മരിച്ചവരുടെ എണ്ണത്തിൽ തിരുത്തൽ വരുത്തി വുഹാൻ

നേരത്തേ റിപ്പോർട്ട് ചെയ്തതിനേക്കാൾ 50% കൂടുതൽ മരണങ്ങൾ നടന്നതായി വുഹാനിലെ സിറ്റി സർക്കാർ സ്ഥിരീകരിച്ചു. മുൻപത്തെ കണക്കു പ്രകാരം 2579 കൊറോണ മരണങ്ങളാണ് വുഹാനിൽ നടന്നത്. എന്നാൽ പുതിയ കണക്കിൽ 1290 മരണങ്ങൾ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. അതോടെ മരിച്ചവരുടെ എണ്ണം 3869 ആയി ഉയർന്നു. ഇതോടെ ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 4632 ആയി ഉയർന്നു. ചൈനീസ് കണക്കുകൾ ഒട്ടും വിശ്വസനീയമല്ലെന്ന ആരോപണം അമേരിക്കയടക്കം ആവർത്തിക്കുന്നതിനിടയിലാണ് മരിച്ചവരുടെ എണ്ണത്തിൽ അമ്പത് ശതമാനം വർധനവ് രേഖപ്പെടുത്തുന്ന തിരുത്തുമായി More
 

നേരത്തേ റിപ്പോർട്ട് ചെയ്തതിനേക്കാൾ 50% കൂടുതൽ മരണങ്ങൾ നടന്നതായി വുഹാനിലെ സിറ്റി സർക്കാർ സ്ഥിരീകരിച്ചു. മുൻപത്തെ കണക്കു പ്രകാരം 2579 കൊറോണ മരണങ്ങളാണ് വുഹാനിൽ നടന്നത്. എന്നാൽ പുതിയ കണക്കിൽ 1290 മരണങ്ങൾ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. അതോടെ മരിച്ചവരുടെ എണ്ണം 3869 ആയി ഉയർന്നു. ഇതോടെ ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 4632 ആയി ഉയർന്നു.

ചൈനീസ് കണക്കുകൾ ഒട്ടും വിശ്വസനീയമല്ലെന്ന ആരോപണം അമേരിക്കയടക്കം ആവർത്തിക്കുന്നതിനിടയിലാണ് മരിച്ചവരുടെ എണ്ണത്തിൽ അമ്പത് ശതമാനം വർധനവ് രേഖപ്പെടുത്തുന്ന തിരുത്തുമായി വുഹാൻ സിറ്റി സർക്കാർ തന്നെ രംഗത്ത് വരുന്നത്. ചില കേസുകൾ തെറ്റായി റിപ്പോർട്ട് ചെയ്തെന്നും ചിലത് തീരെ റിപ്പോർട്ട് ചെയ്തില്ലെന്നുമാണ് അധികൃതരുടെ ഇപ്പോഴത്തെ വിശദീകരണം.

2019 ഡിസംബറിൽ ചൈനയിലെ ഹുബെ പ്രവിശ്യയുടെ ഭാഗമായ വുഹാനിലാണ് ലോകത്ത് ആദ്യമായി കൊറോണ ബാധ റിപ്പോർട്ട് ചെയ്തത്. വുഹാനിൽ നിന്നെത്തിയ കേരളത്തിലെ മെഡിക്കൽ വിദ്യാർഥിനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയിൽ ആദ്യമായി കോ വിഡ് റിപ്പോർട്ട് ചെയ്തത്.
വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് കോവിഡ്- 19 വൈറസ് പുറത്തെത്തിയത് എന്നാണ് അമേരിക്കയുടെ ആരോപണം. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് തൻ്റെ പ്രസംഗങ്ങളിൽ വുഹാൻ വൈറസ് എന്നാണ് കൊറോണയെ വിശേഷിപ്പിച്ചിരുന്നത്. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രഭവകേന്ദ്രമായ ചൈനയിലെ കുറഞ്ഞ മരണനിരക്കും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.