Movie prime

ഓട്ടോറിക്ഷയ്ക്കു മുകളിൽ മൊബൈൽ വീട് നിർമിച്ച് ആർകിടെക്റ്റ്; അഭിനന്ദന ട്വീറ്റുമായി ആനന്ദ് മഹീന്ദ്ര

Autorickshaw ഓട്ടോറിക്ഷയെ മൊബൈൽ വീടാക്കി മാറ്റിയ ആർക്കിടെക്റ്റിന് അഭിനന്ദനവുമായി വാഹന നിർമാണ മേഖലയിലെ പ്രമുഖ കമ്പനിയായ മഹീന്ദ്രയുടെ മേധാവി ആനന്ദ് മഹീന്ദ്ര. ഓട്ടോറിക്ഷയുടെ മുകളിലാണ് ആർകിടെക്റ്റ് സൗകര്യപ്രദവും മനോഹരവുമായ വീടൊരുക്കിയത്. ആകർഷകമായ ഡിസൈൻ കണ്ട ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ ചിത്രം പങ്കുവെയ്ക്കുകയും ഡിസൈനറെ ബന്ധപ്പെടാനുള്ള മാർഗം തിരയുകയും ചെയ്തു. Autorickshaw ചെറിയ ഇടങ്ങളുടെ കരുത്ത് കാണിക്കാനാണ് അരുൺ പ്രഭു എന്ന ആർകിടെക്റ്റ് തൻ്റെ ഡിസൈനിലൂടെ ശ്രമിച്ചതെന്നും എന്നാൽ ഇത്തരം നിർമിതികൾക്ക് വലിയ പ്രസക്തിയുണ്ടെന്നും കോവിഡാനന്തര കാലഘട്ടത്തിൽ ഇതൊരു More
 
ഓട്ടോറിക്ഷയ്ക്കു മുകളിൽ മൊബൈൽ വീട് നിർമിച്ച് ആർകിടെക്റ്റ്; അഭിനന്ദന ട്വീറ്റുമായി ആനന്ദ് മഹീന്ദ്ര

Autorickshaw
ഓട്ടോറിക്ഷയെ മൊബൈൽ വീടാക്കി മാറ്റിയ ആർക്കിടെക്റ്റിന് അഭിനന്ദനവുമായി വാഹന നിർമാണ മേഖലയിലെ പ്രമുഖ കമ്പനിയായ മഹീന്ദ്രയുടെ മേധാവി ആനന്ദ് മഹീന്ദ്ര.  ഓട്ടോറിക്ഷയുടെ മുകളിലാണ് ആർകിടെക്റ്റ് സൗകര്യപ്രദവും മനോഹരവുമായ  വീടൊരുക്കിയത്. ആകർഷകമായ ഡിസൈൻ കണ്ട ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ ചിത്രം പങ്കുവെയ്ക്കുകയും ഡിസൈനറെ ബന്ധപ്പെടാനുള്ള മാർഗം തിരയുകയും ചെയ്തു. Autorickshaw

ചെറിയ ഇടങ്ങളുടെ കരുത്ത് കാണിക്കാനാണ് അരുൺ പ്രഭു എന്ന ആർകിടെക്റ്റ് തൻ്റെ ഡിസൈനിലൂടെ ശ്രമിച്ചതെന്നും എന്നാൽ ഇത്തരം നിർമിതികൾക്ക് വലിയ പ്രസക്തിയുണ്ടെന്നും കോവിഡാനന്തര കാലഘട്ടത്തിൽ ഇതൊരു ട്രെൻഡായിത്തന്നെ മാറിയിട്ടുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

ആനന്ദ് പങ്കിട്ട ചിത്രത്തിൽ ഒരു ഓട്ടോറിക്ഷയുടെ മുകളിലാണ് ചെറിയ വീട് നിർമിച്ചിട്ടുള്ളത്. ചെന്നൈ സ്വദേശിയായ അരുൺ പ്രഭു എൻ ‌ജി എന്ന
ആർക്കിടെക്റ്റാണ് വീട് രൂപകൽപന ചെയ്തത്.  ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ് ‘സോളോ 1’ എന്ന പേരിലുള്ള ഈ മൊബൈൽ ഹോം നിർമിച്ചിട്ടുള്ളത്.

അരുൺപ്രഭു എന്ന ആർകിടെക്റ്റുമായി  ബന്ധപ്പെടാനുള്ള ആഗ്രഹവും തൻ്റെ ട്വീറ്റിലൂടെ ആനന്ദ് മഹീന്ദ്ര പ്രകടിപ്പിച്ചു. തന്നെ ആർകിടെക്റ്റുമായി ബന്ധപ്പെടുത്താൻ ആർക്കെങ്കിലും കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. ഒരു ബൊലേറോ പിക്കപ്പിന് മുകളിൽ ഇതിനേക്കാൾ വലിയൊരു ഇടം രൂപകൽപന ചെയ്യാൻ അദ്ദേഹത്തിന് കഴിയുമോ എന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും മഹീന്ദ്ര എഴുതി.

ട്വീറ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആയിരക്കണക്കിന് ലൈക്കുകളും നൂറുകണക്കിന് പ്രതികരണങ്ങളുമാണ് ഉടനടി വന്നത്. പലരും ഡിസൈനിലെ പുതുമയെ പ്രശംസിച്ചപ്പോൾ ചിലർ ആർകിടെക്റ്റുമായി ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ ഷെയർ ചെയ്തു.

ഡി ടി നെക്സ്റ്റിലെ ഒരു റിപ്പോർട്ട് പ്രകാരം, ചെറിയ ചേരി സ്ഥലങ്ങൾ മികച്ച രൂപകൽപനയിലൂടെ മെച്ചപ്പെടുത്താൻ കഴിയുമെന്ന് മനസ്സിലാക്കിയ അരുൺ പ്രഭു നേരത്തേ 6 x 6 അടി വലിപ്പത്തിലുള്ള ‘ഡിറ്റാച്ചബിൾ’ വീട്  വികസിപ്പിച്ചെടുത്തിട്ടുണ്ട്.

വലിപ്പമുള്ള വാസ്തുവിദ്യയിലാണ് പൊതുവെ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ചെറിയ നിർമിതികൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും അരുൺപ്രഭു പറയുന്നു. സോളോ 1-ന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചതിലൂടെ രാജ്യത്തെ ‘പോർട്ടബിൾ’ ഭവന സങ്കൽപങ്ങൾക്ക് ഊർജം പകരുകയായിരുന്നു തൻ്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.