Movie prime

തലൈവിയിൽ എം ജി ആർ ആയി അരവിന്ദ് സ്വാമി

തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എം ജി ആറിന്റെ വേഷത്തിൽ അരവിന്ദ് സ്വാമി എത്തുന്നു. തലൈവി എന്ന് പേരുള്ള ചിത്രത്തിൽ കങ്കണ റണൗതാണ് ജയലളിതയാവുന്നത്. ഒക്ടോബറിൽ ഷൂട്ടിങ്ങ് ആരംഭിക്കുമെന്ന് അണിയറ വൃത്തങ്ങൾ പറഞ്ഞു. ചിത്രത്തെ കുറിച്ചുള്ള ആദ്യവാർത്തകൾ വന്നതുമുതൽ താരങ്ങളെ സംബന്ധിച്ച ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ഏറെയും ജയലളിതയുടെയും എം ജി ആറിന്റെയും വേഷങ്ങളെച്ചൊല്ലിയായിരുന്നു. ജയലളിതയായി കങ്കണയുടെ പേര് പുറത്തുവിട്ടതുമുതൽ പ്രേക്ഷകർ കാത്തിരുന്നത് എം ജി ആറിന്റെ വേഷം ആർക്കു More
 
തലൈവിയിൽ എം ജി ആർ ആയി അരവിന്ദ് സ്വാമി

തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എം ജി ആറിന്റെ വേഷത്തിൽ അരവിന്ദ് സ്വാമി എത്തുന്നു. തലൈവി എന്ന് പേരുള്ള ചിത്രത്തിൽ കങ്കണ റണൗതാണ് ജയലളിതയാവുന്നത്.

ഒക്ടോബറിൽ ഷൂട്ടിങ്ങ് ആരംഭിക്കുമെന്ന് അണിയറ വൃത്തങ്ങൾ പറഞ്ഞു. ചിത്രത്തെ കുറിച്ചുള്ള ആദ്യവാർത്തകൾ വന്നതുമുതൽ താരങ്ങളെ സംബന്ധിച്ച ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ഏറെയും ജയലളിതയുടെയും എം ജി ആറിന്റെയും വേഷങ്ങളെച്ചൊല്ലിയായിരുന്നു.

ജയലളിതയായി കങ്കണയുടെ പേര് പുറത്തുവിട്ടതുമുതൽ പ്രേക്ഷകർ കാത്തിരുന്നത് എം ജി ആറിന്റെ വേഷം ആർക്കു ലഭിക്കും എന്ന ആകാംക്ഷയുമായാണ്. ആ കാത്തിരിപ്പിനാണ് അറുതിവന്നിരിക്കുന്നത്. ചെക്ക ചിവന്ത വാനം എന്ന മണിരത്നം ചിത്രത്തിലാണ് അരവിന്ദ് സ്വാമി ഒടുവിൽ അഭിനയിച്ചത്. കെ വി വിജയേന്ദ്ര പ്രസാദും രജത് അറോറയുമാണ് തലൈവിയുടെ രചന.

1977 മുതൽ 1987 വരെ പത്തുവർഷക്കാലം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു എം ജി ആർ. ജയലളിതയുടെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരനപ്പുറം സിനിമാതാരം കൂടിയായിരുന്നു എം ജി ആർ. തലൈവി ഒരു പാൻ ഇന്ത്യ സിനിമയാണെന്നും താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ വലിയ നിഷ്കർഷയാണ് പുലർത്തുന്നതെന്നും സംവിധായകൻ വിജയ് പറഞ്ഞു.

രാജ്യത്തെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് കങ്കണ. ജയലളിതയുടെ വേഷം ചെയ്യാൻ തികച്ചും അനുയോജ്യയാണവർ. ഒരു പ്രാദേശിക സിനിമയല്ലാത്തതിനാൽ തലൈവിയിലെ താരങ്ങളെയും പാൻ ഇന്ത്യ തലത്തിലാണ് തിരഞ്ഞെടുക്കുന്നത്. അതുവഴി രാജ്യം മുഴുവനുമുള്ള പ്രേക്ഷകരിലേക്ക് ചിത്രത്തെ എത്തിക്കാനാണ് ശ്രമം.

കങ്കണയെ നിശ്ചയിക്കുന്നതിന് മുൻപായി ഒട്ടേറെ ചർച്ചകൾ നടന്നിരുന്നതായി സംവിധായകൻ വെളിപ്പെടുത്തി. മറ്റു പലരെയും പരിഗണിച്ചിരുന്നു. ഏറെ ആവേശത്തോടെയാണ് കങ്കണ പ്രോജക്ടിന്റെ ഭാഗമാകുന്നത്. തന്റെ വേഷത്തോട് അവർ പരമാവധി നീതി പുലർത്തുമെന്ന് ഉറപ്പുണ്ട്. ചിത്രത്തിനായി തമിഴ് പഠിക്കുന്നുണ്ട്. ഒരു മാസത്തെ റിഹേഴ്സൽ ക്യാമ്പിലും അവർ പങ്കെടുത്തു. തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംഗീതം ജി വി പ്രകാശ് ആണ്. നീരവ് ഷായാണ് ഛായാഗ്രഹണം.