ആസിഡ് ആക്രമണത്തെ പ്രകീർത്തിച്ച് വീഡിയോ; ട്വിറ്ററിൽ ട്രെൻഡായി ബാൻ ടിക് ടോക് ഹാഷ്ടാഗ്

ആസിഡ് ആക്രമണത്തെ പ്രകീർത്തിക്കുന്ന ടിക് ടോക് വീഡിയോക്കെതിരെ ട്വിറ്ററിൽ വ്യാപക പ്രചാരണം. ടിക് ടോകിൽ 1.3 മില്യൺ അനുയായികളുള്ള ഫൈസൽ സിദ്ധിഖി എന്ന ‘ഇൻഫ്ലുവൻസർ’ ആണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ ടിക് ടോക് നിരോധിക്കണമെന്നും ഫൈസൽ സിദ്ധിഖിയെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ട്വിറ്ററിൽ വ്യാപകമായ ക്യാമ്പയിൻ നടക്കുകയാണ്. ബാൻ ടിക് ടോക് ഇന്ത്യ, അൺ ഇൻസ്റ്റാൾ ടിക് ടോക് തുടങ്ങിയ ആവശ്യങ്ങളാണ് ഹാഷ് ടാഗ് ക്യാമ്പയിനിൽ ഉയർത്തുന്നത്. സംഭവം വിവാദമായതോടെ ദേശീയ വനിതാ കമ്മിഷൻ More
 

ആസിഡ് ആക്രമണത്തെ പ്രകീർത്തിക്കുന്ന ടിക് ടോക് വീഡിയോക്കെതിരെ ട്വിറ്ററിൽ വ്യാപക പ്രചാരണം. ടിക് ടോകിൽ 1.3 മില്യൺ അനുയായികളുള്ള ഫൈസൽ സിദ്ധിഖി എന്ന ‘ഇൻഫ്ലുവൻസർ’ ആണ് വീഡിയോ പോസ്റ്റ് ചെയ്തത്.

വീഡിയോ വൈറലായതോടെ ടിക് ടോക് നിരോധിക്കണമെന്നും ഫൈസൽ സിദ്ധിഖിയെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ട്വിറ്ററിൽ വ്യാപകമായ ക്യാമ്പയിൻ നടക്കുകയാണ്. ബാൻ ടിക് ടോക് ഇന്ത്യ, അൺ ഇൻസ്റ്റാൾ ടിക് ടോക് തുടങ്ങിയ ആവശ്യങ്ങളാണ് ഹാഷ് ടാഗ് ക്യാമ്പയിനിൽ ഉയർത്തുന്നത്.

സംഭവം വിവാദമായതോടെ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ആസിഡ് ആക്രമണത്തെ അനുകൂലിക്കുന്നതും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ വീഡിയോ നീക്കം ചെയ്യണം എന്ന ആവശ്യമുന്നയിച്ച് കമ്മിഷൻ ചെയർപേഴ്സൺ രേഖാ ശർമ ടിക് ടോക് ഇന്ത്യയ്ക്ക് കത്തയച്ചു.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, സമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ പകർന്നു നല്കുക കൂടിയാണ് ഇത്തരം വീഡിയോകളെന്ന് കത്തിൽ പറയുന്നു. വീഡിയോ ഉടൻ നീക്കം ചെയ്യണമെന്നും ഫൈസൽ സിദ്ധിഖിയെ ബ്ലോക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്ത് ഏറ്റവുമധികം സ്ത്രീകൾ ആസിഡ് ആക്രമണത്തിന് ഇരയാവുന്നത് ഇന്ത്യയിലാണ്. എന്നാൽ കേവലം അഞ്ച് ശതമാനത്തിൽ താഴെ കുറ്റവാളികൾ മാത്രമേ ശിക്ഷിക്കപ്പെടാറുളളൂ.