റിയാലിറ്റി ലാബുമായി ഫേസ്ബുക്ക്

Reality Lab ഓഗ്മെൻ്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചു കൊണ്ടുള്ള റിയാലിറ്റി ലാബുമായി ഫേസ്ബുക്ക്. Reality Lab ഒക്കുലസ് ഉത്പന്നങ്ങൾ, ഓഗ്മെൻ്റഡ് റിയാലിറ്റി ഉത്പന്നങ്ങൾ, ഹോം ഡിവൈസുകൾ, ന്യൂറൽ ഇന്റർഫേസുകൾ പോലെ ദീർഘകാല ഗവേഷണം ആവശ്യമായ സംരംഭങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരെ ഒന്നിച്ച് ഒരു പ്ലാറ്റ്ഫോമിൽ എത്തിക്കാനാണ് ഫേസ്ബുക്കിൻ്റെ പദ്ധതി. ഫേസ്ബുക്ക് റിയാലിറ്റി ലാബ് എന്നാണ് സംരംഭത്തിൻ്റെ പേര്. ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗാണ് ഇക്കാര്യം അറിയിച്ചത്. ഓഗ്മെൻ്റഡ് റിയാലിറ്റിയും വെർച്വൽ റിയാലിറ്റിയുമാണ് നാളത്തെ പ്രധാന കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോമുകളെന്ന് More
 

Reality Lab

ഓഗ്‌മെൻ്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചു കൊണ്ടുള്ള റിയാലിറ്റി ലാബുമായി ഫേസ്ബുക്ക്. Reality Lab

ഒക്കുലസ് ഉത്പന്നങ്ങൾ, ഓഗ്‌മെൻ്റഡ് റിയാലിറ്റി ഉത്പന്നങ്ങൾ, ഹോം ഡിവൈസുകൾ, ന്യൂറൽ ഇന്റർഫേസുകൾ പോലെ ദീർഘകാല ഗവേഷണം ആവശ്യമായ സംരംഭങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരെ ഒന്നിച്ച് ഒരു പ്ലാറ്റ്ഫോമിൽ എത്തിക്കാനാണ് ഫേസ്ബുക്കിൻ്റെ പദ്ധതി. ഫേസ്ബുക്ക് റിയാലിറ്റി ലാബ് എന്നാണ് സംരംഭത്തിൻ്റെ പേര്.

ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗാണ് ഇക്കാര്യം അറിയിച്ചത്. ഓഗ്‌മെൻ്റഡ് റിയാലിറ്റിയും വെർച്വൽ റിയാലിറ്റിയുമാണ് നാളത്തെ പ്രധാന കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമുകളെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരം കൂടുതൽ അടുപ്പവും കൂടുതൽ സാന്നിധ്യവും അനുഭവിക്കാൻ അനുവദിക്കുന്ന സാങ്കേതിക വിദ്യകളാണവ. ശാരീരികമായി ഒരുമിച്ചല്ലെങ്കിലും സാന്നിധ്യത്തിന്റെ വികാരം പകർന്നു നൽകുന്ന ഇവയ്ക്ക് പുതിയ കാലത്ത് വലിയ പ്രാധാന്യമുണ്ട്. സാമീപ്യം കൊണ്ട് അകലെയെങ്കിലും സാന്നിധ്യം കൊണ്ട് തൊട്ടടുത്തുള്ള അനുഭവമാണ് അവ പകർന്നു നല്കുന്നത്. മറ്റൊരു സ്ക്രീനിനോ കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമിനോ ഇത് നൽകാനാവില്ല.

ഈ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ ടീമുകളെയും ഫേസ്ബുക്ക് റിയാലിറ്റി ലാബുകൾ എന്ന ഗ്രൂപ്പിലേക്ക് ഏകീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സക്കർബർഗ് പറയുന്നു. എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും കണക്റ്റുചെയ്യാൻ ആളുകൾക്ക് ശക്തി നൽകുക എന്ന കമ്പനിയുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 16-ന് ഫേസ്ബുക്ക് കണക്റ്റ് ഇവന്റിൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സക്കർബർഗ് പങ്കുവെയ്ക്കും.