47 ചൈനീസ് ആപ്പുകൾ കൂടി സർക്കാർ നിരോധിച്ചു

Chinese App രാജ്യത്ത് 47 ചൈനീസ് മൊബൈൽ അപ്ലിക്കേഷനുകൾ കൂടി നിരോധിച്ചു. ജൂൺ അവസാനത്തോടെ, 59 ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. അതിനു പിന്നാലെയാണ് കൂടുതൽ ആപ്പുകൾ നിരോധിച്ചു കൊണ്ടുള്ള സർക്കാർ തീരുമാനം വന്നിരിക്കുന്നത്. Chinese App ദേശീയതാൽപര്യവും രാജ്യസുരക്ഷയും കണക്കിലെടുത്താണ് ടിക് ടോക്ക് ഉൾപ്പെടെയുള്ള ജനപ്രിയ ആപ്പുകൾ മുമ്പ് നിരോധിച്ചത്. നേരത്തേ നിരോധിച്ച അപ്ലിക്കേഷനുകളുടെ ക്ലോണുകളായി പ്രവർത്തിക്കുന്ന ഏകദേശം 50 ഓളം ആപ്പുകളാണ് ഇപ്പോൾ നിരോധിച്ചിരിക്കുന്നത് എന്നാണ് വിവരം. നിരോധിച്ച ആപ്പുകളുടെ പട്ടിക പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക അറിയിപ്പ് ഉടൻ More
 

Chinese App

രാജ്യത്ത് 47 ചൈനീസ് മൊബൈൽ അപ്ലിക്കേഷനുകൾ കൂടി നിരോധിച്ചു. ജൂൺ അവസാനത്തോടെ, 59 ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. അതിനു പിന്നാലെയാണ് കൂടുതൽ ആപ്പുകൾ നിരോധിച്ചു കൊണ്ടുള്ള സർക്കാർ തീരുമാനം വന്നിരിക്കുന്നത്. Chinese App

ദേശീയതാൽപര്യവും രാജ്യസുരക്ഷയും കണക്കിലെടുത്താണ് ടിക് ടോക്ക് ഉൾപ്പെടെയുള്ള ജനപ്രിയ ആപ്പുകൾ മുമ്പ് നിരോധിച്ചത്. നേരത്തേ നിരോധിച്ച അപ്ലിക്കേഷനുകളുടെ ക്ലോണുകളായി പ്രവർത്തിക്കുന്ന ഏകദേശം 50 ഓളം ആപ്പുകളാണ് ഇപ്പോൾ നിരോധിച്ചിരിക്കുന്നത് എന്നാണ് വിവരം. നിരോധിച്ച ആപ്പുകളുടെ പട്ടിക പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഉപയോക്താക്കളുടെ സ്വകാര്യതയ്‌ക്കോ ദേശസുരക്ഷയ്ക്കോ വിഘാതമാകുന്ന ​​250-ലധികം മൊബൈൽ അപ്ലിക്കേഷനുകളുടെ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

പബ്ജി ഉൾപ്പെടെ ചില മുൻനിര ഗെയിമിംഗ് അപ്ലിക്കേഷനുകൾ നിരോധിത ആപ്പുകളുടെ പട്ടികയിലുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

കാംസ്‌കാനർ, ഷെയർഇറ്റ്, യുസി ബ്രൗസർ ടിക്ക് ടോക്ക്, ഹെലോ, വിചാറ്റ് ഉൾപ്പെടെ ജനപ്രിയ അപ്ലിക്കേഷനുകൾക്കാണ് നേരത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഇൻഫർമേഷൻ ടെക്നോളജി ആക്റ്റിലെ സെക്ഷൻ 69 എ പ്രകാരമാണ് പ്രസ്തുത നിരോധനം ഏർപ്പെടുത്തിയത്.

തീരുമാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പ്രസ്തുത അപ്ലിക്കേഷനുകളിലേക്കും ബന്ധപ്പെട്ട വെബ്‌സൈറ്റുകളിലേക്കും പ്രവേശനം തടയാൻ സർക്കാർ ടെലികോം കമ്പനികളോട് ഉത്തരവിട്ടിരുന്നു. ആപ്പ് സ്റ്റോറിൽ നിന്നും പ്ലേസ്റ്റോറിൽ നിന്നും അവ നീക്കം ചെയ്യാൻ ആപ്പിളിനോടും ഗൂഗിളിനോടും നിർദേശിക്കുകയും ചെയ്തു.