അയ്യായിരം കുടുംബങ്ങൾക്ക് ഭക്ഷണമെത്തിച്ചു ഹർഭജൻ സിങ്ങും ഭാര്യയും

ലോക്ക്ഡൗൺ കാലത്ത് പട്ടിണിയിലായ അയ്യായിരത്തോളം കുടുംബങ്ങൾക്ക് അരിയെത്തിക്കുന്ന തിരക്കിലാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംങ്ങും ഭാര്യയും. തന്റെ ജന്മനാടായ ജലന്ധറിലാണ് ഹർഭജനും ഭാര്യ ഗീതാബസ്രയും ചേർന്ന് അശരണർക്ക് ആഹാരമെത്തിക്കുന്നത്. “ഈ ദുരിതകാലത്ത് കഷ്ടത അനുഭവിക്കുന്ന അയ്യായിരം കുടുംബങ്ങൾക്ക് റേഷൻ എത്തിച്ചു നൽകാൻ ഞാനും എന്റെ ഭാര്യ ഗീതയും പ്രതിജ്ഞാബദ്ധരാണ്. ഈ ദുരിതകാലത്ത് ജനങ്ങളുടെ കഷ്ടപ്പാട് കുറയ്ക്കാൻ പറ്റുന്ന കാര്യങ്ങളെല്ലാം ഞങ്ങൾ ചെയ്യും”, ഹർഭജൻ സിങ് പറഞ്ഞു. മുംബൈയിൽ ഇരുന്നു കൊണ്ട് നേരത്തെ താമസിച്ചിരുന്ന ദൗലത്പുരിയിലെ സുഹൃത്തുക്കൾ More
 

ലോക്ക്ഡൗൺ കാലത്ത് പട്ടിണിയിലായ അയ്യായിരത്തോളം കുടുംബങ്ങൾക്ക് അരിയെത്തിക്കുന്ന തിരക്കിലാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംങ്ങും ഭാര്യയും. തന്റെ ജന്മനാടായ ജലന്ധറിലാണ് ഹർഭജനും ഭാര്യ ഗീതാബസ്രയും ചേർന്ന് അശരണർക്ക് ആഹാരമെത്തിക്കുന്നത്.

“ഈ ദുരിതകാലത്ത് കഷ്ടത അനുഭവിക്കുന്ന അയ്യായിരം കുടുംബങ്ങൾക്ക് റേഷൻ എത്തിച്ചു നൽകാൻ ഞാനും എന്റെ ഭാര്യ ഗീതയും പ്രതിജ്ഞാബദ്ധരാണ്. ഈ ദുരിതകാലത്ത് ജനങ്ങളുടെ കഷ്ടപ്പാട് കുറയ്ക്കാൻ പറ്റുന്ന കാര്യങ്ങളെല്ലാം ഞങ്ങൾ ചെയ്യും”, ഹർഭജൻ സിങ് പറഞ്ഞു.

മുംബൈയിൽ ഇരുന്നു കൊണ്ട് നേരത്തെ താമസിച്ചിരുന്ന ദൗലത്പുരിയിലെ സുഹൃത്തുക്കൾ വഴിയാണ് ഹർഭജൻ സഹായം എത്തിക്കുന്നത്. സുഹൃത്തുക്കൾ ഇന്നലെ 500 കുടുംബങ്ങൾക്ക് അരിയും സാധങ്ങളും എത്തിച്ചിരുന്നു. ജലന്ധറിലെ പോലീസ് കമ്മീഷണറുമായി ഹർഭജൻ ബന്ധപ്പെട്ടിരുന്നു. തന്റെ ഈ ഉദ്യമത്തിനു സകല സഹായവും ചെയ്ത് തരുന്ന സുഹൃത്തുക്കൾക്കും പഞ്ചാബ് പോലീസിനും ഹർഭജൻ നന്ദിയറിയിച്ചു.

5 കിലോ അരി, ഗോതമ്പ് പൊടി, എണ്ണ, കറി പൊടികൾ തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.