യുട്യുബ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വിശദീകരിക്കാന്‍ പുതിയ വെബ്സൈറ്റുമായി ഗൂഗിള്‍

you tube യുട്യുബ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായി ഗൂഗിള് പുതിയ വെബ്സൈറ്റ് ആരംഭിച്ചു. കമ്പനിയുടെ സുതാര്യ നടപടികളുടെ ഭാഗമായാണ് ‘How YouTube Works’ എന്ന വെബ്സൈറ്റെന്നും കമ്പനിയുടെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലെ വിവിധ വശങ്ങളെക്കുറിച്ചുള്ള ആളുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ഗൂഗിള് വ്യക്തമാക്കി.you tube കുട്ടികളുടെ സുരക്ഷ, ഹാനികരമായ ഉള്ളടക്കം, തെറ്റായ വിവരങ്ങൾ, പകർപ്പവകാശം എന്നിവ ഉൾപ്പെടുന്ന വീഡിയോകളെ യുട്യുബ് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും കോവിഡ്-19 പ്രതിസന്ധിയോട് യുട്യുബ് എങ്ങനെ More
 

you tube

യുട്യുബ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായി ഗൂഗിള്‍ പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. കമ്പനിയുടെ സുതാര്യ നടപടികളുടെ ഭാഗമായാണ് ‘How YouTube Works’ എന്ന വെബ്‌സൈറ്റെന്നും കമ്പനിയുടെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലെ വിവിധ വശങ്ങളെക്കുറിച്ചുള്ള ആളുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്‍കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കി.you tube

കുട്ടികളുടെ സുരക്ഷ, ഹാനികരമായ ഉള്ളടക്കം, തെറ്റായ വിവരങ്ങൾ, പകർപ്പവകാശം എന്നിവ ഉൾപ്പെടുന്ന വീഡിയോകളെ യുട്യുബ് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും കോവിഡ്-19 പ്രതിസന്ധിയോട് യുട്യുബ് എങ്ങനെ പ്രതികരിച്ചുവെന്നും രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെ തങ്ങള്‍ എങ്ങനെ പിന്തുണയ്ക്കുന്നുവെന്നതിനെക്കുറിച്ചുള്ള ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് സൈറ്റ് ഉത്തരം നൽകുമെന്ന് ഗൂഗിള്‍ പറയുന്നു.

ഇതിനുപുറമെ, പുതുതായി ആരംഭിച്ച വെബ്‌സൈറ്റ് വഴി ഉപയോക്താക്കൾക്ക് ഗൂഗിളിന്‍റെ ഉൽപ്പന്നങ്ങളും ക്രമീകരണങ്ങളും, യുട്യുബ് സെര്‍ച്ച്‌, ശുപാർശകൾ(recommendation), സ്വകാര്യത നിയന്ത്രണങ്ങൾ(privacy), പരസ്യ ക്രമീകരണങ്ങൾ എന്നിവയെക്കുറിച്ച് ആഴത്തിൽ പഠിക്കാനാകും. ഉപയോക്താക്കൾക്ക് യുട്യുബിന്‍റെ മാർഗ്ഗനിർദ്ദേശങ്ങളും മോണിട്ടൈസേഷന്‍ പോളിസി എന്നിവയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും അതുവഴി അവർക്ക് എന്ത് ഉള്ളടക്കമാണ് പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്താൻ കഴിയാത്തതെന്ന് അറിയാനും കഴിയും.

ദൈനംദിന അടിസ്ഥാനത്തിൽ പ്ലാറ്റ്ഫോം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനു പുറമെ യുട്യുബ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നതും ചില കമ്മ്യൂണിറ്റി വീഡിയോകൾ എന്തുകൊണ്ടാണ് നീക്കം ചെയ്തതെന്ന് വിശദീകരിക്കുകയും, കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശ റിപ്പോർട്ടിൽ നിന്നുള്ള വസ്തുതകളും കണക്കുകളും കാണിക്കുകയും ചെയ്യും. കൂടാതെ പുതിയ ഡാറ്റകളും റിപ്പോര്‍ട്ടുകളും ഉപയോഗിച്ച് ട്രെന്‍ഡ് മനസിലാക്കി അതിനനുസരിച്ചു വീഡിയോകള്‍ ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സൈറ്റ് നിര്‍ദേശം നല്‍കുകയും ചെയ്യും.

സൈറ്റ് ആദ്യമായി അമേരിക്കയിലാകും ലോഞ്ച് ചെയ്യുക. അതിന് ശേഷം മറ്റ് രാജ്യങ്ങളില്‍ ലഭ്യമാകും.

കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്‌