Movie prime

ആപ്പിൾ വാച്ച് ഇനി ഉറക്കവും ട്രാക്ക് ചെയ്യും

ഉറക്കത്തിന്റെ രീതിയും സ്വഭാവവും മറ്റു പ്രത്യേകതകളുമെല്ലാം ട്രാക്ക് ചെയ്യാനുള്ള ഫീച്ചറുമായി ആപ്പിൾ വാച്ചുകൾ വരുന്നു. ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം പ്രധാനമായതിനാൽ അതേപ്പറ്റിയുള്ള ഏതു പഠനത്തിനും പ്രസക്തിയുണ്ട്. രോഗികളുടെ ഉറക്കത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്നത് ഡോക്ടർമാർക്കും ഏറെ സഹായകമാവും. ടൈം ഇൻ ബെഡ് ട്രാക്കിങ് എന്നാണ് പുതിയ ഫീച്ചറിന് ആപ്പിൾ നൽകിയിട്ടുള്ള പേര്. ഉറങ്ങുന്നതിനിടയിലുള്ള നമ്മുടെ ചലനങ്ങൾ, ശബ്ദങ്ങൾ, ഹൃദയമിടിപ്പിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ എന്നിവയെല്ലാം ഉപകരണം പിടിച്ചെടുക്കും. സ്മാർട്ട് വാച്ചിൽ ഇതിനായി നിരവധി സെൻസറുകളും മോണിറ്ററുകളും ഘടിപ്പിക്കും. ട്രാക്ക് ചെയ്തെടുക്കുന്ന വിവരങ്ങൾ അതുമായി More
 
ആപ്പിൾ വാച്ച് ഇനി ഉറക്കവും ട്രാക്ക് ചെയ്യും

ഉറക്കത്തിന്റെ രീതിയും സ്വഭാവവും മറ്റു പ്രത്യേകതകളുമെല്ലാം ട്രാക്ക് ചെയ്യാനുള്ള ഫീച്ചറുമായി ആപ്പിൾ വാച്ചുകൾ വരുന്നു. ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം പ്രധാനമായതിനാൽ അതേപ്പറ്റിയുള്ള ഏതു പഠനത്തിനും പ്രസക്തിയുണ്ട്. രോഗികളുടെ ഉറക്കത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്നത് ഡോക്ടർമാർക്കും ഏറെ സഹായകമാവും.

ടൈം ഇൻ ബെഡ് ട്രാക്കിങ് എന്നാണ് പുതിയ ഫീച്ചറിന് ആപ്പിൾ നൽകിയിട്ടുള്ള പേര്. ഉറങ്ങുന്നതിനിടയിലുള്ള നമ്മുടെ ചലനങ്ങൾ, ശബ്ദങ്ങൾ, ഹൃദയമിടിപ്പിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ എന്നിവയെല്ലാം ഉപകരണം പിടിച്ചെടുക്കും. സ്മാർട്ട് വാച്ചിൽ ഇതിനായി നിരവധി സെൻസറുകളും മോണിറ്ററുകളും ഘടിപ്പിക്കും. ട്രാക്ക് ചെയ്‌തെടുക്കുന്ന വിവരങ്ങൾ അതുമായി ലിങ്ക് ചെയ്യുന്ന ഹെൽത്ത് ആപ്പുമായി ഷെയർ ചെയ്യുന്നതോടെ ഉറക്കത്തെപ്പറ്റിയുള്ള ശാസ്ത്രീയമായ പഠനം വികസിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടുന്നത്.

സ്ലീപ്പ് ആപ്പിനും ഹെൽത്ത് ആപ്പിനും പുറമെ പ്രയോജനകരമായ മറ്റു ഫീച്ചറുകളും ആപ്പിൾ അവതരിപ്പിക്കും. ഉറക്കത്തിൽ ചാർജ് തീർന്ന് ഫോൺ ഓഫായി പോകുന്നത് തടയാൻ ചാർജ് ചെയ്യേണ്ട സമയം ഓർമപ്പെടുത്തുന്ന റിമെയ്ന്ററുകൾ, ഉറങ്ങാൻ കിടന്നാൽ ഓട്ടോമാറ്റിക്കായി ഡു നോട്ട് ഡിസ്റ്റർബ് മോഡിലേക്കുള്ള മാറ്റം എന്നിവ അവയിൽ ചിലതാണ്.