Movie prime

ഫഹദും സായി പല്ലവിയും ഒന്നിക്കുന്ന അതിരന്റെ ടീസർ പുറത്തിറങ്ങി

ഫഹദ് ഫാസിൽ നായകനാകുന്ന അതിരന്റെ ടീസർ പുറത്തിറങ്ങി. നവാഗതനായ വിവേകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഞാൻ പ്രകാശൻ എന്ന വമ്പൻ ഹിറ്റിന് ശേഷം ഫഹദ് നായകനായി എത്തുന്ന ചിത്രമാണ് അതിരൻ. പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ സായി പല്ലവിയാണ് ഫഹദിന്റെ നായിക. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയുമു ണ്ട്. സെഞ്ച്വറി ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. വിവേകിന്റെ കഥയ്ക്ക് പി.എഫ്. മാത്യൂസ് തിരക്കഥ ഒരുക്കുന്നു. സൈക്കോ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് അതിരൻ എന്ന് റിപ്പോർട്ടുകളുണ്ട്. പ്രശസ്ത More
 
ഫഹദും സായി പല്ലവിയും ഒന്നിക്കുന്ന അതിരന്റെ ടീസർ പുറത്തിറങ്ങി

ഫഹദ് ഫാസിൽ നായകനാകുന്ന അതിരന്റെ ടീസർ പുറത്തിറങ്ങി. നവാഗതനായ വിവേകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഞാൻ പ്രകാശൻ എന്ന വമ്പൻ ഹിറ്റിന് ശേഷം ഫഹദ് നായകനായി എത്തുന്ന ചിത്രമാണ് അതിരൻ.

പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ സായി പല്ലവിയാണ് ഫഹദിന്റെ നായിക. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയുമു ണ്ട്. സെഞ്ച്വറി ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. വിവേകിന്റെ കഥയ്ക്ക് പി.എഫ്. മാത്യൂസ് തിരക്കഥ ഒരുക്കുന്നു. സൈക്കോ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് അതിരൻ എന്ന് റിപ്പോർട്ടുകളുണ്ട്. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാനാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

ഊട്ടിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഒരു മനഃശാസ്ത്ര ഡോക്ടറുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. പ്രകാശ് രാജ്, രഞ്ജി പണിക്കർ, അതുൽ കുൽക്കർണി, ശാന്തി കൃഷ്ണ തുടങ്ങിയവരും വേഷമിടുന്നു. ചിത്രം ഈ മാസം തിയറ്ററുകളിലെത്തും