Movie prime

അട്ടപ്പാടി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

അട്ടപ്പാടി വനത്തിൽ മാവോയിസ്റ്റുകളാണെന്ന പേരിൽ നാലുപേരെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സംസ്ഥാന പോലീസ് മേധാവിക്ക് നോട്ടീസയച്ചു. നാലു പേരെ വെടിവച്ചു കൊല്ലാനുണ്ടായ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നേരിട്ട് നടത്തി സംസ്ഥാന പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. കേസ് നവംബർ 12ന് കൽപ്പറ്റയിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. കൊലപാതകം നടന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലാണെന്ന് കമ്മീഷൻ നടപടിക്രമത്തിൽ പറഞ്ഞു. ഒരു More
 
അട്ടപ്പാടി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

അട്ടപ്പാടി വനത്തിൽ മാവോയിസ്റ്റുകളാണെന്ന പേരിൽ നാലുപേരെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സംസ്ഥാന പോലീസ് മേധാവിക്ക് നോട്ടീസയച്ചു.

നാലു പേരെ വെടിവച്ചു കൊല്ലാനുണ്ടായ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നേരിട്ട് നടത്തി സംസ്ഥാന പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. കേസ് നവംബർ 12ന് കൽപ്പറ്റയിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
കൊലപാതകം നടന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലാണെന്ന് കമ്മീഷൻ നടപടിക്രമത്തിൽ പറഞ്ഞു. ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരെ കണ്ട മാത്രയിൽ വെടിവയ്ക്കാനുള്ള പ്രകോപനം എന്താണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇതുവരെ വിശദീകരിച്ചിട്ടില്ല.

രാജ്യത്തുള്ള പൗരൻമാർക്കെല്ലാം ജീവിക്കാനുളള അവകാശം പ്രദാനം ചെയ്തിരിക്കുന്നത് ഇന്ത്യൻ ഭരണഘടനയാണ്. പോലീസ് ഉൾപ്പെടെ ആർക്കും പ്രസ്തുത അവകാശം കവർന്നെടുക്കാനുള്ള അധികാരമില്ല. ഭരണഘടനയിലെ ആർട്ടിക്കിൾ 21 പോലീസ് ഉൾപ്പെടെയുള്ള ആരുടെയും ബാഹ്യ ഇടപെടൽ കൂടാതെ മാന്യമായി ജീവിക്കാനുള്ള അവകാശം ഓരോ പൗരനും വാഗ്ദാനം ചെയ്യുന്നുണ്ട്.നിയമത്തിന്റെ ഇടപെടലിലൂടെ മാത്രമേ ഇതിൽ ബാഹ്യ ഇടപെടൽ കഴിയുകയുള്ളു.

മാവോയിസ്റ്റാണെന്ന സംശയത്തിൽ നാലു പേരുടെ ജീവൻ കവരാനുള്ള അധികാരം പോലീസിനില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മനുഷ്യത്വരഹിതമായ ഇത്തരമൊരു പ്രവർത്തി നിർവഹിക്കാൻ കോടതി പോലീസിന് അധികാരം നൽകിയിട്ടുമില്ല. അതേ സമയം സ്വയം പ്രതിരോധിക്കാൻ ഒരാൾക്ക് അവകാരമുണ്ട്’. അട്ടപ്പാടിയിൽ അത്തരമൊരു സാഹചര്യം ഉണ്ടായതായി കാണുന്നില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.