in

മദ്യപിക്കാത്ത, പുകവലിക്കാത്ത, മാരത്തൺ ഓട്ടക്കാരൻ ; താൻ അച്ചടക്കത്തോടെ ജീവിക്കുന്നവനാണെന്ന്  അനിൽ അംബാനി ലണ്ടൻ കോടതിയിൽ

Anil Ambani

താൻ അച്ചടക്കമുള്ള ജീവിതമാണ് നയിക്കുന്നതെന്നും ആഡംബരപ്രിയനല്ലെന്നും അനിൽ അംബാനി. വായ്പാ തിരിച്ചടവിൽ ഉടലെടുത്ത തർക്കത്തെച്ചൊല്ലി ലണ്ടൻ കോടതിയിൽ നടക്കുന്ന കേസിൽ മുംബൈയിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കുകയായിരുന്നു അംബാനി. Anil Ambani

സർക്കാർ നിയന്ത്രണത്തിലുള്ള മൂന്ന് ചൈനീസ് ബാങ്കുകൾക്ക് 700 മില്യൺ ഡോളറിലധികമാണ് അംബാനി നല്കാനുള്ളത്. 2012-ൽ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന് വായ്പ അനുവദിച്ചത് അദ്ദേഹത്തിൻ്റെ വ്യക്തിപരമായ ഉറപ്പിൻ്റെ പുറത്താണ്. വായ്പാ തുക തിരിച്ചടക്കാനുള്ള കോടതി വിധിക്ക് ശേഷവും അദ്ദേഹം അതിന് തയ്യാറായിട്ടില്ല.ഒറ്റ പൈസ പോലും തിരിച്ചടക്കാതിരിക്കാൻ അദ്ദേഹം പല്ലും നഖവും ഉപയോഗിച്ച് ചെറുത്തു നില്ക്കുകയാണെന്ന് ബാങ്കുകളുടെ അഭിഭാഷകൻ ബങ്കിം താങ്കി കുറ്റപ്പെടുത്തി.

സ്വത്ത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയവെ “ആഡംബര ജീവിതശൈലി”യാണ് അംബാനിയുടേതെന്ന ജഡ്ജിയുടെ അഭിപ്രായത്തെ തള്ളിക്കൊണ്ടാണ് തൻ്റെ ജീവിത ശൈലിയെപ്പറ്റി അദ്ദേഹം വിശദീകരിച്ചത്. തന്റെ ആസ്തി “പൂജ്യം” ആണ്. മദ്യപിക്കുകയോ പുകവലിക്കുകയോ ചൂതാട്ടം നടത്തുകയോ ചെയ്യാത്ത ഒരു മാരത്തൺ ഓട്ടക്കാരനാണ് താൻ. തൻ്റെ ആവശ്യങ്ങൾ  വലുതല്ല. വളരെ അച്ചടക്കത്തോടെയുള്ള ജീവിതരീതിയാണ് തൻ്റേത്. മുൻപും ഇപ്പോഴും ഇനിയും അത് അങ്ങിനെത്തന്നെ ആയിരിക്കും.

ചെലവുകളെക്കുറിച്ചും നൂറ് മില്യൺ ഡോളറിലധികമുള്ള കുടുംബ വായ്പകളെക്കുറിച്ചും കോടതിയിൽ ചോദ്യങ്ങളുയർന്നു.സ്വത്തുക്കളെല്ലാംകോർപറേറ്റ് സ്ഥാപനങ്ങളിൽ നിക്ഷേപിച്ച് കടക്കാരുടെ പിടിയിലകപ്പെടാതിരിക്കാനുള്ള തന്ത്രമാണ് അംബാനി പയറ്റുന്നതെന്ന് ബാങ്കുകളുടെ അഭിഭാഷകൻ ആരോപിച്ചു.  കുടുംബത്തിൻ്റെ ആർട് ശേഖരം ഭാര്യയുടെ ഉടമസ്ഥതയിലാണെന്നാണ്  പറയുന്നത്, കുടുംബാംഗങ്ങൾ ഉപയോഗിക്കുന്നതായി പറയപ്പെടുന്ന ആഡംബര നൗക ഒരു കമ്പനിയുടേതാണെന്നും. കടൽച്ചൊരുക്ക് കാരണം  താൻ അത് ഉപയോഗിച്ചിട്ടില്ലെന്നും  അംബാനി പറയുന്നു.

വ്യക്തിഗത ഗ്യാരണ്ടി നൽകി എന്ന വാദം അംബാനി തുടർച്ചയായി നിഷേധിക്കുകയാണ്. വായ്പകൾക്ക് വ്യക്തിഗതമായ ഒരു ഗ്യാരണ്ടിയും താൻ നല്കിയിട്ടില്ലെന്നാണ് അദ്ദേഹത്തിൻ്റെ അവകാശവാദം.

ഹാരോഡ്സ് ഉൾപ്പെടെയുള്ള ആഡംബര ഷോപ്പുകളിലെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് അത് തന്റെ  അമ്മ ചെയ്തതാണെന്ന് അദ്ദേഹം പറഞ്ഞു. അമ്മ കോകിലബെൻ അംബാനി നല്കിയ 66 മില്യൺ ഡോളറിൻ്റെ വായ്പയെ കുറിച്ചും മകൻ നല്കിയ 41 മില്യൺ ഡോളറിൻ്റെ വായ്പയെപ്പറ്റിയും ചോദ്യങ്ങളുയർന്നു.  വായ്പകളുടെ നിബന്ധനകളെപ്പറ്റി ഓർമയില്ലെന്നും, എന്നാൽ അവ സമ്മാനങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു.

ലളിതമായ അഭിരുചികളുള്ള ലാളിത്യമുള്ള മനുഷ്യനാണ് അംബാനിയെന്ന് അദ്ദേഹത്തിൻ്റെ വക്താവ് അഭിപ്രായപ്പെട്ടു. ആഡംബരവും ധൂർത്തും നിറഞ്ഞ ജീവിതരീതിയാണ് അദ്ദേഹത്തിൻ്റേത് എന്നത് കെട്ടിച്ചമച്ച കഥകൾ മാത്രമാണ്. അദ്ദേഹം ആജീവനാന്ത വെജിറ്റേറിയൻ ആണ്. മദ്യപിക്കാറില്ല. പുകവലിക്കാറില്ല. പട്ടണത്തിൽ വെറുതെ ചുറ്റിക്കറങ്ങുന്നതിനെക്കാൾ  കുട്ടികളോടൊപ്പം വീട്ടിലിരുന്ന്  സിനിമ കാണാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

david attenborough

നാലു മണിക്കൂറിൽ ദശലക്ഷം ഫോളോവേഴ്‌സ്; റെക്കോർഡ് തകർത്ത് ഡേവിഡ് ആറ്റൻ‌ബറോ ഇൻസ്റ്റഗ്രാമിൽ 

Vitamin D

കോവിഡിന്‍റെ തീവ്രത കുറയ്ക്കാൻ വിറ്റാമിൻ ഡി സഹായിക്കുമെന്ന് ബോസ്റ്റൺ സർവകലാശാല പഠനം