മാധ്യമപ്രവര്‍ത്തകര്‍ക്ക് പകരം റോബോട്ട്; മൈക്രോസോഫ്റ്റ് മാധ്യമപ്രവര്‍ത്തകരെ പിരിച്ചു വിടുന്നു

തങ്ങളുടെ എം.എസ്.എന് ഓണ്ലൈന് മാധ്യമത്തിലെ ഒരു കൂട്ടം കരാര് ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചു വിടുന്നതായി റിപ്പോര്ട്ട്. വാര്ത്തകള് ശേഖരിക്കാനും എഴുതാനും കഴിയുന്ന നിര്മിത ബുദ്ധിയുള്ള റോബോട്ടിനെ വിന്യസിപ്പിക്കുനതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചു വിടുന്നത്. യുഎസ്, യുകെ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചു വിടുന്നത്. നിലവില് മറ്റ് സൈറ്റുകളില് നിന്ന് വാര്ത്തകളും ചിത്രങ്ങളും തെരഞ്ഞെടുക്കുന്നതും തലകെട്ട് തീരുമാനിക്കുന്നതും മാധ്യമപ്രവര്ത്തകരാണ്. ആ സ്ഥാനത്തേക്കാണ് റോബോട്ടുകളെ കമ്പനി അവതരിപ്പിക്കുന്നത്. തങ്ങളുടെ ഒരു ‘ബിസിനസ് ഇവാല്യുവേഷന്റെ’ ഭാഗമാണിതെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ”എല്ലാ കമ്പനികളെ പോലെയും More
 

തങ്ങളുടെ എം.എസ്.എന്‍ ഓണ്‍ലൈന്‍ മാധ്യമത്തിലെ ഒരു കൂട്ടം കരാര്‍ ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്‌. വാര്‍ത്തകള്‍ ശേഖരിക്കാനും എഴുതാനും കഴിയുന്ന നിര്‍മിത ബുദ്ധിയുള്ള റോബോട്ടിനെ വിന്യസിപ്പിക്കുനതിന്‍റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചു വിടുന്നത്. യുഎസ്, യുകെ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചു വിടുന്നത്.

നിലവില്‍ മറ്റ് സൈറ്റുകളില്‍ നിന്ന് വാര്‍ത്തകളും ചിത്രങ്ങളും തെരഞ്ഞെടുക്കുന്നതും തലകെട്ട് തീരുമാനിക്കുന്നതും മാധ്യമപ്രവര്‍ത്തകരാണ്. ആ സ്ഥാനത്തേക്കാണ് റോബോട്ടുകളെ കമ്പനി അവതരിപ്പിക്കുന്നത്.

തങ്ങളുടെ ഒരു ‘ബിസിനസ്‌ ഇവാല്യുവേഷന്‍റെ’ ഭാഗമാണിതെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.

”എല്ലാ കമ്പനികളെ പോലെയും ഞങ്ങളും ഞങ്ങളുടെ ബിസിനസ്‌ തുടര്‍ച്ചയായ ഇടവേളകളില്‍ വിലയിരുത്തുന്നുണ്ട്. ഇത് മൂലം ചില മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനും അത് പോലെ മറ്റ് ചില മേഖലകളിലെ നിക്ഷേപം കുറയ്ക്കുവാനും സാധിക്കും. നിലവിലെ കൊറോണ പ്രതിസന്ധിയുടെ ഭാഗമല്ല ഈ പിരിച്ചുവിടല്‍ തീരുമാനം,” യുഎസ് ടെക് ഭീമന്‍ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.

ഇതിന്‍റെ ഭാഗമായി വരുന്ന ജൂണ്‍ മാസത്തോടെ അന്‍പതോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

‘ഞാന്‍ എന്‍റെ ജീവിതം മുഴുവന്‍ എങ്ങനെ യന്ത്രവത്കരണവും നിര്‍മ്മിത ബുദ്ധിയും നമ്മുടെ ജോലികള്‍ തട്ടിയെടുക്കുമെന്ന് വായിച്ചുക്കൊണ്ടിരുന്നു. ഇപ്പോഴിതാ അത് എന്‍റെ ജോലി തട്ടിയെടുത്തിരിക്കുന്നു”, പിരിച്ചു വിട്ട ഒരു ജീവനക്കാരന്‍റെ പ്രതികരണം ഇതായിരുന്നു.

ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ‘റോബോട്ട് ജേര്‍ണലിസം’ എന്ന സാധ്യതകളില്‍ പരീക്ഷണം നടത്തുന്ന നിരവധി ടെക് കമ്പനികളില്‍ പ്രമുഖ കമ്പനിയാണ് മൈക്രോസോഫ്റ്റ്. ഇത് എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് അറിയാനായി ഗൂഗിളും ഇതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.