Movie prime

അമിത് ഷായ്ക്ക് രൂക്ഷ വിമര്‍ശനവുമായി അനുരാഗ് കശ്യപ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്ശനവുമായി സംവിധായകന് അനുരാഗ് കശ്യപ്. ഡല്ഹിയില് ബിജെപി നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെ പൗരത്വനിയമത്തിനെതിരെ മുദ്രാവാക്യം വിളിച്ച യുവാക്കളെ ഒരു കൂട്ടമാളുകള് സംഘം ചേര്ന്ന് മര്ദ്ദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കശ്യപിന്റെ വിമര്ശനം. അമിത് ഷായെ മൃഗമെന്ന് വിശേഷിപ്പിച്ചാണ് അനുരാഗ് കശ്യപിന്റെ ട്വീറ്റ്. ചരിത്രം അദ്ദേഹത്തിന്റെ മുഖത്ത് തുപ്പുമെന്ന് അനുരാഗ് പറയുന്നു നമ്മുടെ ആഭ്യന്തര മന്ത്രി എത്ര വലിയ ഭീരുവാണ്. അയാളുടെ പോലീസ്, അയാളുടെ വാടകഗുണ്ടകള്, അയാളുടെ സ്വന്തം സൈന്യം. എന്നിട്ടും More
 
അമിത് ഷായ്ക്ക് രൂക്ഷ വിമര്‍ശനവുമായി അനുരാഗ് കശ്യപ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. ഡല്‍ഹിയില്‍ ബിജെപി നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെ പൗരത്വനിയമത്തിനെതിരെ മുദ്രാവാക്യം വിളിച്ച യുവാക്കളെ ഒരു കൂട്ടമാളുകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കശ്യപിന്റെ വിമര്‍ശനം. അമിത് ഷായെ മൃഗമെന്ന് വിശേഷിപ്പിച്ചാണ്‌ അനുരാഗ് കശ്യപിന്റെ ട്വീറ്റ്. ചരിത്രം അദ്ദേഹത്തിന്റെ മുഖത്ത് തുപ്പുമെന്ന് അനുരാഗ് പറയുന്നു

നമ്മുടെ ആഭ്യന്തര മന്ത്രി എത്ര വലിയ ഭീരുവാണ്. അയാളുടെ പോലീസ്, അയാളുടെ വാടകഗുണ്ടകള്‍, അയാളുടെ സ്വന്തം സൈന്യം. എന്നിട്ടും സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുന്നത് നിരായുധരായ പ്രതിഷേധിക്കാരെ ആക്രമിച്ചു കൊണ്ടാണ്. അപകര്‍ഷതാ ബോധത്തിന്റെയും നിലവാരമില്ലായ്മയുടെയും പരിധി അമിത് ഷാ ലംഘിച്ചു. ചരിത്രം ഈ മൃഗത്തിന്റെ മുഖത്ത് തുപ്പും- അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.


പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അവരുടെ രാഷ്ട്രീയ സംഘടനകളായ ബി.ജെ.പിയും എ.ബി.വി.പിയും തീവ്രവാദികളാണെന്ന് അനുരാഗ് ഈ മാസം ആദ്യം വിമര്‍ശിച്ചിരുന്നു.”അമിത് ഷായും നരേന്ദ്ര മോദിയും ബി.ജെ.പിയും എ.ബി.വി.പിയും എല്ലാം തീവ്രവാദികളാണ്. അത് പറയുന്നതില്‍ എനിക്ക് ഒട്ടും നാണക്കേട് തോന്നുന്നില്ല. JNUSU എന്ന ഹാഷ്ടാഗിലായിരുന്നു അനുരാഗ് കശ്യപ് അന്ന് പ്രതികരിച്ചത്.

ജെ.എന്‍.യു ക്യാമ്പസില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമണം നടത്തിയ പശ്ചാത്തലത്തിലായിരുന്നു അനുരാഗ് കശ്യപിന്റെ അന്നത്തെ ട്വീറ്റ്.ബിജെപിയുടെ കടുത്ത വിമര്‍ശകനാണ് അനുരാഗ് കശ്യപ്. കേന്ദ്ര സര്‍ക്കാറിനെതിരേ സംസാരിച്ചതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത ആക്രമണമാണ് അദ്ദേഹം നേരിടുന്നത്.