ദേശിയ സാങ്കേതിക ദിനാഘോഷം മെയ് 10 ന്

തിരുവനന്തപുരം : പ്രമുഖ ബ്ലഡ് ബാഗ് നിർമാതാക്കളായ ടെറുമോ പെൺപോളിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ടെക്നോളജിയുടെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സഹകരണത്തോടെ ദേശിയ സാങ്കേതിക ദിനാഘോഷം നടക്കും. മെയ് 10 രാവിലെ 9 ന് രാജിവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി സയൻസ് സെഷനുകളും ക്വിസ് മത്സരവും സംഘടിപ്പിക്കും. ഇന്ത്യയുടെ ന്യൂക്ലീയർ മിസൈൽ പരീക്ഷണ വിജയത്തെ തുടർന്ന് നടത്തി വരുന്ന സാങ്കേതിക ദിനാഘോഷത്തിൽ, ഇത്തവണ ശാസ്ത്ര More
 

തിരുവനന്തപുരം : പ്രമുഖ ബ്ലഡ് ബാഗ് നിർമാതാക്കളായ ടെറുമോ പെൺപോളിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ടെക്നോളജിയുടെയും കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെയും സഹകരണത്തോടെ ദേശിയ സാങ്കേതിക ദിനാഘോഷം നടക്കും.

മെയ് 10 രാവിലെ 9 ന് രാജിവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി സയൻസ് സെഷനുകളും ക്വിസ് മത്സരവും സംഘടിപ്പിക്കും. ഇന്ത്യയുടെ ന്യൂക്ലീയർ മിസൈൽ പരീക്ഷണ വിജയത്തെ തുടർന്ന് നടത്തി വരുന്ന സാങ്കേതിക ദിനാഘോഷത്തിൽ, ഇത്തവണ ശാസ്ത്ര സാങ്കേതിക മേഖലയിലെ പ്രതിഭകളാണ് വിദ്യാർത്‌ഥികൾക്കായി സയൻസ് സെഷൻ കൈകാര്യം ചെയ്യുന്നത്.

തുടർന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാര്തഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കും. ക്വിസിൽ പങ്കെടുക്കാനെത്തുന്ന വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്.