Movie prime

‘റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല’; ‘വാരിയംകുന്നന്‍’ സഹതിരക്കഥാകൃത്തിനെ തള്ളിപ്പറഞ്ഞ്‌ സംവിധായകന്‍ ആഷിക് അബുവിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

ashiq abu വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ആഷിക് അബു സിനിമയാക്കാന് പോകുന്നു എന്ന് പ്രഖ്യാപിച്ചത് മുതല് വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വര്ഗീയവാദിയണെന്നും സിനിമ ഇറക്കാന് അനുവദിക്കില്ലെന്നും ഭീഷണിയുമായി ഹിന്ദു ഐക്യവേദിയടക്കമുള്ളവര് രംഗത്ത് വന്നു. സിനിമയില് നായകനാകുന്ന പ്രിത്വിരാജിനോട് ചിത്രത്തില് നിന്നും പിന്മാറണമെന്നടക്കമുള്ള ഭീഷണികളും സൈബര് അറ്റാക്കും വരെ നടക്കുന്നു.ashiq abu അതിനിടയ്ക്ക് ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തായ റമീസിന്റെ നിലപാടുകളും സോഷ്യല് മീഡിയയില് ചര്ച്ചയായിരുന്നു. ഇസ്ലാമിക രീതി പിന്തുടരണമെന്നും ഇസ്ലാം സന്ദേശങ്ങള് വരുന്ന More
 
‘റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല’; ‘വാരിയംകുന്നന്‍’ സഹതിരക്കഥാകൃത്തിനെ തള്ളിപ്പറഞ്ഞ്‌ സംവിധായകന്‍ ആഷിക് അബുവിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

ashiq abu

വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ആഷിക് അബു സിനിമയാക്കാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചത് മുതല്‍ വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജി വര്‍ഗീയവാദിയണെന്നും സിനിമ ഇറക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിയുമായി ഹിന്ദു ഐക്യവേദിയടക്കമുള്ളവര്‍ രംഗത്ത് വന്നു. സിനിമയില്‍ നായകനാകുന്ന പ്രിത്വിരാജിനോട്‌ ചിത്രത്തില്‍ നിന്നും പിന്മാറണമെന്നടക്കമുള്ള ഭീഷണികളും സൈബര്‍ അറ്റാക്കും വരെ നടക്കുന്നു.ashiq abu

‘റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല’; ‘വാരിയംകുന്നന്‍’ സഹതിരക്കഥാകൃത്തിനെ തള്ളിപ്പറഞ്ഞ്‌ സംവിധായകന്‍ ആഷിക് അബുവിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

അതിനിടയ്ക്ക് ചിത്രത്തിന്‍റെ സഹ തിരക്കഥാകൃത്തായ റമീസിന്‍റെ നിലപാടുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇസ്ലാമിക രീതി പിന്തുടരണമെന്നും ഇസ്ലാം സന്ദേശങ്ങള്‍ വരുന്ന സിനിമകള്‍ വിജയിപ്പിക്കണമെന്നുമുള്ള റമീസിന്‍റെ മുന്‍കാല ഫേസ്ബുക്ക് പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചതോടെ വാരിയംകുന്നൻ എന്ന ചിത്രത്തിന്‍റെ ആഷിക് അബു അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ സംശയത്തിന്‍റെ നിഴലിലായി. ഇപ്പോള്‍ അതിന് ഫേസ്ബൂക്കിലൂടെ വിശദീകരണം നല്‍കിയിരിക്കുകയാണ് ആഷിക് അബു. ആഷിക് അബുവിന്‍റെ പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ

——————————————————————————————————————————-

റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാക്കാനാണ് സാധ്യത.

മറ്റൊരു സംവിധായകനുമായി വാരിയംകുന്നൻ എന്ന ചിത്രം നിർമ്മിക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾ വർഷങ്ങളായി നടന്നുവരുന്നു.
റമീസും ആദ്യം മുതൽ തന്നെ ഈ ഉദ്യമത്തിൽ ഉണ്ടായിരുന്നയാളായി, ഇതിനായി റിസേർച്ചുകൾ ചെയ്ത വ്യക്തിയുമായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങൾക്ക് മുൻപ് മാത്രം. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളിൽ അദ്ദേഹം തെറ്റ്സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കിൽ മാപ്പുപറയുകയും ചെയ്തു. തന്റെ ഉദ്ധേശശുദ്ധിയുടെ മേൽ സംശയത്തിന്റെ നിഴൽ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താൻ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്.

ആഷിഖ് അബു