കോവിഡിന് ശേഷമുള്ള സാധ്യതകളെക്കുറിച്ച് വിർച്വൽ ഇന്ററാക്ടീവ് സെഷൻ ജൂൺ 7 ന്

യു.കെ യിലെ കിങ്സ്റ്റൻ യൂണിവേഴ്സിറ്റിയും യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.എസ് .ഇ.ഇ.സി യും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിർച്വൽ ഇന്ററാക്ടീവ് സെഷൻ ജൂൺ 7 നു നടക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ലോകത്തെ സാമൂഹിക വ്യാവസായിക മേഖലകളിൽ ഉരുത്തിരിയുന്ന മാറ്റങ്ങളും സാധ്യതകളുമാണ് വെബിനാറിൽ ചർച്ച ചെയ്യപ്പെടുന്നത്. ആരോഗ്യം, വിദ്യാഭ്യാസം,ചെറുകിട കച്ചവട സ്ഥാപനങ്ങൾ, , ബാങ്കിങ്, കൃഷി, മാധ്യമ സ്ഥാപങ്ങൾ, രാഷ്ട്രീയം, തുടങ്ങി വിവിധ മേഖലകളിൽ വന്നേക്കാവുന്ന സാങ്കേതിക മാറ്റങ്ങൾ ലോകത്തെ പ്രമുഖർ വിശദീകരിക്കും സാമൂഹിക അകലവും മാസ്കും More
 

യു.കെ യിലെ കിങ്സ്റ്റൻ യൂണിവേഴ്‌സിറ്റിയും യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.എസ് .ഇ.ഇ.സി യും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിർച്വൽ ഇന്ററാക്ടീവ് സെഷൻ ജൂൺ 7 നു നടക്കും.

കോവിഡിന്റെ പശ്ചാത്തലത്തിൽ ലോകത്തെ സാമൂഹിക വ്യാവസായിക മേഖലകളിൽ ഉരുത്തിരിയുന്ന മാറ്റങ്ങളും സാധ്യതകളുമാണ് വെബിനാറിൽ ചർച്ച ചെയ്യപ്പെടുന്നത്. ആരോഗ്യം, വിദ്യാഭ്യാസം,ചെറുകിട കച്ചവട സ്ഥാപനങ്ങൾ, , ബാങ്കിങ്, കൃഷി, മാധ്യമ സ്ഥാപങ്ങൾ, രാഷ്ട്രീയം, തുടങ്ങി വിവിധ മേഖലകളിൽ
വന്നേക്കാവുന്ന സാങ്കേതിക മാറ്റങ്ങൾ ലോകത്തെ പ്രമുഖർ വിശദീകരിക്കും
സാമൂഹിക അകലവും മാസ്കും നിത്യ ജീവിതത്തിന്റെ ഭാഗമാകുന്നതോടെ റോബോട്ടിക്‌സും ഡാറ്റ വിശകലനവും വിവിധ മേഖലകളിൽ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് വെബിനാറിൽ ,വിദഗ്ദർ ക്ലാസുകൾ നൽകും.

ബിഗ് ഡാറ്റ അനാലിസിസിൽ ലോകത്തെ തന്നെ പ്രമുഖ വ്യക്തിത്വമായ പ്രൊഫസർ സൗഹെയ്ൽ ഖദ്ദാജ് ഡാറ്റ അനാലിസിസിനെ കുറിച്ച് ക്ലാസ്സുകളെടുക്കുമെന്നു വെബിനാർ കോർഡിനേറ്റർ മിൽട്ടൺ ഫ്രാൻസിസ് പറഞ്ഞു.കിങ്സ്റ്റൻ യൂണിവേഴ്സിറ്റിയിലെ മുതിർന്ന അധ്യാപകനായ ഖദ്ദാജ്, ഡാറ്റ സുരക്ഷ, വിശകലനം, പ്രാധാന്യം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പ്രേക്ഷകരുടെ സംശയങ്ങൾക്കു മറുപടി നൽകും.

ആരോഗ്യം, വിദ്യാഭ്യാസം, ചെറുകിട കച്ചവടം, കൃഷി തുടങ്ങിയ മേഖലകളിൽ റോബോട്ടിക് ആപ്പ്ളിക്കേഷന്റെ സാധ്യതകളെ കുറിച്ച് യു.കെ യിലെ തന്നെ പ്രമുഖ ഗവേഷകനായ ഡോക്ടർ ബിജു ജോൺ സംസാരിക്കും.ക്‌ളൗഡ്‌ കംപ്യുട്ടിങ്ങിനു സെമാന്റിക് നിർവചനം നൽകിയിട്ടുള്ള വ്യക്തിയും റോബോട്ടിക് സെമാന്റിക് ആപ്ലിക്കേഷനിൽ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ച ബിജു ജോൺ ഇപ്പോൾ തമിഴ്നാട്ടിലെ ആരോഗ്യമേഖലയിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ആശുപത്രികൾക്ക് വേണ്ടി റോബോട്ടുകളെ വികസിപ്പിക്കുന്ന പദ്ധതി ഏറ്റെടുത്തിരിക്കുകയാണ്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ വെബിനാറിൽ പങ്കെടുക്കും. കോളേജ് വിദ്യാർത്ഥികൾ, സംരംഭകർ, ഉൾപ്പെടെയുള്ളവർക്ക് സൗജന്യമായി വെബിനാറിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

ഐ.എസ.ഇ.ഇ.സി ഈ വർഷം എല്ലാ മാസവും സംഘടിപ്പിക്കുന്ന വെബിനാർ സീരീസിൽ ആദ്യത്തേതാണ് ജൂണിൽ നടക്കാൻ പോകുന്നത്.