കൊറോണ: ടൂറിസം മേഖലയില്‍ മാത്രം നാല് കോടിക്കടുത്ത് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപെടും

കൊറോണ വൈറസ് മൂലമുണ്ടാകുന്ന ആഘാതം ഇന്ത്യയിലെ വലിയൊരു തൊഴില് മേഖലയായ ടൂറിസം രംഗത്തിന് കനത്ത തിരിച്ചടി നല്കുമെന്ന് ആശങ്ക. ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലായി ഇന്ത്യയിലെ 3.8 കോടി ആളുകള്ക്ക് തൊഴില് നഷ്ടമാകുമെന്നും റിപ്പോര്ട്ട്. 3.8 കോടി ആളുകള് എന്നത് ഇന്ത്യയിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലെ മൊത്തം തൊഴിലാളികളുടെ 70 ശതമാനം വരും. അതായത് ഈ രണ്ട് മേഖലകളുടെ സമ്പൂര്ണ തകര്ച്ചയിലേക്കാണ് കൊറോണ വൈറസ് വ്യാപനം നയിക്കുകയെന്നാണ് റിപ്പോര്ട്ട് ഫെഡറേഷന് ഓഫ് അസോസിയേഷന്സ് ഓഫ് ഇന്ത്യന് ടൂറിസം More
 

കൊറോണ വൈറസ് മൂലമുണ്ടാകുന്ന ആഘാതം ഇന്ത്യയിലെ വലിയൊരു തൊഴില്‍ മേഖലയായ ടൂറിസം രംഗത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ആശങ്ക. ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലായി ഇന്ത്യയിലെ 3.8 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നും റിപ്പോര്‍ട്ട്. 3.8 കോടി ആളുകള്‍ എന്നത് ഇന്ത്യയിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലെ മൊത്തം തൊഴിലാളികളുടെ 70 ശതമാനം വരും. അതായത് ഈ രണ്ട് മേഖലകളുടെ സമ്പൂര്‍ണ തകര്‍ച്ചയിലേക്കാണ് കൊറോണ വൈറസ് വ്യാപനം നയിക്കുകയെന്നാണ് റിപ്പോര്‍ട്ട്
ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യന്‍ ടൂറിസം & ഹോസ്പിറ്റാലിറ്റി (ഫെയ്ത് ) ആണ് തൊഴില്‍ നഷ്ടം സംബന്ധിച്ച വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപനം കാരണം തൊഴില്‍ നഷ്ടം നേരിടുകയും പ്രതിസന്ധിയിലാവുകയും ചെയ്യുന്ന ജീവനക്കാരെ സഹായിക്കുന്നതിന് 12 മാസത്തേക്ക് അവരുടെ അടിസ്ഥാന ശമ്പളം നേരിട്ട് കൈമാറ്റം ചെയ്യുന്നതിന് സഹായ ഫണ്ട് വേണമെന്ന് ‘ഫെയ്ത്’ ആവശ്യപ്പെട്ടു.

