Movie prime

'അനബെൽ സേതുപതി' റിലീസിന് ഒരുങ്ങുന്നു

 

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയ് സേതുപതി നായകനാകുന്ന  'അനബെൽ സേതുപതി' എന്ന ചിത്രം   സെപ്റ്റംബർ 17-ന്  റിലീസിന് ഒരുങ്ങുന്നു.  ഒ.ടി.ടി പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.  ബോളിവുഡ്  താരസുന്ദരി  തപ്സി പന്നുവാണ് ചിത്രത്തിൽ  വിജയ് സേതുപതിയുടെ നായികയായി എത്തുന്നത്. കഴിഞ്ഞ  ദിവസം  വിജയ് സേതുപതിയും തപ്സി പന്നുവും തങ്ങളുടെ  സമൂഹമാധ്യമത്തിലൂടെയാണ് ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ  പുറത്ത് വിട്ടത് .  ചിത്രം ഒരു    ഹൊറർ കോമഡിയാണ്.   'അനബെൽ സേതുപതി'  സംവിധാനം  ചെയ്യുന്നത്  നവാഗതനായ ദീപക് സുന്ദർരാജാണ്.നടനും സംവിധായകനുമായ ആര്‍ സുന്ദര്‍രാജന്‍റെ മകനാണ് ദീപക്.

 ചിത്രത്തിന്റെ  പ്രധാന ലൊക്കേഷൻ  ജയ്പൂർ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു.  യോഗി ബാബു, രാധിക ശരത് കുമാർ, രാജേന്ദ്ര പ്രസാദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ  കൈകാര്യം ചെയ്യുന്നു. ചിത്രം  തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നി ഭാഷകളിൽ   ഒ.ടി.ടിയിൽ പ്ലാറ്റഫോമിൽ ലഭ്യമാണ്.