Movie prime

ആരാധ്യയുടെ ഒമ്പതാം പിറന്നാളിൽ ആശംസകൾ നേർന്ന് അമിതാഭ് ബച്ചൻ

കൊച്ചുമകൾ ആരാധ്യയുടെ [ Araadhya ] ഒമ്പതാം പിറന്നാളിൽ ജന്മദിനാശംസകൾ നേർന്ന് ബിഗ് ബി. വിവിധ പ്രായങ്ങളിലെ ഒമ്പത് ചിത്രങ്ങൾ ഉൾക്കൊള്ളിച്ച മനോഹരമായ ഒരു കൊളാഷാണ് സീനിയർ ബച്ചൻ ഇൻസ്റ്റഗ്രാമിൽപങ്കുവെച്ചിരിക്കുന്നത്. കുഞ്ഞായിരുന്നപ്പോൾ മുതൽ 9 വയസ്സ് വരെയുള്ള ആരാധ്യയുടെ വളർച്ചയാണ് ചിത്രം കാണിക്കുന്നത്. അഭിഷേക് ബച്ചൻ്റെയും മുൻ മിസ്സ് വേൾഡും അഭിനേത്രിയുമായ ഐശ്വര്യറായ് ബച്ചൻ്റെയും പുത്രിയായ ആരാധ്യ ബോളിവുഡിൽ അറിയപ്പെടുന്നത് ബേട്ടി ബി എന്നാണ്. ചെറുമകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ചിത്രത്തോടൊപ്പംമനോഹരമായ സന്ദേശവും78-കാരനായ താരം അടിക്കുറിപ്പായി നൽകിയിട്ടുണ്ട്. “ജന്മദിനാശംസകൾ ആരാധ്യ…എന്റെ More
 
ആരാധ്യയുടെ ഒമ്പതാം പിറന്നാളിൽ ആശംസകൾ നേർന്ന് അമിതാഭ് ബച്ചൻ

കൊച്ചുമകൾ ആരാധ്യയുടെ [ Araadhya ] ഒമ്പതാം പിറന്നാളിൽ ജന്മദിനാശംസകൾ നേർന്ന് ബിഗ് ബി. വിവിധ പ്രായങ്ങളിലെ ഒമ്പത് ചിത്രങ്ങൾ ഉൾക്കൊള്ളിച്ച മനോഹരമായ ഒരു കൊളാഷാണ് സീനിയർ ബച്ചൻ ഇൻസ്റ്റഗ്രാമിൽ
പങ്കുവെച്ചിരിക്കുന്നത്.

കുഞ്ഞായിരുന്നപ്പോൾ മുതൽ 9 വയസ്സ് വരെയുള്ള ആരാധ്യയുടെ വളർച്ചയാണ് ചിത്രം കാണിക്കുന്നത്. അഭിഷേക് ബച്ചൻ്റെയും മുൻ മിസ്സ് വേൾഡും അഭിനേത്രിയുമായ ഐശ്വര്യറായ് ബച്ചൻ്റെയും പുത്രിയായ ആരാധ്യ ബോളിവുഡിൽ അറിയപ്പെടുന്നത് ബേട്ടി ബി എന്നാണ്.

ചെറുമകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ചിത്രത്തോടൊപ്പംമനോഹരമായ സന്ദേശവും78-കാരനായ താരം
അടിക്കുറിപ്പായി നൽകിയിട്ടുണ്ട്. “ജന്മദിനാശംസകൾ ആരാധ്യ…എന്റെ എല്ലാ സ്നേഹവും നിനക്ക് ” എന്നാണ് വാക്കുകൾ.

സ്റ്റാർ കിഡ് ആയതിനാൽ എല്ലായ്പ്പോഴും എല്ലാവരുടേയും ശ്രദ്ധയാകർഷിക്കുകയും വാർത്തകളിൽ ഇടം നേടുകയും ചെയ്യുന്ന കുട്ടിയാണ് ആരാധ്യ. അമ്മ ഐശ്വര്യയ്‌ക്കൊപ്പം കാൻ ചലച്ചിത്രമേള പോലെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിരവധി പൊതു പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.

എല്ലാവർഷവും ദീപാവലിക്കും ആരാധ്യയുടെ ജന്മദിനത്തിലും ബച്ചന്മാർ സെലിബ്രിറ്റി പാർട്ടികൾ നടത്താറുള്ളതാണ്. എന്നാൽ ഈ വർഷം കോവിഡ് കാരണം അത്തരം ആഘോഷങ്ങളിൽ നിന്നെല്ലാം ബച്ചൻ കുടുംബം ഒഴിഞ്ഞു നിൽക്കുകയാണ്. കുടുംബത്തിൽ ജയ ബച്ചനൊഴികെ മുഴുവൻ പേർക്കും കോവിഡ് ബാധിച്ചിരുന്നു.

സീനിയർ, ജൂനിയർ ബച്ചൻമാരും ഐശ്വര്യയും ആരാധ്യയും രോഗബാധിതരായതും ആശുപത്രിയിൽ കിടന്നതുമെല്ലാം ചലച്ചിത്ര മേഖലയിൽ വലിയ വാർത്തയായിരുന്നു. കോവിഡ് ബാധിച്ച് ഒരു കുടുംബാംഗവും അടുത്ത ചില സുഹൃത്തുക്കളും മരണമടഞ്ഞതിൻ്റെ ദു:ഖാചരണത്തിലാണ് ഇപ്പോൾ ബച്ചൻ കുടുംബം.