അതിവേഗ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ്: വഴിയരികില്‍ തൂണുകള്‍ സ്ഥാപിക്കാന്‍ അനുമതി

വീട്ടിലേക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ എത്തിക്കുന്നതിനു പൊതുമരാമത്ത് റോഡുകളിൽ ഇരുമ്പു തൂണുകൾ സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകി. ഇതുവരെ കെഎസ്ഇബിയുടെ തൂണുകളെയും അനധികൃത തൂണുകളെയും ആശ്രയിച്ചിരുന്ന കമ്പനികൾക്ക് ഇനി സ്വന്തം തൂണുകൾ സ്ഥാപിച്ച് വീടുകളിലേക്കു നേരിട്ട് ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി അതിവേഗ ഇന്റർനെറ്റ് എത്തിക്കാം. ജിയോ ഫൈബർ കണക്ഷൻ വീടുകളിൽ എത്തിക്കാൻ റിലയൻസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് എല്ലാ കമ്പനികൾക്കും ഇതിനു സർക്കാർ അനുമതി നൽകിയത്. പോസ്റ്റ് ഒന്നിന് 360 രൂപ വാർഷിക വാടക ഈടാക്കിയാണ് More
 

വീട്ടിലേക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കുന്നതിനു പൊതുമരാമത്ത് റോഡുകളിൽ ഇരുമ്പു തൂണുകൾ സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകി. ഇതുവരെ കെഎസ്ഇബിയുടെ തൂണുകളെയും അനധികൃത തൂണുകളെയും ആശ്രയിച്ചിരുന്ന കമ്പനികൾക്ക് ഇനി സ്വന്തം തൂണുകൾ സ്ഥാപിച്ച് വീടുകളിലേക്കു നേരിട്ട് ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി അതിവേഗ ഇന്റർനെറ്റ് എത്തിക്കാം.

ജിയോ ഫൈബർ കണക്‌ഷൻ വീടുകളിൽ എത്തിക്കാൻ റിലയൻസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് എല്ലാ കമ്പനികൾക്കും ഇതിനു സർക്കാർ അനുമതി നൽകിയത്. പോസ്റ്റ് ഒന്നിന് 360 രൂപ വാർഷിക വാടക ഈടാക്കിയാണ് അനുമതി . ഓരോ വർഷവും 5% വർധിപ്പിക്കും. 5 വർഷം കഴിയുമ്പോൾ കരാർ പുതുക്കും.

പ്രദേശത്തെ എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് അപേക്ഷ നൽകേണ്ടത്. ആദ്യം എത്തുന്ന കമ്പനിക്ക് ആദ്യം അനുമതി . വാർഷിക വാടകയുടെ 10% സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണം. ഒരു കമ്പനി സ്ഥാപിക്കുന്ന തൂണിൽ പൊതുമാരാമത്ത് വകുപ്പിന്റെ അനുമതിയോടെ വാടക നൽകി മറ്റു കമ്പനികൾക്കും കേബിൾ വലിക്കാം.

ഏതാനും വ്യവസ്ഥകളോടെയാണ് തൂണുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.അവ താഴെ പറയുന്നവയാണ്..

∙ റോഡിനു തകരാറുണ്ടായാൽ കമ്പനി തന്നെ അറ്റകുറ്റപ്പണി ചെയ്യണം.
∙ റോഡിന്റെ പരാമവധി അറ്റത്തു വേണം തൂണുകൾ സ്ഥാപിക്കാൻ.
∙ അറ്റത്തു നിന്ന് പരമാവധി 60 സെന്റീമീറ്റർ വരെ റോഡിലേക്കു നീക്കാം.
∙ തൂണിനും കേബിളിനും റോഡിൽ നിന്ന് 6 മീറ്ററെങ്കിലും ഉയരമുണ്ടാകണം.
∙ തൂണിൽ റിഫ്ലെക്ടറുകൾ ഘടിപ്പിക്കണം.
∙ കാൽനട യാത്രക്കാർക്കു തടസ്സമാകരുത്.
∙ റോഡ് വീതികൂട്ടുമ്പോൾ കമ്പനികൾ സ്വന്തം ചെലവിൽ തൂണുകൾ മാറ്റണം.
∙ തൂണുകൾ അപകടം സൃഷ്ടിച്ചാൽ ഉത്തരവാദിത്തം കമ്പനിക്ക്.
∙ ട്രാഫിക് സിഗ്നലുകളെയോ സൈൻ ബോർഡുകളെയോ മറയ്ക്കരുത്.
∙ തൂണിനോ ഘടിപ്പിക്കുന്ന ഉപകരണങ്ങൾക്കോ മൂർച്ചയുള്ള ഭാഗങ്ങൾ പാടില്ല.