Movie prime

കുടുംബങ്ങളിലേക്ക് അങ്കണവാടി’ ശക്തിപ്പെടുത്തുന്നു

സംസ്ഥാനത്ത് കോവിഡ് 19 രോഗികള് കൂടുന്ന സാഹചര്യത്തില് ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പ് ആവിഷ്ക്കരിച്ച ‘കുടുംബങ്ങളിലേക്ക് അങ്കണവാടി’ ശക്തിപ്പെടുത്താന് തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. രോഗ വ്യാപനം തടയുന്നതിനായി 33,115 അങ്കണവാടികളിലെ 60,000ത്തോളം വരുന്ന അങ്കണവാടി ജീവനക്കാര് മുഴുവന് വീടുകളിലും വിളിച്ച് ബോധവത്ക്കരണം നടത്തി വരുന്നു. ഈ ബോധവത്ക്കരണ പ്രവര്ത്തനങ്ങളാണ് ഊര്ജിതമാക്കുന്നത്. നിര്ദേശങ്ങള് മുഴുവന് ഇവര് പാലിക്കുന്നുണ്ടെന്ന് സൂപ്പര്വൈസര്മാരും സിഡിപിഒമാരും പ്രോഗ്രാം ഓഫിസര്മാരും More
 
കുടുംബങ്ങളിലേക്ക് അങ്കണവാടി’ ശക്തിപ്പെടുത്തുന്നു

സംസ്ഥാനത്ത് കോവിഡ് 19 രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച ‘കുടുംബങ്ങളിലേക്ക് അങ്കണവാടി’ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രോഗ വ്യാപനം തടയുന്നതിനായി 33,115 അങ്കണവാടികളിലെ 60,000ത്തോളം വരുന്ന അങ്കണവാടി ജീവനക്കാര്‍ മുഴുവന്‍ വീടുകളിലും വിളിച്ച് ബോധവത്ക്കരണം നടത്തി വരുന്നു. ഈ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് ഊര്‍ജിതമാക്കുന്നത്. നിര്‍ദേശങ്ങള്‍ മുഴുവന്‍ ഇവര്‍ പാലിക്കുന്നുണ്ടെന്ന് സൂപ്പര്‍വൈസര്‍മാരും സിഡിപിഒമാരും പ്രോഗ്രാം ഓഫിസര്‍മാരും ഉറപ്പുവരുത്തേണ്ടതാണ്. ഇവര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ബന്ധപ്പെട്ട സൂപ്പര്‍വൈസര്‍മാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നു വയസിന് താഴെയുള്ള കുട്ടികള്‍, പ്രീസ്‌കൂള്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരുടെ വീടുകളില്‍ ഫോണ്‍ മുഖാന്തരം അവരുടെ ആരോഗ്യ സ്ഥിതിയും ക്ഷേമവും അന്വേഷിച്ച് കോവിഡ 19 പ്രതിരോധിക്കുവാന്‍ ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതാണ്. കുട്ടികളുടെ പോഷണ നിലവാരത്തെ കുറിച്ചും ഭക്ഷണ ലഭ്യതയെക്കുറിച്ചും പ്രത്യകം ഉറപ്പുവരുത്തണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ലഭ്യമാക്കണം. ഭക്ഷണലഭ്യത കുറവാണെന്ന് കണ്ടാല്‍ പഞ്ചായത്തുമായി ബന്ധപ്പെട്ട് ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.

ഓരോ അങ്കണവാടി പ്രവര്‍ത്തകരുടേയും പ്രദേശത്തുള്ള പോഷകക്കുറവുള്ള കുട്ടികള്‍, എന്തെങ്കിലും അപകട സാധ്യതയില്‍ കഴിയുന്ന കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരപ്രായക്കാര്‍ എന്നിവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതും അത് സൂപ്പര്‍വൈസര്‍, സിഡിപിഒ എന്നിവര്‍ നിരീക്ഷിക്കുകയും വേണം.

വീട്ടിലെ മുതിര്‍ന്ന പൗരന്‍മാരെപ്പറ്റി പ്രത്യേക വിവരശേഖരണം നടത്തണം. ആരോഗ്യ വകുപ്പ് നല്‍കിയ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പറഞ്ഞ് മനസിലാക്കണം. ഓരോ മുതിര്‍ന്ന പൗരന്മാരുടെയും വിവരങ്ങള്‍ ഗൂഗിള്‍ ഷീറ്റില്‍ പ്രത്യേകമായി രേഖപ്പെടുത്തേണ്ടതാണ്. അവര്‍ക്ക് ഭക്ഷണം, മരുന്ന് എന്നിവയുടെ കുറവ് കണ്ടെത്തുന്ന പക്ഷം പഞ്ചായത്ത്, മെഡിക്കല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെടുത്തി പരിഹരിക്കേണ്ടതാണ്. കൗണ്‍സിലിംഗ് ആവശ്യമായവര്‍ക്ക് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ടെലി കൗണ്‍സിലിംഗ് സേവനം ലഭ്യമാക്കണം.

കൂടാതെ പഞ്ചായത്തുകളില്‍ കോവിഡ് 19ന്റെ പ്രതിരോധ പരിപാടികളില്‍ ആരോഗ്യവകുപ്പ്, പഞ്ചായത്ത്, കുടുംബശ്രീ എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്.