ഐടി മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ട വനിതകള്‍ക്ക് ഐസിഫോസ് പരിശീലനം

ഐടി മേഖലയില് പല കാരണങ്ങളാല് ജോലി ഉപേക്ഷിക്കേണ്ടിവരുന്ന വനിതകളുടെ തൊഴില് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്ക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ് വെയര് സ്ഥാപനമായ ഇന്റര്നാഷണല് സെന്റര് ഫോര് ഫ്രീ ആന്ഡ് ഓപ്പണ് സോഴ്സ് സോഫ്റ്റ് വെയര് (ഐസിഫോസ്) മൊബൈല് ആപ്ലിക്കേഷന് വികസനത്തില് പരിശീലനം നല്കുന്നു. ഐസിഫോസ് നടപ്പാക്കുന്ന ‘ബാക് ടു വര്ക്ക്’ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ സ്വതന്ത്ര സോഫ്റ്റ് വെയര് മേഖലകളില് നടത്തുന്ന തീവ്ര പരിശീലനത്തിന്റെ രണ്ടാംഘട്ടമാണിത്. നവംബര് 18 മുതല് കാര്യവട്ടം സ്പോര്ട്സ് ഹബ്ബിലെ ഐസിഫോസ് More
 

ഐടി മേഖലയില്‍ പല കാരണങ്ങളാല്‍ ജോലി ഉപേക്ഷിക്കേണ്ടിവരുന്ന വനിതകളുടെ തൊഴില്‍ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിന്‍റെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍ (ഐസിഫോസ്) മൊബൈല്‍ ആപ്ലിക്കേഷന്‍ വികസനത്തില്‍ പരിശീലനം നല്‍കുന്നു.

ഐസിഫോസ് നടപ്പാക്കുന്ന ‘ബാക് ടു വര്‍ക്ക്’ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ സ്വതന്ത്ര സോഫ്റ്റ് വെയര്‍ മേഖലകളില്‍ നടത്തുന്ന തീവ്ര പരിശീലനത്തിന്‍റെ രണ്ടാംഘട്ടമാണിത്. നവംബര്‍ 18 മുതല്‍ കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിലെ ഐസിഫോസ് ആസ്ഥാനത്താണ് പരിശീലനം. നവംബര്‍ 11 വരെ അപേക്ഷിക്കാം. രജിസ്ട്രേഷന് വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 7356610110 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യാം.

വിവാഹം, മാതൃത്വം, പ്രാദേശിക പരിമിതികള്‍, കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങള്‍ എന്നിവ കാരണം ജോലിയില്‍ നിന്നു മാറി നില്‍ക്കേണ്ടിവന്ന പ്രതിഭാശാലികളായ വനിതകളുടെ ശാക്തീകരണത്തിനാണ് ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയ ബാക് ടു വര്‍ക്ക് ഊന്നല്‍ നല്‍കുന്നത്.

ജൂലൈയില്‍ നടന്ന ആദ്യബാച്ചില്‍ 30 പേര്‍ക്ക് സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗില്‍ പരിശീലനം നല്‍കിയിരുന്നു. ഇവരില്‍ പലര്‍ക്കും മുന്‍നിര കമ്പനികളില്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്നാണ് മറ്റു മേഖലകളിലേയ്ക്ക് പരിശീലനം വ്യാപിപ്പിക്കുന്നത്.