സുന്ദർ പിച്ചെ ആൽഫബെറ്റ് സി ഇ ഒ

ഗൂഗ്ൾ സി ഇ ഒ സുന്ദർ പിച്ചെയെ മാതൃകമ്പനിയായ അൽഫബെറ്റിന്റെയും സി ഇ ഒ ആയി നിയമിച്ചു. സ്ഥാപകൻ ലാറി പേജിനെ നീക്കിയാണ് ആൽഫബെറ്റ് സുന്ദർ പിച്ചെയെ ചീഫ് എക്സിക്യൂടീവ് ഓഫീസറായി നിയമിച്ചത്. വിനയവും സാങ്കേതിക വിദ്യയോടുള്ള പാഷനുമാണ് സുന്ദർ പിച്ചെയുടെ മുഖമുദ്രകളെന്നും ഗൂഗിളിനെയും അൽഫബെറ്റിനെയും മുന്നോട്ടുനയിക്കാൻ പിച്ചയെക്കാൾ മികച്ചൊരാൾ ഇല്ലെന്നും ഗൂഗ്ൾ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു. സഹസ്ഥാപകർ, ഓഹരിയുടമകൾ, ഡയറക്ടർ ബോർഡംഗങ്ങൾ എന്നീ നിലകളിൽ തങ്ങൾ തുടർന്നും കമ്പനികാര്യങ്ങളിൽ ഇടപെടുമെന്നും ഇരുവരും More
 
ഗൂഗ്ൾ സി ഇ ഒ സുന്ദർ പിച്ചെയെ മാതൃകമ്പനിയായ അൽഫബെറ്റിന്റെയും സി ഇ ഒ ആയി നിയമിച്ചു. സ്ഥാപകൻ ലാറി പേജിനെ നീക്കിയാണ് ആൽഫബെറ്റ് സുന്ദർ പിച്ചെയെ ചീഫ് എക്സിക്യൂടീവ്‌ ഓഫീസറായി നിയമിച്ചത്. വിനയവും സാങ്കേതിക വിദ്യയോടുള്ള പാഷനുമാണ് സുന്ദർ പിച്ചെയുടെ മുഖമുദ്രകളെന്നും ഗൂഗിളിനെയും അൽഫബെറ്റിനെയും മുന്നോട്ടുനയിക്കാൻ പിച്ചയെക്കാൾ മികച്ചൊരാൾ ഇല്ലെന്നും ഗൂഗ്ൾ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു. സഹസ്ഥാപകർ, ഓഹരിയുടമകൾ, ഡയറക്ടർ ബോർഡംഗങ്ങൾ എന്നീ നിലകളിൽ തങ്ങൾ തുടർന്നും കമ്പനികാര്യങ്ങളിൽ ഇടപെടുമെന്നും ഇരുവരും കത്തിൽ വ്യക്തമാക്കുന്നുണ്ട്. കാര്യങ്ങൾ നിർവഹിക്കാൻ പ്രാപ്തിയുള്ള ആളിനെ നേതൃതലത്തിൽ കൊണ്ടുവരികയാണ്.
47 കാരനായ പിച്ചെ നേതൃനിരയിൽ എത്തുന്ന സമയം ഗൂഗിളിനെയും അൽഫബെറ്റിനെയും സംബന്ധിച്ച് നിർണായകമാണ്. സ്വകാര്യത, ഡാറ്റയുടെ സുരക്ഷിതത്വം തുടങ്ങി നിരവധി വിഷയങ്ങളിൽ കമ്പനി വിവാദങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. ഗൂഗിളിന് രാഷ്ട്രീയ പക്ഷപാതിത്വം ഉണ്ടെന്നുള്ള ആരോപണത്തെ 2018 -ൽ സുന്ദർ പിച്ചെ പ്രതിരോധിച്ചിരുന്നു. അമേരിക്കൻ ഹൌസ് ജുഡീഷ്യറി കമ്മിറ്റിക്കു മുൻപാകെ അദ്ദേഹം നേരിട്ട് മൊഴികൊടുത്തിരുന്നു.
ലാറി പേജ് സി ഇ ഒ ആയും സെർജി ബ്രിൻ പ്രസിഡന്റായും 2015 -ലാണ് ആൽഫബെറ്റ് രൂപീകരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ആസ്തിയുള്ള കമ്പനികളിൽ ഒന്നാണ് ആൽഫബെറ്റ്. 2018 -ൽ കമ്പനി 110 ബില്യൺ ഡോളർ വരുമാനം നേടിയിരുന്നു. ചെന്നൈ സ്വദേശിയായ സുന്ദർ പിച്ചെ ഖരഗ്പൂർ ഐ ഐ ടി യിലെ പൂർവ വിദ്യാർഥിയാണ്. സ്റ്റാൻഫഡിൽ ഉപരിപഠനം നടത്തിയ അദ്ദേഹം വാർട്ടൺ ബിസിനസ് സ്‌കൂളിൽനിന്നാണ് എം ബി എ നേടിയത്.