പ്രത്യക്ഷമായും പരോക്ഷമായും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുള്‍പ്പടെ മൊത്തം 5.5 കോടി തൊഴിലാളികളാണ് ഉള്ളത്. ഇതില്‍ 70 ശതമാനത്തിനും തൊഴില്‍ നഷ്ടമാകുമെന്നാണ് കരുതുന്നത്, അതായത് 3.8 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകും. ഇവരെല്ലാം തൊഴില്‍ നഷ്ടത്തിന്റെയും പിരിച്ചുവിടലിന്റെയും ഭീഷണി നേരിടേണ്ടി വരുന്ന സാഹചര്യത്തിലാണ്. ഈ അവസ്ഥ ഇതിനകം തന്നെ രാജ്യത്തുടനീളം ആരംഭിച്ചു കഴിഞ്ഞതായും ‘ഫെയ്ത്’ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ മൊത്തം ടൂറിസം ബിസിനസ് വിദേശ വിനിമയ നിരക്കില്‍ 28 ബില്ല്യണ്‍ യുഎസ് ഡോളറിന്റേതാണ്. ആഭ്യന്തര ടൂറിസം വഴിയുള്ള വരുമാനം രണ്ട് ലക്ഷം കോടി രൂപയുമാണ് കണക്കാക്കുന്നത്, ടൂറിസം മേഖലയില്‍ നേരിട്ടുള്ള വരുമാനമാത്തിലെ അഞ്ച് ലക്ഷം കോടി രൂപയും ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഇതിന് ഇരട്ടിയോളം വരുന്ന വരുമാനവും ഈ സാഹചര്യത്തില്‍ ലഭിക്കാന്‍ സാധ്യതയില്ലെന്ന് ‘ഫെയ്ത്’ കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വരുമാനം കുറയുന്നതോടെ മിക്കവാറും എല്ലാ ടൂറിസം മേഖലകളും പ്രതിസന്ധിയിലാകും. ജീവനക്കാരുടെ ശമ്പളം , സേവനത്തിനുള്ള ഇഎംഐകള്‍, അഡ്വാന്‍സ് ടാക്‌സ്, പിഎഫ്, ഇ എസ് ഐ സി, ജിഎസ്ടി, എക്‌സൈസ് നികുതി, മറ്റ് സംസ്ഥാന ലെവികള്‍, തുടങ്ങിയവയെല്ലാം അടയ്‌ക്കേണ്ടതുണ്ട്. ഈ വ്യവസായത്തിന് മുമ്പെന്നത്തേക്കാളും ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പിന്തുണ ആവശ്യമാണെന്നും ‘ഫെയ്ത്’ പറയുന്നു.

ധനകാര്യ സ്ഥാപനങ്ങളില്‍ (ബാങ്കിങ്, നോണ്‍ ബാങ്കിങ്) വായ്പകളുടെയും പ്രതിമാസ തിരിച്ചടിവന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് അവര്‍ നല്‍കിയ കത്തില്‍ പറയുന്നു.

പ്രതിസന്ധിയിലായ ടൂറിസം ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളം നേരിട്ട് കൈമാറ്റം ചെയ്യുന്നതിനായി എംഎന്‍ആര്‍ഇജിഎയുടെ മാതൃകയില്‍ പന്ത്രണ്ട് മാസത്തേക്ക് ഒരു സപ്പോട്ട് ഫണ്ട് രൂപീകരിക്കണമെന്നും ‘ഫെയ്ത്’ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

2020 ഏപ്രില്‍ 1 മുതല്‍ ടിസിഎസ് (സ്രോതസ്സില്‍ നിന്ന് പിരിച്ചെടുത്ത നികുതി) നിര്‍ദേശിച്ചിട്ടുണ്ട്. . ഇത് ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് ബിസിനസ് മാറ്റുന്നതിന് കമ്പനികളെ പ്രേരിപ്പിക്കുമെന്നും മാത്രമല്ല, മിക്ക ഇന്ത്യന്‍ ടൂറിസം കമ്പനികളെയും അടച്ചുപൂട്ടലിലേക്ക് നയിക്കുമെന്നും, ”കത്തില്‍ പറയുന്നു.

നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ടൂറിസം, ട്രാവല്‍, ഹോസ്പിറ്റാലിറ്റി എന്നിവയ്ക്ക് 12 മാസത്തേക്ക് ജിഎസ്ടി പൂര്‍ണമായി ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഐ എല്‍ ഒയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ കൊവിഡ് -19 ആരോഗ്യ പ്രശ്‌നം മാത്രമല്ലെന്ന് വ്യക്തമാക്കിയിരുന്നു. കൊവിഡ് 19 തൊഴില്‍ , സാമ്പത്തിക പ്രതിസന്ധി കൂടെയാണെന്ന് ഐ എല്‍ ഒ ഡയറക്ടര്‍ ജനറല്‍ ഗൈ റൈഡര്‍ വ്യക്തമാക്കിയിരിുന്നു. ഈ പ്രതിസന്ധി വരുംദിനങ്ങളില്‍ എല്ലാ സമ്പദ് ഘടനകളുടെയും ഭാവിയെ മാറ്റിത്തീര്‍ക്കുമെന്നും രണ്ടരക്കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ അവര്‍ വ്യക്തമാക്കിയിരുന്നു.