വർക്ക് ഫ്രം ഹോം പ്ലാനുകളുടെ വാലിഡിറ്റി കൂട്ടി ജിയോ, വൊഡാഫോണിനു ശേഷം ഡബ്ൾ ഡാറ്റ പ്ലാനുമായി എയർടെൽ

പുതിയ പ്ലാനുകളും ഓഫറുകളുമായി ജിയോയും എയർടെലും. ജിയോ 4 ജി വൗച്ചറുകളുടെ കാലാവധി വർധിപ്പിച്ചപ്പോൾ തെരഞ്ഞെടുത്ത പ്രീ-പെയ്ഡ് പ്ലാനുകളുടെ ടോക്ക് ടൈം വർധിപ്പിച്ചും ഡാറ്റ ഇരട്ടിയാക്കിയും എയർടെൽ രംഗത്തെത്തി. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ടെലികോം കമ്പനികൾ എല്ലാം തന്നെ വർക്ക് ഫ്രം ഹോം കാര്യക്ഷമമാക്കാൻ ഉതകുന്ന പദ്ധതികൾ അവതരിപ്പിച്ചിരുന്നു. പ്രതിദിനം 4 ജി ബി ഡാറ്റ നല്കുന്ന 3 ഡബ്ൾ ഡാറ്റ ഓഫറുകളാണ് വൊഡാഫോണിനുള്ളത്. 98 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനിൽ എയർടെൽ ഡാറ്റ ഇരട്ടിയാക്കി. ജിയോ മൂന്ന് More
 

പുതിയ പ്ലാനുകളും ഓഫറുകളുമായി ജിയോയും എയർടെലും. ജിയോ 4 ജി വൗച്ചറുകളുടെ കാലാവധി വർധിപ്പിച്ചപ്പോൾ തെരഞ്ഞെടുത്ത പ്രീ-പെയ്ഡ് പ്ലാനുകളുടെ ടോക്ക് ടൈം വർധിപ്പിച്ചും ഡാറ്റ ഇരട്ടിയാക്കിയും എയർടെൽ രംഗത്തെത്തി.

ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ടെലികോം കമ്പനികൾ എല്ലാം തന്നെ വർക്ക് ഫ്രം ഹോം കാര്യക്ഷമമാക്കാൻ ഉതകുന്ന പദ്ധതികൾ അവതരിപ്പിച്ചിരുന്നു. പ്രതിദിനം 4 ജി ബി ഡാറ്റ നല്‌കുന്ന 3 ഡബ്ൾ ഡാറ്റ ഓഫറുകളാണ് വൊഡാഫോണിനുള്ളത്. 98 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനിൽ എയർടെൽ ഡാറ്റ ഇരട്ടിയാക്കി.

ജിയോ

മൂന്ന് വർക്ക് ഫ്രം ഹോം 4 ജി വൗച്ചറുകൾ അവതരിപ്പിച്ചു. 30 ദിവസം വരെ വാലിഡിറ്റിയുള്ളതാണ് മൂന്ന് വൗച്ചറുകളും. 151 രൂപയുടെ ടോപ് അപ്പ് പ്ലാനിൽ 30 ജി ബി ഡാറ്റ ലഭിക്കും. 201 രൂപയുടെ പ്ലാനിൽ 40 ജി ബി യും 251 രൂപയുടെ പ്ലാനിൽ 50 ജി ബി യും ലഭിക്കും. 11 രൂപ, 21 രൂപ വൗച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്.

എയർടെൽ

98 രൂപയുടെ ടോപ് അപ്പിൽ ഇരട്ടി ഡാറ്റ ലഭിക്കും. തുടക്കത്തിൽ 6 ജി ബി ആയിരുന്നു ഓഫറെങ്കിൽ ഇപ്പോഴത് 12 ജി ബി യാണ്. 28 ദിവസമാണ് വാലിഡിറ്റി. ചില പ്രീ-പെയ്ഡ് പ്ലാനുകളുടെ ടോക്ക് ടൈമും കൂട്ടിയിട്ടുണ്ട്. 500 രൂപയുടെ വൗച്ചറിൽ 480 രൂപയാണ് പുതിയ ടോക്ക് ടൈം. നേരത്തേ ഇത് 423.73 രൂപയായിരുന്നു. 1000 രൂപയുടെ വൗച്ചറിൽ 847.46 ഓഫർ ചെയ്തിരുന്നത് 960 രൂപയായി വർധിപ്പിച്ചു. 5000 രൂപയുടെ പ്ലാനിൽ 4237 രൂപയുടെ ടോക്ക് ടൈം എന്നത് 4800 രൂപയാക്കി ഉയർത്തി.