in

ക്രിക്കറ്റ് രസം പകരാൻ ആമ്പിയര്‍ ഫ്രാങ്കോ

മലയാള സിനിമയിൽ കായിക മേഖലയെ ആസ്പദമാക്കി നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ട് . അവയ്‌ക്കെല്ലാം മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. ആ  നിരയിലേക്ക് വീണ്ടും ഒരു ചിത്രം കൂടി വരുന്നു  “ആമ്പിയര്‍ ഫ്രാങ്കോ “. ക്രിക്കറ്റ്  പശ്ചാത്തലമാക്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ്  “ആമ്പിയര്‍ ഫ്രാങ്കോ “.

1983 എന്ന സൂപ്പർ ഹിറ്റ് നിവിൻ പോളി ചിത്രത്തിന്  ശേഷമാണ് ക്രിക്കറ്റ് പ്രമേയമാക്കി വരുന്ന ചിത്രമാണ്  “ആമ്പിയര്‍ ഫ്രാങ്കോ “. സ്മിജൂ സണ്ണിയാണ് ചിത്രം  സംവിധാനം ചെയ്യുന്നത്.  

“ആമ്പിയര്‍ ഫ്രാങ്കോയുടെ തിരക്കഥ ഒരുക്കിരിക്കുന്നത്  റാഫി മയ്യനാടാണ്.വൻതാരനിര തന്നെ ചിത്രത്തിൽ  അണിനിരക്കുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Ampere Franco

ചിത്രത്തിന്റെ  കൂടുതൽ വിവരങ്ങൾ  ഒന്നും  അണിയറപ്രവർത്തകർ  പുറത്തുവിട്ടിട്ടില്ല.  ശാലേം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കേര്‍ട്ട് ആന്റണി ഹോഗ് നിര്‍മ്മിക്കുന്ന ചിത്രമാണ്  “ആമ്പിയര്‍ ഫ്രാങ്കോ”.

ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്  അനില്‍ നായരാണ്.  പി ടി ബിനുവിന്റെ   വരികള്‍ക്ക് അരുണ്‍ ദേവാണ് സംഗീതം നൽകുന്നത് . ജനുവരി ആദ്യം  ചിത്രത്തിന്റെ  ചിത്രികരം ആരംഭിക്കും. പത്തനംതിട്ട, കൊച്ചി, പൊള്ളാച്ചിഎന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുക . 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Obama

രാമായണവും മഹാഭാരതവും കേട്ടാണ് വളർന്നതെന്ന് ഒബാമ

Mohanlal

2255 എന്ന നമ്പറുമായി വീണ്ടും മോഹൻലാൽ