അന്യദേശ തൊഴിലാളികൾക്ക് സ്വന്തം വീട് വിട്ടു നൽകി ബൈച്ചുങ് ബൂട്ടിയ

കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ ആയെങ്കിലും നിരവധി തൊഴിലാളികൾ കാൽനടയായി സ്വന്തം ഗ്രാമത്തിലേക്ക് പോകുന്ന നിരവധി കാഴ്ചകൾ ഇപ്പോൾ കാണുന്നുണ്ട്. അങ്ങനെയുള്ള തൊഴിലാളികൾക്കായി തന്റെ വീട് വിട്ടു നൽകാൻ ഒരുക്കമാണെന്ന് മുൻ ഫുട്ബോൾ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ. യുണൈറ്റഡ് സിക്കിം ഫുട്ബോൾ ക്ലബ്ബുമായി യോജിച്ചു ഗാങ്ടോക്ക് ലുംസിയിലെ തന്റെ കെട്ടിടം വിട്ടു നൽകാൻ ഒരുക്കമാണെന്ന് ബൂട്ടിയ തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചു. കോവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ട് ഏഷ്യന് ഫുട്ബോള് ഫെഡറേഷന് തയ്യാറാക്കുന്ന വീഡിയോയിലും ബൂട്ടിയ പങ്കാളിയാകും. ഏഷ്യയിലെ പ്രമുഖ More
 

കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ ആയെങ്കിലും നിരവധി തൊഴിലാളികൾ കാൽനടയായി സ്വന്തം ഗ്രാമത്തിലേക്ക് പോകുന്ന നിരവധി കാഴ്ചകൾ ഇപ്പോൾ കാണുന്നുണ്ട്. അങ്ങനെയുള്ള തൊഴിലാളികൾക്കായി തന്റെ വീട് വിട്ടു നൽകാൻ ഒരുക്കമാണെന്ന് മുൻ ഫുട്ബോൾ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ. യുണൈറ്റഡ് സിക്കിം ഫുട്ബോൾ ക്ലബ്ബുമായി യോജിച്ചു ഗാങ്ടോക്ക് ലുംസിയിലെ തന്റെ കെട്ടിടം വിട്ടു നൽകാൻ ഒരുക്കമാണെന്ന് ബൂട്ടിയ തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചു.

കോവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ട് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തയ്യാറാക്കുന്ന വീഡിയോയിലും ബൂട്ടിയ പങ്കാളിയാകും. ഏഷ്യയിലെ പ്രമുഖ ഫുട്‌ബോള്‍ താരങ്ങളും പരിശീലകരും ഈ ബോധവത്കരണ വീഡിയോയില്‍ ഒന്നിക്കുമെന്നും എഎഫ്‌സി അറിയിച്ചു. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ലോകാരോഗ്യസംഘടന മുന്നോട്ടുവച്ച മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഉൾപ്പെടുത്തിയാണ് വീഡിയോ ചിത്രീകരണം.