കേരള പൊലീസ് ഓൺലൈൻ ഹാക്കത്തോൺ ‘ഹാക്ക്പി-2021’ രണ്ടാം ഘട്ടത്തിലേക്ക്

ഡീ-മിസ്റ്റിഫയിങ് ദി ഡാർക്ക് വെബ് എന്ന തീമിൽ ഡാർക്ക് വെബിലെ നിഗൂഢതകൾ ദൂരീകരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്നതായ കേരള പൊലീസിന്റെ ഓൺലൈൻ ഹാക്കത്തോൺ ഹാക്ക്പി 2021 [ HacKP-2021 ] രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ടെക്കികൾക്കും ഇൻഫർമേഷൻ ടെക്നോളജി പ്രേമികൾക്കും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ഒത്തുചേരുവാനും ഫലപ്രദമായ രീതിയിലൂടെ ക്രമസമാധാന പരിപാലനം, സിവിൽ സുരക്ഷ ഉറപ്പാക്കുക എന്നിവയ്ക്കായുള്ള ഇൻഫർമേഷൻ ടെക്നോളജിയിൽ അധിഷ്ഠിതമായ പരിഹാരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള പോലീസ് അഞ്ചാം പതിപ്പ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. 2021 മാർച്ച് More
 

ഡീ-മിസ്റ്റിഫയിങ് ദി ഡാർക്ക് വെബ് എന്ന തീമിൽ ഡാർക്ക് വെബിലെ നിഗൂഢതകൾ ദൂരീകരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്നതായ കേരള പൊലീസിന്റെ ഓൺലൈൻ ഹാക്കത്തോൺ ഹാക്ക്പി 2021 [ HacKP-2021 ] രണ്ടാം ഘട്ടത്തിലേക്ക് കടന്നു.

ടെക്കികൾക്കും ഇൻഫർമേഷൻ ടെക്നോളജി പ്രേമികൾക്കും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ഒത്തുചേരുവാനും ഫലപ്രദമായ രീതിയിലൂടെ ക്രമസമാധാന പരിപാലനം, സിവിൽ സുരക്ഷ ഉറപ്പാക്കുക എന്നിവയ്ക്കായുള്ള ഇൻഫർമേഷൻ ടെക്നോളജിയിൽ അധിഷ്ഠിതമായ പരിഹാരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള പോലീസ് അഞ്ചാം പതിപ്പ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്.

2021 മാർച്ച് 15 നു ആരംഭിച്ച രജിസ്‌ട്രേഷനിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായിലഭിച്ച 360 ഓളം അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുത്ത 165 പേർക്കാണ് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം ലഭിച്ചത് . രണ്ടാം ഘട്ടത്തിന്റെ ഫ്ലാഗ് ഓഫ് പോലീസ് ആസ്ഥാനത്തു വച്ച് ഓൺലൈൻ ആയി
നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഐപിഎസ്സ് നിർവഹിച്ചു. എഡിജിപി എച്ച് ക്യൂ വും സൈബർഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസും ചടങ്ങിൽ സംബന്ധിച്ചു.