മ്യൂസിയത്തിൽ നിന്നും വാൻഗോഗ് ചിത്രം മോഷണം പോയി

വിഖ്യാത ചിത്രകാരൻ വിൻസന്റ് വാൻ ഗോഗിന്റെ ചിത്രം നെതർലൻഡ്സിലെ മ്യൂസിയത്തിൽ നിന്ന് മോഷണം പോയി. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന നെതർലൻഡ്സിലെ ആംസ്റ്റർഡാമിന് കിഴക്ക് ഭാഗത്തുള്ള സിങർ ലാരൻ മ്യൂസിയത്തിൽ നിന്നും തിങ്കളാഴ്ച വെളുപ്പിനെയാണ് പെയിന്റിംഗ് മോഷണം പോയത്.മറ്റെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്നു മ്യൂസിയം അധികൃതരും പോലീസും വ്യക്തമാക്കിയിട്ടില്ല. 1884ൽ വാൻഗോഗ് വരച്ച സിപ്രിങ് ഗാർഡൻ എന്ന ചിത്രമാണ് മോഷണം പോയത്. മ്യൂസിയം അടയ്ക്കുന്നതിന് മുൻപ് ‘മിറർ of സോൾ’ എന്ന പേരിൽ ഒരു പ്രദർശനം ഇവിടെ നടത്തിയിരുന്നു. More
 

വിഖ്യാത ചിത്രകാരൻ വിൻസന്റ് വാൻ ഗോഗിന്റെ ചിത്രം നെതർലൻഡ്സിലെ മ്യൂസിയത്തിൽ നിന്ന് മോഷണം പോയി. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന നെതർലൻഡ്സിലെ ആംസ്റ്റർഡാമിന് കിഴക്ക് ഭാഗത്തുള്ള സിങർ ലാരൻ മ്യൂസിയത്തിൽ നിന്നും തിങ്കളാഴ്ച വെളുപ്പിനെയാണ് പെയിന്റിംഗ് മോഷണം പോയത്.മറ്റെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്നു മ്യൂസിയം അധികൃതരും പോലീസും വ്യക്തമാക്കിയിട്ടില്ല.

1884ൽ വാൻഗോഗ് വരച്ച സിപ്രിങ് ഗാർഡൻ എന്ന ചിത്രമാണ് മോഷണം പോയത്.

മ്യൂസിയം അടയ്ക്കുന്നതിന് മുൻപ് ‘മിറർ of സോൾ’ എന്ന പേരിൽ ഒരു പ്രദർശനം ഇവിടെ നടത്തിയിരുന്നു.