ഐസിഫോസ് സൗജന്യ വേനല്‍കാല ക്യാമ്പ് മേയ് 13-24 ന്

തിരുവനന്തപുരം: കേരള സര്ക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ്വെയര് സ്ഥാപനമായ ഇന്റര്നാഷണല് സെന്റര് ഫോര് ഫ്രീ ആന്ഡ് ഓപ്പണ് സോഴ്സ് സോഫ്റ്റ് വെയര് (ഐസിഫോസ്) സ്കൂള് വിദ്യാര്ഥികള്ക്കായി മേയ് 13 മുതല് 24 വരെ കാര്യവട്ടം സ്പോര്ട്സ് ഹബ്ബില് വേനല്കാല ക്യാമ്പ് നടത്തും. കുട്ടികളില് സ്വതന്ത്ര സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള് എങ്ങനെ വളര്ത്തിയെടുക്കാം എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. ഈ സോഫ്റ്റ് വെയറുകള് ഉപയോഗിച്ച് കുട്ടികളുടെ സര്ഗശേഷി വികസിപ്പിക്കുന്നതിനും പ്രശ്ന പരിഹാര മാര്ഗങ്ങള് കാണുന്നതിനുമുള്ള വിഷയങ്ങള് ഐസിഫോസിലെ വിദഗ്ധര് പരിചയപ്പെടുത്തും. More
 

തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സ്ഥാപനമായ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍ (ഐസിഫോസ്) സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മേയ് 13 മുതല്‍ 24 വരെ കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ വേനല്‍കാല ക്യാമ്പ് നടത്തും.

കുട്ടികളില്‍ സ്വതന്ത്ര സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വളര്‍ത്തിയെടുക്കാം എന്നതാണ് ക്യാമ്പിന്‍റെ ലക്ഷ്യം. ഈ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് കുട്ടികളുടെ സര്‍ഗശേഷി വികസിപ്പിക്കുന്നതിനും പ്രശ്ന പരിഹാര മാര്‍ഗങ്ങള്‍ കാണുന്നതിനുമുള്ള വിഷയങ്ങള്‍ ഐസിഫോസിലെ വിദഗ്ധര്‍ പരിചയപ്പെടുത്തും. ഇന്‍ററാക്ടിവ് ഗെയിമുകളടക്കം ക്യാമ്പിലുണ്‍ണ്ടാകും. ക്യാമ്പംഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താനുള്ള പ്രസന്‍റേഷനുകള്‍ ക്യാമ്പിന്‍റെ സമാപനമായി നടക്കും.

എട്ടു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. 30 പേര്‍ക്കാണ് പ്രവേശനം. അപേക്ഷിക്കാനുള്ള അവസാന തിയതി മേയ് 12. ഈ വെബ്സൈറ്റില്‍ രജിസ്ട്രേഷന്‍ നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 7356610110.