in

ആപ്പിൾ ഉത്പന്നങ്ങൾ വാങ്ങരുതെന്ന ട്വീറ്റുമായി നടൻ നാഗാർജുന

Apple
ടെക്നോളജി രംഗത്തെ അതികായനെന്ന് ലോകം അംഗീകരിച്ച
ആപ്പിളിൻ്റെ ഇന്ത്യയിലെ സേവനം നിരാശാജനകമെന്ന് തെലുഗ് സൂപ്പർതാരം അക്കിനേനി നാഗാർജുന. അടുത്തിടെ നേരിട്ട ഒരു പ്രശ്‌നത്തെ ചൊല്ലി ട്വിറ്ററിലൂടെയാണ് തൻ്റെ പ്രതിഷേധം നാഗാർജുന രേഖപ്പെടുത്തിയത്. ആപ്പിൾ ഉത്പന്നങ്ങൾ വാങ്ങരുത് എന്ന മുന്നറിയിപ്പോടെയാണ് താരം തൻ്റെ സന്ദേശം ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ പ്രശ്‌നം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. Apple
സത്യം തുറന്നു പറഞ്ഞതിൽ താരത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. ആദ്യമായാണ് ഒരു ഇന്ത്യൻ സെലിബ്രിറ്റി ഇങ്ങനെ സത്യസന്ധമായ അഭിപ്രായം തുറന്നു പ്രകടിപ്പിക്കുന്നത് എന്നാണ് ചിലരുടെ പ്രതികരണം. ഇപ്പോഴെങ്കിലും ഒരാൾ സത്യസന്ധമായി പ്രതികരിച്ചു, തങ്ങൾ എത്രയോ കാലമായി പറയുന്നു എന്ന് പറയുന്നവരുമുണ്ട്. എന്നാൽ താരത്തെ ട്രോളിയും വിമർശിച്ചുമുള്ള കമൻ്റുകളും വരുന്നുണ്ട്.

കടുത്ത ഭാഷയിലാണ് നാഗാർജുന തന്റെ അതൃപ്തി ട്വീറ്റ് ചെയ്യുന്നത്. ആപ്പിൾ ഇന്ത്യ നൽകുന്ന സേവനം ഭയങ്കരവും ഏകപക്ഷീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. ആപ്പിളിന്റെയും ആപ്പിൾ സപ്പോർട്ടിൻ്റെയും ഔദ്യോഗിക ട്വിറ്റർ ഹാൻഡിലുകൾ ടാഗുചെയ്ത താരം ആപ്പിൾ ഇന്ത്യ സ്റ്റോറിൽ നിന്ന് ഉപകരണങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ആരാധകർക്ക് മുന്നറിയിപ്പ് നൽകുന്നു.

ഒരു വമ്പൻ കമ്പനി നൽകുന്ന സേവനത്തിനെതിരെ രാജ്യത്തെ ഒരു പ്രമുഖ വ്യക്തി പരസ്യമായി പ്രതികരിക്കുന്ന അപൂർവ നിമിഷങ്ങളിൽ ഒന്നായിരിക്കാം ഇതെന്ന് ഒരാൾ പ്രതികരിച്ചു. ഉപയോക്താക്കൾക്ക് മതിയായ സുരക്ഷാ കവറേജ് നൽകാതിരിക്കുകയും അവരുടെ അവസാനത്തെ ചില്ലിക്കാശും ഊറ്റിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ആപ്പിളിന്റെ ഭയാനകമായ സേവനങ്ങൾക്കെതിരെ കുറേക്കാലമായി നിലകൊള്ളുന്ന ഒരാൾ എന്ന നിലയിൽ താരത്തിൻ്റെ അഭിപ്രായം പൂർണമായും അംഗീകരിക്കുന്നതായി ഒരാൾ പ്രതികരിച്ചു. ഉപയോക്താക്കളോട് രണ്ടാം ക്ലാസ് പൗരന്മാരെപ്പോലെ പെരുമാറുന്ന ആപ്പിളിൻ്റെ രീതി അവസാനിപ്പിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടു. ആപ്പിൾ മേധാവി ടിം കുക്കിനെ ടാഗുചെയ്ത് പ്രതികരിച്ച മറ്റൊരാൾ നാഗാർജുനയുടെ ആവലാതി
മുൻ‌ഗണനാടിസ്ഥാനത്തിൽ പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടു.

എന്നാൽ നടനെതിരെ പ്രതികരിക്കുന്ന ചിലർ അദ്ദേഹത്തെ രൂക്ഷമായാണ് വിമർശിക്കുന്നത്. ഈയിടെയായി നടന്റെ ചില സിനിമകൾ കാണുമ്പോൾ തങ്ങൾക്കും ഇതേപോലെ മോശമായി പ്രതികരിക്കാൻ തോന്നുന്നുണ്ടെന്നാണ് ചിലരുടെ പരിഹാസം. ആപ്പിളിനെതിരെയുള്ള നാഗാർജുനയുടെ ട്വീറ്റ് തന്നെ ഐഫോണിൽ നിന്നാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. തെലുഗ് ബിഗ് ബോസിൽ ഹോസ്റ്റായ നടൻ പക്ഷപാതപരമായി പെരുമാറിയതിന് എതിരെയായിരുന്നു ചിലരുടെ പ്രതികരണം. ബിഗ് ബോസിൽ താരത്തിൻ്റേത് അന്യായമായ പെരുമാറ്റമാണെന്നും ‘കർമഫല’മാണ് ടെക് കമ്പനിയിൽ നിന്നുള്ള മോശം സേവനമായി അനുഭവിക്കുന്നതെന്നും ചിലർ കുറ്റപ്പെടുത്തി.

നവാഗതനായ അഷിഷോർ സോളമൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വൈൽഡ് ഡോഗ് ‘ എന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് നാഗാർജുനയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്. ചിത്രത്തിൽ ദിയ മിർസ, സയാമി ഖേർ, അതുൽ കുൽക്കർണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Silk SMitha

സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു

കാണാതായ മകന്റെ അസ്ഥികൂടം വീടിൻ്റെ ടെറസ്സിൽ