ആരാണ് യഥാർഥ വീരപുത്രന്മാരെന്ന ചോദ്യവുമായി കെ ആർ മീര

ജയ് ശ്രീറാം എന്ന് ഉച്ചത്തിൽ ആക്രോശിച്ച് മനുഷ്യരെ തല്ലിക്കൊല്ലുന്നവരും വീടുകൾ തകർക്കുന്നവരും വാഹനങ്ങൾ ചുട്ടെരിക്കുന്നവരുമാണോ നാടിന്റെ വീരപുത്രന്മാർ എന്ന ചോദ്യവുമായി പ്രശസ്ത എഴുത്തുകാരി കെ ആർ മീര. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അവർ ആരാണ് ദേശാഭിമാനികൾ എന്ന പ്രസക്തമായ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. സംഘപരിവാർ സംഘടനകൾ മുൻകൂട്ടി ആസൂത്രണം ചെയ്ത മുസ്ലിം വംശഹത്യാ ശ്രമങ്ങളാണ് ഡൽഹിയിൽ അരങ്ങേറുന്നത് എന്ന ആരോപണങ്ങൾ ശക്തി പ്രാപിക്കുന്നതിനിടെയാണ് കെ ആർ മീരയുടെ പ്രതികരണം. ഡൽഹി കലാപം സ്റ്റേറ്റ് സ്പോൺസേഡ് ആണെന്ന് പറയുന്നതിൽ വല്ല കഴമ്പുമുണ്ടോ More
 

ജയ് ശ്രീറാം എന്ന് ഉച്ചത്തിൽ ആക്രോശിച്ച് മനുഷ്യരെ തല്ലിക്കൊല്ലുന്നവരും വീടുകൾ തകർക്കുന്നവരും വാഹനങ്ങൾ ചുട്ടെരിക്കുന്നവരുമാണോ നാടിന്റെ വീരപുത്രന്മാർ എന്ന ചോദ്യവുമായി പ്രശസ്ത എഴുത്തുകാരി കെ ആർ മീര. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അവർ ആരാണ് ദേശാഭിമാനികൾ എന്ന പ്രസക്തമായ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. സംഘപരിവാർ സംഘടനകൾ മുൻകൂട്ടി ആസൂത്രണം ചെയ്ത മുസ്ലിം വംശഹത്യാ ശ്രമങ്ങളാണ് ഡൽഹിയിൽ അരങ്ങേറുന്നത് എന്ന ആരോപണങ്ങൾ ശക്തി പ്രാപിക്കുന്നതിനിടെയാണ് കെ ആർ മീരയുടെ പ്രതികരണം. ഡൽഹി കലാപം സ്റ്റേറ്റ് സ്പോൺസേഡ് ആണെന്ന് പറയുന്നതിൽ വല്ല കഴമ്പുമുണ്ടോ എന്ന നിഷ്കളങ്ക ചോദ്യവുമായി ചർച്ചയ്ക്കിരിക്കുന്നവരാണോ വീരപുത്രന്മാർ എന്നും അവർ ചോദിക്കുന്നു.

കെ ആർ മീര യുടെ ഫേസ് ബുക്ക് പോസ്റ്റ്

ഒറ്റ ചോദ്യമേ ബാക്കിയുള്ളൂ…

‘‘കൊല്ലരുത്, കൊല്ലരുത് ’’ എന്ന് പഠിപ്പിക്കാന്‍ ആദികവി എഴുതിയ കാവ്യത്തിലെ നായകന്‍റെ പേര് ഉച്ചത്തില്‍ ആക്രോശിച്ച് മനുഷ്യരെ തല്ലിക്കൊല്ലുന്നവരും വീടുകള്‍ തകര്‍ക്കുന്നവരും വാഹനങ്ങള്‍ ചുട്ടെരിക്കുന്നവരുമാണോ,

‘‘ഈ കലാപം സ്റ്റേറ്റ് സ്പോണ്‍സേഡ് ആണെന്നു പറയപ്പെടുന്നതില്‍‍ വല്ല സത്യവുമുണ്ടോ’’ എന്ന നിഷ്കളങ്കമായ സംശയത്തിന്‍റെ ഉത്തരം ചര്‍ച്ച ചെയ്തു തീരുമാനിക്കാനെന്ന മട്ടില്‍ സ്റ്റേറ്റിന്‍റെ പ്രതിനിധികളെയും പ്രായോജകരെയും പ്രചാരകരെയും വിളിച്ചിരുത്തി അസത്യങ്ങളും അര്‍ധസത്യങ്ങളും ഊട്ടിയുറപ്പിക്കുന്നവരാണോ,

അതോ, രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, അരവിന്ദ് കെജ്രിവാള്‍ മുതല്‍ പേരും അവരുടെ അണികളായ ആങ്കുട്ട്യോളുമാണോ

പരമപവിത്രയായ ഭാരതാംബയുടെ അന്തസ്സ് പെരുപ്പിക്കുന്ന യഥാര്‍ത്ഥ വീരപുത്രന്‍മാര്‍?