Movie prime

അമിതമായി ഉറങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം!

നല്ല ആരോഗ്യത്തിന് നല്ല ഉറക്കം അത്യാവശ്യമാണ് . ഒരു വ്യക്തി ദിവസം ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് വൈദ്യശാസ്ത്രം നിഷ്കർഷിക്കുന്നത്. എന്നാൽ എന്തും അമിതമായാൽ പ്രശ്നമാണെന്ന് കേട്ടിട്ടില്ലേ? അത് ഉറക്കത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ഒരു വ്യക്തി ഒൻപതു മണിക്കൂറിൽ കൂടുതൽ ഉറങ്ങിയാൽ അയാളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. രാത്രിയിൽ ഒൻപത് മണിക്കൂറോ അതിൽ കൂടുതലോ ഉറങ്ങുകായോ, പകൽ ദൈർഘ്യമേറിയ സമയം ഉറങ്ങുകയോ ചെയ്യുന്ന പ്രായമായ ആളുകൾക്ക് രാത്രിയും പകലും മിതമായി ഉറങ്ങുന്ന വ്യക്തികളേക്കാൾ More
 
അമിതമായി ഉറങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം!

നല്ല ആരോഗ്യത്തിന് നല്ല ഉറക്കം അത്യാവശ്യമാണ് . ഒരു വ്യക്തി ദിവസം ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് വൈദ്യശാസ്ത്രം നിഷ്കർഷിക്കുന്നത്. എന്നാൽ എന്തും അമിതമായാൽ പ്രശ്‌നമാണെന്ന് കേട്ടിട്ടില്ലേ? അത് ഉറക്കത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ഒരു വ്യക്തി ഒൻപതു മണിക്കൂറിൽ കൂടുതൽ ഉറങ്ങിയാൽ അയാളിൽ ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടാവുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

രാത്രിയിൽ ഒൻപത് മണിക്കൂറോ അതിൽ കൂടുതലോ ഉറങ്ങുകായോ, പകൽ ദൈർഘ്യമേറിയ സമയം ഉറങ്ങുകയോ ചെയ്യുന്ന പ്രായമായ ആളുകൾക്ക് രാത്രിയും പകലും മിതമായി ഉറങ്ങുന്ന വ്യക്തികളേക്കാൾ പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത 85 ശതമാനം കൂടുതലാണെന്നാണ് ഗവേഷകർ ചുണ്ടികാണിക്കുന്നത്. ചൈനയിൽ നടത്തിയ ഗവേഷണത്തിലാണ് ഇവ കണ്ടെത്തിരിക്കുന്നത്. ചൈനയിലെ ശരാശരി 62 വയസ്സ് പ്രായമുള്ള 31,750 പേരിൽ ആറ് വർഷം കൊണ്ട് നടത്തിയ പഠനത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ റിപ്പോർട്ട് പുറത്തിറക്കിരിക്കുന്നത്.

അമിതമായി ഉറങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം!

ഗവേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പഠനത്തിന് വിധേയരായവർക്ക് പക്ഷാഘാതത്തിന്റെയോ മറ്റ് പ്രധാന ആരോഗ്യപ്രശ്നങ്ങളുടെയോ ലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല. എന്നാൽ ഗവേഷണ കാലയളവിൽ 1,557 സ്ട്രോക്ക് കേസുകളാണ് ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടത്. ഇവരോട് അവരുടെ ഉറക്കത്തെക്കുറിച്ചും ഉറക്കത്തിന്റെ ശീലങ്ങളെക്കുറിച്ചും ചോദിച്ചിരുന്നു. അത് പ്രകാരം എട്ട് ശതമാനം ആളുകൾ 90 മിനിറ്റിലധികം നീണ്ടുനിൽക്കുന്ന ഉച്ചമയക്കത്തിൽ ഏർപ്പെടാറുണ്ടെന്നും, 24 ശതമാനം പേർ രാത്രിയിൽ ഒൻപതോ അതിൽ കൂടുതലോ മണിക്കൂർ ഉറങ്ങാറുണ്ടെന്നും കണ്ടെത്തി .

ഇതിന്റെ അടിസ്ഥാനത്തിൽ രാത്രിയിൽ ഏഴ് മണിക്കൂറിൽ താഴെയോ എട്ട് മണിക്കൂർ വരെയോ ഉറങ്ങുന്ന ആളുകളേക്കാൾ രാത്രിയിൽ ഒൻപതോ അതിൽ കൂടുതലോ മണിക്കൂർ ഉറങ്ങുന്ന ആളുകൾക്ക് പിന്നീട് പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത 23 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി. മാത്രവുമല്ല ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പുകവലി തുടങ്ങിയ ഘടകങ്ങൾ അനുസരിച്ച് പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതയിൽ വ്യത്യാസം ഉണ്ടാവുമെന്ന് പഠന ഫലങ്ങൾ വ്യക്തമാക്കുന്നു.

അമിത ഉറക്കം പോലെ തന്നെ ഉറക്കമില്ലായ്മയും ആരോഗ്യ പ്രശ്‍നങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഗവേഷകർ ചൂണ്ടികാണിക്കുന്നു. നല്ല ഉറക്കമുണ്ടെന്ന് പറഞ്ഞ ആളുകളേക്കാൾ ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറവുള്ള ആളുകൾക്ക്