Movie prime

നിര്‍മ്മിത ബുദ്ധി ഇനി ‘വായ്ക്കുള്ളിലും’ കടക്കും

നിര്മ്മിത ബുദ്ധി ഇപ്പോള് എല്ലാ മേഖലയും കീഴടക്കിക്കൊണ്ട് മുന്നേറുന്ന സമയത്താണ് യുഎസിലെ ലാസ് വേഗസില് നിന്നും ആ വാര്ത്ത വരുന്നത്. നിര്മ്മിത ബുദ്ധി കമ്പ്യൂട്ടറും ഫോണും കാറും എല്ലാം കടന്ന് ദാ ഇപ്പോള് പല്ല് തേയ്ക്കുന്ന ബ്രഷിലും എത്തിയിരിക്കുന്നു. ലാസ് വേഗസില് നടന്ന കണ്സ്യുമര് ഇലക്ട്രോണിക് ഷോയിലാണ് മൊബൈല് ഫോണ് വഴി പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന് നിര്മിത ബുദ്ധിയുമായി ബ്രഷ് വരുന്നത്. ബ്രഷ് പുറത്തിറക്കുന്നത് നൂറ്റാണ്ടുകളായി ഈ മേഖലയില് പ്രവര്ത്തിച്ചു വരുന്ന സുപരിചിത കമ്പനിയായ കോള്ഗേറ്റും ഓറല് More
 
നിര്‍മ്മിത ബുദ്ധി ഇനി ‘വായ്ക്കുള്ളിലും’ കടക്കും

നിര്‍മ്മിത ബുദ്ധി ഇപ്പോള്‍ എല്ലാ മേഖലയും കീഴടക്കിക്കൊണ്ട് മുന്നേറുന്ന സമയത്താണ് യുഎസിലെ ലാസ് വേഗസില്‍ നിന്നും ആ വാര്‍ത്ത വരുന്നത്. നിര്‍മ്മിത ബുദ്ധി കമ്പ്യൂട്ടറും ഫോണും കാറും എല്ലാം കടന്ന് ദാ ഇപ്പോള്‍ പല്ല് തേയ്ക്കുന്ന ബ്രഷിലും എത്തിയിരിക്കുന്നു. ലാസ് വേഗസില്‍ നടന്ന കണ്‍സ്യുമര്‍ ഇലക്ട്രോണിക് ഷോയിലാണ് മൊബൈല്‍ ഫോണ്‍ വഴി പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ നിര്‍മിത ബുദ്ധിയുമായി ബ്രഷ് വരുന്നത്. ബ്രഷ് പുറത്തിറക്കുന്നത് നൂറ്റാണ്ടുകളായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന സുപരിചിത കമ്പനിയായ കോള്‍ഗേറ്റും ഓറല്‍ ബിയുമാണ്.

കോള്‍ഗേറ്റ് പ്ലാക്ക് ലെസ് പ്രോ സ്മാര്‍ട്ട് ഇലക്ട്രിക്‌ ടൂത്ത്ബ്രഷ് ഉപയോഗിക്കുന്ന ആളുടെ രീതിയനുസരിച്ച് വായ്ക്കുളില്‍ ഒരു ബയോഫിലിം നിര്‍മ്മിച്ച് അതിലൂടെ വായ്ക്കുള്ളിലെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്നു. അതനുസരിച്ച് മൊബൈല്‍ ആപ്പ് വഴി ഉപയോക്താവിന് പല്ല് തേയ്ക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് കോള്‍ഗേറ്റ് ചീഫ് ഡെന്റല്‍ ഓഫീസര്‍ ഡോ.മരിയ റയാന്‍ പറഞ്ഞു. ബ്ലൂടൂത്ത് വഴിയാണ് മൊബൈലും ബ്രഷും തമ്മില്‍ കണക്ട് ചെയ്യുന്നത്. ഉടന്‍ തന്നെ കോള്‍ഗേറ്റ് പ്ലാക്ക് ലെസ്സ് പ്രോ സ്മാര്‍ട്ട്‌ ഇലക്ട്രിക്‌ ടൂത്ത് ബ്രഷ് വിപണിയില്‍ ലഭ്യമാകും. കണ്‍സ്യുമര്‍ ഇലക്ട്രോണിക് ഷോയില്‍ നൂതന ആശയത്തിനുള്ള അവാര്‍ഡ്‌ കോള്‍ഗേറ്റ് പ്ലാക്ക് ലെസ്സ് പ്രോ സ്മാര്‍ട്ട്‌ ഇലക്ട്രിക്‌ ടൂത്ത്ബ്രഷ് സ്വന്തമാക്കി.

ഓറല്‍ ബിയും സ്മാര്‍ട്ട്‌ ടൂത്ത്ബ്രഷുമായി രംഗത്തുണ്ട്. ഓറല്‍ ബി ഐഒ എന്ന് പേരിട്ടിരിക്കുന്ന മോട്ടോര്‍ബ്രഷ് വായ്ക്കുള്ളിലെ അടിഞ്ഞുകൂടിയ അഴുക്ക് ആഴത്തില്‍ വൃത്തിയാക്കുന്നതിനായി നിര്‍മ്മിത ബുദ്ധിയെയാണ് ആശ്രയിച്ചിരിക്കുന്നത്. ”പല്ല് വൃത്തിയാക്കുന്ന അനുഭവം വ്യത്യസ്തമാക്കി ദിവസവും നമ്മള്‍ അത് ചെയ്യണമല്ലോ എന്ന ചിന്തയില്‍ നിന്നും അത് ചെയ്യാമെന്ന് ഉത്സാഹത്തോടെ നമ്മളെ ചിന്തിപ്പിക്കുന്ന അനുഭവമായിരിക്കും ഓറല്‍ ബി ഐഒ നിങ്ങള്‍ക്ക് നല്‍കുക എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഉപയോക്തളുടെ പല്ലുകള്‍ക്കനുസരിച്ച് ഏഴു മോഡലുകള്‍ ലഭ്യമാക്കാനാണ് കമ്പനിയുടെ പദ്ധതി. ആ ഓഗസ്റ്റ്‌ മുതല്‍ ബ്രഷ് വിപണിയില്‍ ലഭ്യമാകും.