വീട്ടില്‍ ഓഫീസ്: ജീവനക്കാര്‍ക്ക് 1,000 ഡോളര്‍ വീതം നല്‍കുമെന്ന് ഫേസ്ബുക്ക്‌

Facebook കൊറോണയെത്തുടര്ന്ന് 2021 ജൂലൈ വരെ ജീവനക്കാർക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ഫേസ്ബുക്ക് അനുവദിക്കുമെന്നും ജീവനക്കാര്ക്ക് ‘ഹോം ഓഫീസ്’ ആവശ്യങ്ങൾക്കായി 1,000 ഡോളർ നൽകുമെന്നും ഫേസ്ബുക്ക് വക്താവ് പറഞ്ഞു. അടുത്തിടെ ഗൂഗിള് അടക്കമുള്ള വന്കിട കമ്പനികള് ഇതിന് സമാനമായ തീരുമാനം എടുത്തിരുന്നു.Facebook ആൽഫബെറ്റിന്റെ കീഴിലുള്ള ഗൂഗിൾ 2021 ജൂൺ അവസാനം വരെ ജീവനക്കാര്ക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ അനുവാദം കൊടുത്തിട്ടുണ്ട്. അതേസമയം ട്വിറ്റർ അവരുടെ ചില ജീവനക്കാരോട് അനിശ്ചിതമായി വീട്ടിലിരുന്നു ജോലി ചെയ്യാന് പറഞ്ഞിരിക്കുകയാണ്. More
 

Facebook

കൊറോണയെത്തുടര്‍ന്ന്‍ 2021 ജൂലൈ വരെ ജീവനക്കാർക്ക് വീട്ടിൽ ഇരുന്ന്‍ ജോലി ചെയ്യാൻ ഫേസ്ബുക്ക് അനുവദിക്കുമെന്നും ജീവനക്കാര്‍ക്ക് ‘ഹോം ഓഫീസ്’ ആവശ്യങ്ങൾക്കായി 1,000 ഡോളർ നൽകുമെന്നും ഫേസ്ബുക്ക് വക്താവ് പറഞ്ഞു.

അടുത്തിടെ ഗൂഗിള്‍ അടക്കമുള്ള വന്‍കിട കമ്പനികള്‍ ഇതിന് സമാനമായ തീരുമാനം എടുത്തിരുന്നു.Facebook

ആൽഫബെറ്റിന്‍റെ കീഴിലുള്ള ഗൂഗിൾ 2021 ജൂൺ അവസാനം വരെ ജീവനക്കാര്‍ക്ക് വീട്ടിൽ ഇരുന്ന്‍ ജോലി ചെയ്യാൻ അനുവാദം കൊടുത്തിട്ടുണ്ട്. അതേസമയം ട്വിറ്റർ അവരുടെ ചില ജീവനക്കാരോട് അനിശ്ചിതമായി വീട്ടിലിരുന്നു ജോലി ചെയ്യാന്‍ പറഞ്ഞിരിക്കുകയാണ്.

“സർക്കാർ-ആരോഗ്യ വിദഗ്ധരുടെ മാർഗനിർദേശവും ഈ കാര്യങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ ആഭ്യന്തര ചർച്ചകളും അടിസ്ഥാനമാക്കി 2021 ജൂലൈ വരെ സ്വമേധയാ വീട്ടിൽ ഇരുന്ന് ജോലി തുടരാൻ ഞങ്ങൾ ജീവനക്കാരെ അനുവദിക്കുന്നു. കൂടാതെ, ജീവനക്കാർക്ക് ഹോം ഓഫീസ് ആവശ്യങ്ങൾക്കായി 1,000 ഡോളർ അധികമായി നൽകാനും തീരുമാനിച്ചിട്ടുണ്ട്”, ഒരു ഫേസ്ബുക്ക് വക്താവ് ഇമെയിലിലൂടെ അറിയിച്ചു.

സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വൈറസ്‌ വ്യാപനം കുറഞ്ഞ പ്രദേശത്ത് ഓഫീസ് തുറക്കുന്നത് പരിഗണിക്കുമെന്ന് കമ്പനി അറിയിച്ചു. എന്നിരുന്നാലും, കോവിഡ് -19 കേസുകൾ കൂടുതലുള്ളതിനാൽ ഈ വര്‍ഷം അമേരിക്കയിലും ലാറ്റിൻ അമേരിക്കയിലും ഓഫീസ് വീണ്ടും തുറക്കാൻ സാധ്യതയില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.