Movie prime

ദക്ഷിണധ്രുവം ചൂടാകുന്നത് മൂന്ന് മടങ്ങ് വേഗത്തിലെന്ന്‍ പഠനം

Antarctica കാലാവസ്ഥാ ശാസ്ത്രജ്ഞർ പണ്ടേ കരുതിയിരുന്നത് അന്റാർട്ടിക്കയുടെ ഉള്ഭാഗ താപനം വളരെ കുറഞ്ഞ വേഗത്തിലായിരിക്കും നടക്കുക എന്നാണ്. എന്നാൽ ഈ ആഴ്ച പ്രസിദ്ധീകരിച്ച പുതിയ ഗവേഷണം നാടകീയമായ മാറ്റമാണ് കാണിക്കുന്നത്.Antarctica കഴിഞ്ഞ 30 വർഷത്തിനിടയിൽ, ദക്ഷിണധ്രുവം ഭൂമിയിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സ്ഥലങ്ങളിൽ ഒന്നായിരിക്കുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വേഗത്തിലാണ് ദക്ഷിണധ്രുവം ചൂടാകുന്നത്. മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങൾ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ അന്റാർട്ടിക്കയിലെ കാലാവസ്ഥയിൽ ചെലുത്തിയ സ്വാധീനവുമായി യോജിച്ചതായതാണ് ഇതിന് കാരണമെന്ന് വെല്ലിംഗ്ടണിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിലെ More
 
ദക്ഷിണധ്രുവം ചൂടാകുന്നത് മൂന്ന് മടങ്ങ് വേഗത്തിലെന്ന്‍ പഠനം

Antarctica

കാലാവസ്ഥാ ശാസ്ത്രജ്ഞർ പണ്ടേ കരുതിയിരുന്നത് അന്റാർട്ടിക്കയുടെ ഉള്‍ഭാഗ താപനം വളരെ കുറഞ്ഞ വേഗത്തിലായിരിക്കും നടക്കുക എന്നാണ്. എന്നാൽ ഈ ആഴ്ച പ്രസിദ്ധീകരിച്ച പുതിയ ഗവേഷണം നാടകീയമായ മാറ്റമാണ് കാണിക്കുന്നത്.Antarctica

കഴിഞ്ഞ 30 വർഷത്തിനിടയിൽ, ദക്ഷിണധ്രുവം ഭൂമിയിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സ്ഥലങ്ങളിൽ ഒന്നായിരിക്കുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വേഗത്തിലാണ് ദക്ഷിണധ്രുവം ചൂടാകുന്നത്.

മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങൾ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ അന്റാർട്ടിക്കയിലെ കാലാവസ്ഥയിൽ ചെലുത്തിയ സ്വാധീനവുമായി യോജിച്ചതായതാണ് ഇതിന് കാരണമെന്ന് വെല്ലിംഗ്ടണിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റിയിലെ ക്ലൈമറ്റ് സയൻസില്‍ റിസർച്ച് ഫെലോ കെയ്‌ൽ ക്ലെം പറഞ്ഞു. ഇവയെല്ലാം ചേർന്ന് ദക്ഷിണധ്രുവത്തെ ഏറ്റവും ശക്തമായ രീതിയില്‍ ചൂടാക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഭൂമിയിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാണ് ദക്ഷിണധ്രുവത്തിലെ അന്റാർട്ടിക്ക് പീഠഭൂമി. ശൈത്യകാലത്ത് ശരാശരി -60 ഡിഗ്രിയും വേനല്‍ക്കാലത്ത് ശരാശരി താപനില -20 ഡിഗ്രി വരെയുമാണ് ഇവിടെ.

ശക്തമായ പ്രാദേശിക വൈരുദ്ധ്യങ്ങളുള്ള അന്റാർട്ടിക്കയിലെ കാലാവസ്ഥയ്ക്ക് ഒരു വർഷത്തിനിടയിൽ താപനിലയിൽ വലിയ മാറ്റമുണ്ട്. പടിഞ്ഞാറൻ അന്റാർട്ടിക്കയിലും അന്റാർട്ടിക്ക് ഉപദ്വീപിലെ ഭൂരിഭാഗവും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ചൂടായിക്കൊണ്ടിരുന്നു. എന്നാൽ ദക്ഷിണധ്രുവം ഭൂഖണ്ഡത്തിന്‍റെ ഉള്‍ഭാഗം 1980കൾ വരെ തണുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ 40 വര്‍ഷമായി ഇവിടെ വ്യതിയാനം സംഭവിച്ചുക്കൊണ്ടിരിക്കുന്നതായി ശാസ്ത്രജ്ഞർ പറയുന്നു.ഇതിനായി 1957 മുതൽ ഭൂമിയുടെ തെക്കേ അറ്റത്തുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ആമുണ്ട്സെൻ-സ്കോട്ട് ദക്ഷിണധ്രുവ സ്റ്റേഷനിൽ ശാസ്ത്രജ്ഞർ താപനില നിരീക്ഷിക്കുന്നു.

ദക്ഷിണധ്രുവത്തിൽ നിന്നുള്ള കാലാവസ്ഥാ വിവരങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ 1989 നും 2018 നും ഇടയിൽ 1.8 ഡിഗ്രി ചൂടായതായും 2000ത്തിന്‍റെ ആരംഭം മുതൽ കൂടുതൽ വേഗത്തിൽ മാറുന്നതായും കാണിക്കുന്നു. അതേ കാലയളവിൽ, പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ താപനം പെട്ടെന്ന് അവസാനിക്കുകയും അന്റാർട്ടിക്ക് ഉപദ്വീപിൽ തണുപ്പ് ആരംഭിക്കുകയും ചെയ്തു.

ദക്ഷിണധ്രുവ ചൂടാകാനുള്ള ഒരു കാരണം വെഡ്ഡെൽ കടലിലെ അന്റാർട്ടിക്ക് ഉപദ്വീപിന്റെ കിഴക്ക് ഭാഗത്തെ താഴ്ന്ന മർദ്ദവും ശക്തമായ കാറ്റുമാണ്. താഴ്ന്ന മർദ്ദമുള്ള പ്രദേശത്തിന് ചുറ്റും എപ്പോഴും കാറ്റടിക്കുന്നതിനാല്‍ ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു അന്റാർട്ടിക്ക് പീഠഭൂമിയിലേക്ക് പോകുന്നു.

ഇതേ സമയം പടിഞ്ഞാറൻ ഉഷ്ണമേഖലാ പസഫിക്കിലെ സമുദ്രവും വേഗത്തിൽ ചൂടാകാൻ തുടങ്ങിയതായും പഠനം വ്യക്തമാക്കുന്നു. ദക്ഷിണധ്രുവത്തിലെ പ്രതിവർഷ താപനില വ്യതിയാനങ്ങളിൽ 20% ഉഷ്ണമേഖലാ പസഫിക്കിലെ സമുദ്ര താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

കടപ്പാട്: ദി ഗാര്‍ഡിയന്‍