിപ്പ്കാർട്ടിനെയും ആമസോണിനെയുമാണ്. ചൈനീസ് കമ്പനികളായ ഷവോമി, വിവോ, ഓപ്പോ തുടങ്ങി വില കുറഞ്ഞ വിഭാഗങ്ങളിൽ(ലോവർ പ്രൈസ് സെഗ് മെൻ്റ്) നിന്നാണ് ഫ്ലിപ്പ്കാർട്ട്, ആമസോൺ തുടങ്ങിയ
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് ഓർഡറുകൾ കൂടുതൽ ലഭിക്കുന്നത്.

ഉത്പന്നങ്ങളുടെയും ആക്‌സസറികളുടെയും പൂർണമായ ലഭ്യത ഉറപ്പുവരുത്തുന്നതുൾപ്പെടെ ചില വലിയ തടസ്സങ്ങൾ മറികടക്കാൻ ആപ്പിൾ റീറ്റെയ്ൽ സ്റ്റോർ സഹായിക്കും. കസ്റ്റമർ എക്സ്പീരിയൻസ് (ഉപയോക്തൃ അനുഭവം) വലിയ അളവിൽ മെച്ചപ്പെടുത്താനും ഇത് സഹായകരമാവും.

മാക് കമ്പ്യൂട്ടറുകൾക്ക് ഇഷ്‌ടപ്പെട്ട കോൺഫിഗറേഷൻ തിരഞ്ഞെടുക്കാൻ കസ്റ്റമേഴ്സിനെ വെബ് സ്റ്റോർ അനുവദിക്കും. പൂർണമായ തോതിൽ ഈ സേവനം ലഭ്യമാക്കാൻ ആപ്പിളിന് ഇതുവരെ കഴിഞ്ഞിരുന്നില്ല. ഇതിനായി കമ്പനി തേർഡ് പാർട്ടികളെയാണ് ആശ്രയിച്ചിരുന്നത്. കൂടാതെ ഐഫോണുകൾക്കായി ഒരു ട്രേഡ്-ഇൻ പ്രോഗ്രാമും ആരംഭിക്കുന്നുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ ഐപാഡുകൾ, ആപ്പിൾ പെൻസിൽ, എയർപോഡുകൾ, എയർപോഡ്സ് പ്രോ എന്നിവ
ഹിന്ദി, തമിഴ്, ബംഗാളി, മറാത്തി, തെലുഗ്, കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ എൻഗ്രേവ് ചെയ്യാനും അവസരം ലഭിക്കും.