ബഹിരാകാശ മേഖലയില്‍ സ്വകാര്യ നിക്ഷേപം: നിയമത്തിന്‍റെ ചട്ടക്കൂട് വേണമെന്ന് ആന്‍ട്രിക്സ് സിഎംഡി

ബഹിരാകാശ വ്യവസായത്തില് സ്വകാര്യമേഖലയെ ആകര്ഷിക്കാന് നിയമപരമായ ചട്ടക്കൂടുകളും നിയന്ത്രണ സംവിധാനങ്ങളും അനിവാര്യമാണെന്ന് ഐഎസ്ആര്ഒയുടെ വാണിജ്യവിഭാഗമായ ആന്ട്രിക്സിന്റെ സിഎംഡി രാകേഷ് ശശിഭൂഷണ് പറഞ്ഞു. തിരുവനന്തപുരത്ത് സ്പെയ്സ് പാര്ക്കിന്റെ ആഭിമുഖ്യത്തില് നടക്കുന്ന ദ്വിദിന സ്പേസ് ടെക്നോളജി സമ്മേളനമായ എഡ്ജ്-2020 ല് ‘പുതിയ ഉയരങ്ങള് കീഴടക്കാനുള്ള തയ്യാറെടുപ്പുകള്; ഇന്ത്യയുടെ ബഹിരാകാശ വാണിജ്യ പദ്ധതികളില് സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കല്’ എന്ന വിഷയത്തിലെ വിശകലന റിപ്പോര്ട്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൈസ് വാട്ടര്ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) എന്ന സ്ഥാപനമാണ് ഈ റിപ്പോര്ട്ട് തയ്യാറാക്കിയത്. രാജ്യത്തെ ബഹിരാകാശ വാണിജ്യ More
 

ബഹിരാകാശ വ്യവസായത്തില്‍ സ്വകാര്യമേഖലയെ ആകര്‍ഷിക്കാന്‍ നിയമപരമായ ചട്ടക്കൂടുകളും നിയന്ത്രണ സംവിധാനങ്ങളും അനിവാര്യമാണെന്ന് ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സിന്‍റെ സിഎംഡി രാകേഷ് ശശിഭൂഷണ്‍ പറഞ്ഞു.

തിരുവനന്തപുരത്ത് സ്പെയ്സ് പാര്‍ക്കിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദ്വിദിന സ്പേസ് ടെക്നോളജി സമ്മേളനമായ എഡ്ജ്-2020 ല്‍ ‘പുതിയ ഉയരങ്ങള്‍ കീഴടക്കാനുള്ള തയ്യാറെടുപ്പുകള്‍; ഇന്ത്യയുടെ ബഹിരാകാശ വാണിജ്യ പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കല്‍’ എന്ന വിഷയത്തിലെ വിശകലന റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) എന്ന സ്ഥാപനമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

രാജ്യത്തെ ബഹിരാകാശ വാണിജ്യ മേഖല സ്നിഗ്ധഘട്ടത്തിലാണെന്ന് ശ്രീ ശശിഭൂഷണ്‍ അഭിപ്രായപ്പെട്ടു. മുന്നോട്ടുള്ള പ്രയാണത്തിനുള്ള തടസ്സങ്ങള്‍ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് ലോകത്തെ ബഹിരാകാശ വ്യവസായം സ്വകാര്യകമ്പനികളാണ് നിയന്ത്രിക്കുന്നത്. സുപ്രധാന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതില്‍ ഐഎസ്ആര്‍ഒ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നു മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ ലോകമെമ്പാടും പ്രശംസയ്ക്ക് പാത്രമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ബഹിരാകാശ സാമ്പത്തിക മേഖല 700 കോടി ഡോളറിന്‍റെ മൂല്യമുള്ളതാണെന്ന് പിഡബ്ല്യൂസി ഡയറക്ടര്‍ സൗരവ് ഭട്ടാചാര്യ ചൂണ്ടിക്കാട്ടി. പിഡബ്ല്യുസി റിപ്പോര്‍ട്ട് സംസ്ഥാന ഐടി, ഇലക്ട്രോണിക്സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ലക്ഷം കോടി ഡോളര്‍ സാമ്പത്തികശക്തിയാകാനുള്ള രാജ്യത്തിന്‍റെ പ്രയത്നത്തിന് ഒരു ശതമാനം സംഭാവന നല്‍കാനാണ് ഈ മേഖലയുടെ ശ്രമം. അതിനായി 2024 ആകുമ്പോഴേക്കും 5000 കോടി അമേരിക്കന്‍ ഡോളറിന്‍റെ മൂല്യം ഈ മേഖലയില്‍ നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.