ഇതാണ് നവകേരള പുനർനിർമാണം

ഇടുക്കി ഗ്യാപ്പ് റോഡ് നിർമാണം കാരണം ഒരു മല കൂടി ഇടിഞ്ഞു. കോടികളുടെ കരിങ്കല്ല് കോൺട്രാക്റ്റർ കടത്തി. മൂന്ന് കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. വിശ്വസനീയമായ ഒരു അന്വേഷണവും നടത്തുന്നില്ല. റീ ബിൽഡ് കേരളയെ വിമർശിച്ച് അഡ്വ. ഹരീഷ് വാസുദേവൻ്റെ ഫേസ് ബുക്ക് പോസ്റ്റ്. പോസ്റ്റ് പൂർണ രൂപത്തിൽ താഴെ 2018 ലെ പ്രളയശേഷം അങ്ങേയറ്റം പരിസ്ഥിതിയെ പരിഗണിച്ചുള്ള ഇടുക്കി ഗ്യാപ്പ് റോഡ് നിർമാണം കാരണം ഒരു മല കൂടി ഇടിഞ്ഞിട്ടുണ്ട്. ഇതാണ് നവകേരള പുനർനിർമ്മാണം. ഹൈറേഞ്ച് സംരക്ഷണ More
 

ഇടുക്കി ഗ്യാപ്പ് റോഡ് നിർമാണം കാരണം ഒരു മല കൂടി ഇടിഞ്ഞു. കോടികളുടെ കരിങ്കല്ല് കോൺട്രാക്റ്റർ കടത്തി. മൂന്ന് കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു.
വിശ്വസനീയമായ ഒരു അന്വേഷണവും നടത്തുന്നില്ല.

റീ ബിൽഡ് കേരളയെ വിമർശിച്ച് അഡ്വ. ഹരീഷ് വാസുദേവൻ്റെ ഫേസ് ബുക്ക് പോസ്റ്റ്.

പോസ്റ്റ് പൂർണ രൂപത്തിൽ താഴെ

2018 ലെ പ്രളയശേഷം അങ്ങേയറ്റം പരിസ്ഥിതിയെ പരിഗണിച്ചുള്ള ഇടുക്കി ഗ്യാപ്പ് റോഡ് നിർമാണം കാരണം ഒരു മല കൂടി ഇടിഞ്ഞിട്ടുണ്ട്. ഇതാണ് നവകേരള പുനർനിർമ്മാണം.

ഹൈറേഞ്ച് സംരക്ഷണ സമിതിയും LDF ഉം കോണ്ഗ്രസും ഒക്കെ ചേർന്ന് നന്നായി ഇടുക്കി സംരക്ഷിക്കുന്നതു കൊണ്ടും, പിണറായി സർക്കാർ കരുതലോടെ മണ്ണിടിച്ചിൽ മേഖലയിൽ റോഡ് നിർമാണം നടത്തുന്നത് കൊണ്ടും മറ്റുള്ള പരിസ്ഥിതി സ്നേഹികൾ ആ ഭാഗത്തേക്ക് പോകുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്നു ഇതിനാൽ അറിയിക്കുന്നു.

സാധാരണ ഭാഷ ഈ സർക്കാരിലെ ചിലർക്ക് മനസ്സിലാകാത്തത് കൊണ്ട് ഇനി ഇങ്ങനെ പറഞ്ഞു നോക്കാം. കോടികളുടെ കരിങ്കല്ല് കോണ്ട്രാക്ടർ കടത്തിയതിനെ പറ്റി വിശ്വസനീയമായ അന്വേഷണവും ഇല്ല. 3 കെട്ടിടങ്ങൾക്ക് നാശമുണ്ടായെന്നു വാർത്ത. ഇനി എത്ര ജീവൻ പോകുമോ ആവോ !!

allowfullscreen