Movie prime

ശശി തരൂരിന് അറസ്റ്റ് വാറണ്ട്

കോൺഗ്രസ് നേതാവും പാർലമെന്റംഗവും മുൻ കേന്ദ്ര മന്ത്രിയുമായ ശശി തരൂരിന് എതിരെ അറസ്റ്റ് വാറണ്ട്. കൊൽക്കത്ത മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് തരൂരിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ബി ജെ പി ഒരിക്കൽ കൂടി അധികാരത്തിലെത്തിയാൽ രാജ്യത്തെ അവർ “ഹിന്ദു പാകിസ്താൻ” ആയി മാറ്റിത്തീർക്കുമെന്ന വിവാദ പരാമർശത്തിന്റെ പേരിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. 1971 ലെ ദേശീയ ബഹുമതി നിയമം രണ്ടാം വകുപ്പനുസരിച്ചാണ് കേസ്. തരൂരിന്റെ അഭിപ്രായ പ്രകടനം ദുരുപദിഷ്ടമാണെന്നും വർഗീയമായ ചേരിതിരിവ് സൃഷ്ടിക്കാനാണ് അതുവഴി അദ്ദേഹം More
 
ശശി തരൂരിന് അറസ്റ്റ് വാറണ്ട്

കോൺഗ്രസ് നേതാവും പാർലമെന്റംഗവും മുൻ കേന്ദ്ര മന്ത്രിയുമായ ശശി തരൂരിന് എതിരെ അറസ്റ്റ് വാറണ്ട്. കൊൽക്കത്ത മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് തരൂരിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ബി ജെ പി ഒരിക്കൽ കൂടി അധികാരത്തിലെത്തിയാൽ രാജ്യത്തെ അവർ “ഹിന്ദു പാകിസ്താൻ” ആയി മാറ്റിത്തീർക്കുമെന്ന വിവാദ പരാമർശത്തിന്റെ പേരിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. 1971 ലെ ദേശീയ ബഹുമതി നിയമം രണ്ടാം വകുപ്പനുസരിച്ചാണ് കേസ്.

തരൂരിന്റെ അഭിപ്രായ പ്രകടനം ദുരുപദിഷ്ടമാണെന്നും വർഗീയമായ ചേരിതിരിവ് സൃഷ്ടിക്കാനാണ് അതുവഴി അദ്ദേഹം ശ്രമിച്ച തെന്നും ആരോപിച്ച് അഭിഭാഷകനായ സുമീത് ചൗധരിയാണ് കേസ് ഫയൽ ചെയ്തത്. തരൂരിന്റെ വാക്കുകൾ പ്രകോപനപരമാണ്. അത് ഇരുവിഭാഗം ജനങ്ങൾക്കിടയിൽ സംഘർഷങ്ങൾ സൃഷ്ടിക്കും. 2019 ലെ പൊതു തിരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയാൽ ഭരണഘടന പൊളിച്ചെഴുതാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് വിവാദപ്രസംഗത്തിൽ തരൂർ പറഞ്ഞതായും പരാതിക്കാരൻ ആരോപിച്ചിരുന്നു. തന്റെ വാക്കുകൾ പിൻവലിക്കാനോ മാപ്പു പറയാനോ തരൂർ തയ്യാറായില്ല എന്നും പരാതിയിൽ ആരോപിച്ചിരുന്നു.

തപാൽ വഴിയും ട്വിറ്റർ ഹാൻഡിലിലൂടെയും തരൂരിന് സമൻസയയ്ക്കാൻ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ ഒന്നാം മജിസ്‌ട്രേറ്റ് എം ദാസ്ഗുപ്തയാണ് ഉത്തരവിട്ടത്.