ഇതു നിലവറകള്‍ തുറക്കേണ്ട സമയമാണ്

വിഭവങ്ങളെല്ലാം നീതിപൂര്വ്വമായ ഉപയോഗത്തിനുള്ളതാണ്. ഒട്ടും നഷ്ടപ്പെടുത്താതെ അതു മനുഷ്യരാശിയുടെ ആരോഗ്യമാക്കി മാറ്റാന് സാധിക്കും. നിധികുംഭത്തിനുമേല് അമര്ന്നിരുന്ന് വല്ലതും തരണേ എന്നു വിലപിക്കുന്ന വിഡ്ഡികളാവരുത് നാം. ഡോ. ആസാദ് എഴുതുന്നു മഹാരോഗങ്ങള് വരുമ്പോള് പകച്ചു നില്ക്കുന്ന ജനതക്ക് ഉപകാരപ്പെടാനല്ലെങ്കില് നിലവറകളിലെ നിധിസൂക്ഷിപ്പിന് അര്ത്ഥമെന്ത്? തലമുറകളുടെ ഒളിച്ചു വെച്ച സമ്പാദ്യം പുറത്തെടുക്കേണ്ട നേരമാണിത്. പൊതു വിഭവങ്ങള് പലമട്ടു കേന്ദ്രീകരിക്കപ്പെട്ട നിലവറകള്, അതു വികേന്ദ്രീകരിക്കപ്പെടേണ്ട ആപത്ക്കാലത്ത് തുറക്കപ്പെടണം. ദൈവത്തിന് ആരുടെയും സമ്പത്തു വേണ്ടി വരില്ല. ആരാധനാലയങ്ങളുടെയും ദൈവങ്ങളുടെയും ആള്ദൈവങ്ങളുടെയും പേരില് കുമിഞ്ഞു More
 

വിഭവങ്ങളെല്ലാം നീതിപൂര്‍വ്വമായ ഉപയോഗത്തിനുള്ളതാണ്. ഒട്ടും നഷ്ടപ്പെടുത്താതെ അതു മനുഷ്യരാശിയുടെ ആരോഗ്യമാക്കി മാറ്റാന്‍ സാധിക്കും. നിധികുംഭത്തിനുമേല്‍ അമര്‍ന്നിരുന്ന് വല്ലതും തരണേ എന്നു വിലപിക്കുന്ന വിഡ്ഡികളാവരുത് നാം.

ഡോ. ആസാദ് എഴുതുന്നു

മഹാരോഗങ്ങള്‍ വരുമ്പോള്‍ പകച്ചു നില്‍ക്കുന്ന ജനതക്ക് ഉപകാരപ്പെടാനല്ലെങ്കില്‍ നിലവറകളിലെ നിധിസൂക്ഷിപ്പിന് അര്‍ത്ഥമെന്ത്? തലമുറകളുടെ ഒളിച്ചു വെച്ച സമ്പാദ്യം പുറത്തെടുക്കേണ്ട നേരമാണിത്. പൊതു വിഭവങ്ങള്‍ പലമട്ടു കേന്ദ്രീകരിക്കപ്പെട്ട നിലവറകള്‍, അതു വികേന്ദ്രീകരിക്കപ്പെടേണ്ട ആപത്ക്കാലത്ത് തുറക്കപ്പെടണം. ദൈവത്തിന് ആരുടെയും സമ്പത്തു വേണ്ടി വരില്ല. ആരാധനാലയങ്ങളുടെയും ദൈവങ്ങളുടെയും ആള്‍ദൈവങ്ങളുടെയും പേരില്‍ കുമിഞ്ഞു കൂടിയ സമ്പത്തിന്റെ എണ്‍പതു ശതമാനം ഏറ്റെടുക്കണമെന്ന് ഒരു വിദ്യാര്‍ത്ഥി പ്രധാനമന്ത്രിക്ക് അയച്ച കത്തു നാം കണ്ടതാണ്. അതിനു മറുപടി കണ്ടില്ല.

വിഭവങ്ങളെല്ലാം നീതിപൂര്‍വ്വമായ ഉപയോഗത്തിനുള്ളതാണ്. ഒട്ടും നഷ്ടപ്പെടുത്താതെ അതു മനുഷ്യരാശിയുടെ ആരോഗ്യമാക്കി മാറ്റാന്‍ സാധിക്കും. നിധികുംഭത്തിനുമേല്‍ അമര്‍ന്നിരുന്ന് വല്ലതും തരണേ എന്നു വിലപിക്കുന്ന വിഡ്ഡികളാവരുത് നാം. മുന്‍ തലമുറകള്‍ ഇങ്ങനെയോരു സന്ദര്‍ഭത്തിനു നീക്കിവെച്ചതാണെന്നേ കരുതേണ്ടൂ.

പക്ഷെ കൈയിട്ടു വാരാനും കൊള്ളയടിക്കാനും ഒരു വിഭാഗത്തിന്റെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് പൊതുഖജനാവ് ചോര്‍ത്താനും മടിയില്ലാത്ത രാഷ്ട്രീയാഭാസം ആശങ്കപ്പെടുത്തുന്നുണ്ട്. അതു വാസ്തവം. എന്നാലും ലോകത്തെ കീഴ്പ്പെടുത്തുന്ന ഭീകരരോഗത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സൂക്ഷിപ്പുകള്‍ പ്രയോജനപ്പെടണം. അതിനു യോജിച്ചതും പക്വതയാര്‍ന്നതുമായ ഒരു നേതൃസമിതി നിയോഗിക്കപ്പെടണം.

എല്ലാ ദൈവങ്ങളും ആള്‍ ദൈവങ്ങളും അനുഗ്രഹിച്ചാല്‍ ഒരാളുടെ ദാരിദ്ര്യത്തിലും കൈയിട്ടുവാരാതെ ഈ ദുര്‍ഘട സന്ധിയും നമുക്ക് അതിജീവിക്കാനാവും. ഇപ്പോള്‍ തോന്നേണ്ടത് ഇപ്പോള്‍തന്നെ തോന്നണം. ചെയ്യുകയും വേണം.