ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങി ചൈനീസ് ഭീമന്‍

Smart Phone ചൈനീസ് കമ്പനികളെ ബഹിഷ്കരിക്കാന് ആഹ്വാനം നടക്കുന്നതിനിടയില് ഇന്ത്യയില് പുതിയ ഫോണ് പുറത്തിറക്കാനൊരുങ്ങുകകയാണ് ചൈനീസ് സ്മാര്ട്ട് ഫോണ് ഭീമനായ ഷവോമി. ഷവോമിയുടെ ഉപകമ്പനിയായ റെഡ്മി അവരുടെ നോട്ട് 9 ഫോണ് ഉടന് പുറത്തിറക്കും.Smart Phone മറ്റു ചില രാജ്യങ്ങളില് നോട്ട് 9 നേരത്തെ ഇറക്കിയിരുന്നു. 3ജിബി റാം + 64ജിബി സ്റ്റോറേജ്, 4ജിബി + 128ജിബി സ്റ്റോറേജ് എന്നീ രണ്ടു വേര്ഷനിലുള്ള ഫോണ് ആയിരിക്കും ഇന്ത്യയില് ഇറക്കുക. 14,000 രൂപയായിരിക്കും തുടക്കം വിലയെന്നാണ് സൂചന. ഓണ്ലൈന് More
 

Smart Phone

ചൈനീസ് കമ്പനികളെ ബഹിഷ്കരിക്കാന്‍ ആഹ്വാനം നടക്കുന്നതിനിടയില്‍ ഇന്ത്യയില്‍ പുതിയ ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകകയാണ് ചൈനീസ്‌ സ്മാര്‍ട്ട്‌ ഫോണ്‍ ഭീമനായ ഷവോമി. ഷവോമിയുടെ ഉപകമ്പനിയായ റെഡ്മി അവരുടെ നോട്ട് 9 ഫോണ്‍ ഉടന്‍ പുറത്തിറക്കും.Smart Phone

മറ്റു ചില രാജ്യങ്ങളില്‍ നോട്ട് 9 നേരത്തെ ഇറക്കിയിരുന്നു. 3ജിബി റാം + 64ജിബി സ്റ്റോറേജ്, 4ജിബി + 128ജിബി സ്റ്റോറേജ് എന്നീ രണ്ടു വേര്‍ഷനിലുള്ള ഫോണ്‍ ആയിരിക്കും ഇന്ത്യയില്‍ ഇറക്കുക. 14,000 രൂപയായിരിക്കും തുടക്കം വിലയെന്നാണ് സൂചന. ഓണ്‍ലൈന്‍ വഴിയാണ് ആദ്യഘട്ടത്തില്‍ വില്പന.

6.53 ഇഞ്ച്‌ വലിപ്പമുള്ള ഫോണില്‍ ക്വാഡ് ക്യാമറയാണ് ഉള്ളത്. 48എംപി, 8എംപി, 2എംപിയുള്ള രണ്ട് ക്യാമറകള്‍ തുടങ്ങിയവയാണ് ഉള്ളത്. 13 എംപിയാണ് മുന്‍ക്യാമറ. 5,020 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയും 18വാട്ട് ഫാസ്റ്റ് ചര്‍ജിങ്ങുമാണ് ഫോണിനുള്ളത്.

ഇത് കൂടാതെ നോട്ട് 9ന്‍റെ കൂടിയ പതിപ്പായ റെഡ്മി നോട്ട് 9 പ്രോ മാക്സുമും ഉടന്‍ തന്നെ ലഭ്യമാകും. പ്രാരംഭ വില 16,999 രൂപയായിരിക്കും.

6.67 ഇഞ്ച് എഫ്എച്ച്ഡി ഡിസ്പ്ലേയോടെ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് ഇത് പ്രവർത്തിക്കുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് (120-ഡിഗ്രി) ആംഗിൾ ലെൻസ്, 5 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് പിന്നിലുള്ള ക്വാഡ് ക്യാമറ സജ്ജീകരണം. സെൽഫിക്കായി 32 മെഗാപിക്സൽ ക്യാമറയാണുള്ളത്.