Movie prime

അവഞ്ചേഴ്‌സ് എൻഡ് ഗെയിമും റാഞ്ചി തമിഴ് റോക്കേഴ്സ് ; ഞെട്ടലോടെ സിനിമാ ലോകം

റിലീസിന് ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കേ അവഞ്ചേഴ്സ് എൻഡ് ഗെയിമിന്റെ വ്യാജ പതിപ്പ് തമിഴ് റോക്കേഴ്സിന്റെ സൈറ്റിലെത്തി. മാസങ്ങളായി അവഞ്ചേഴ്സ് ആരാധകർ കാത്തിരിക്കുന്ന എൻഡ് ഗെയിമിന്റെ വ്യാജ പതിപ്പ് റിലീസിന് തൊട്ടുമുൻപ് ഇന്റർ നെറ്റിലൂടെ പുറത്തുവന്നതോടെ സിനിമാ വ്യവസായ മേഖലയിൽ കനത്ത ആശങ്കകൾ ഉയർന്നിട്ടുണ്ട്. ശതകോടികൾ മുതൽമുടക്കുള്ള ചിത്രം ബോക്സ് ഓഫീസിൽ തകർപ്പൻ വിജയമാകും എന്ന കണക്കുകൂട്ടലിനിടെയാണ് പൈറസി പ്രശ്നങ്ങൾ ആശങ്കകൾ സൃഷ്ടിക്കുന്നത്. വ്യാജ പതിപ്പുകൾ സിനിമാ വ്യവസായത്തെ തകർച്ചയിലേക്ക് നയിക്കുമെന്ന് വ്യവസായവൃത്തങ്ങൾ പറയുന്നു. നാളെയാണ് അവഞ്ചേഴ്സ് എൻഡ് ഗെയിം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. വെളുപ്പിന് നാലു മണിക്കാണ് ആദ്യ പ്രദർശനം. More
 
അവഞ്ചേഴ്‌സ് എൻഡ് ഗെയിമും റാഞ്ചി തമിഴ് റോക്കേഴ്സ് ; ഞെട്ടലോടെ സിനിമാ ലോകം

റിലീസിന് ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കേ അവഞ്ചേഴ്‌സ് എൻഡ് ഗെയിമിന്റെ വ്യാജ പതിപ്പ് തമിഴ് റോക്കേഴ്സിന്റെ സൈറ്റിലെത്തി.

മാസങ്ങളായി അവഞ്ചേഴ്‌സ് ആരാധകർ കാത്തിരിക്കുന്ന എൻഡ് ഗെയിമിന്റെ വ്യാജ പതിപ്പ് റിലീസിന് തൊട്ടുമുൻപ് ഇന്റർ നെറ്റിലൂടെ പുറത്തുവന്നതോടെ സിനിമാ വ്യവസായ മേഖലയിൽ കനത്ത ആശങ്കകൾ ഉയർന്നിട്ടുണ്ട്. ശതകോടികൾ മുതൽമുടക്കുള്ള ചിത്രം ബോക്സ് ഓഫീസിൽ തകർപ്പൻ വിജയമാകും എന്ന കണക്കുകൂട്ടലിനിടെയാണ് പൈറസി പ്രശ്നങ്ങൾ ആശങ്കകൾ സൃഷ്ടിക്കുന്നത്.

വ്യാജ പതിപ്പുകൾ സിനിമാ വ്യവസായത്തെ തകർച്ചയിലേക്ക് നയിക്കുമെന്ന് വ്യവസായവൃത്തങ്ങൾ പറയുന്നു. നാളെയാണ് അവഞ്ചേഴ്‌സ് എൻഡ് ഗെയിം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.

വെളുപ്പിന് നാലു മണിക്കാണ് ആദ്യ പ്രദർശനം. ബുക്ക് മൈ ഷോയിലൂടെ ഒരാഴ്ച മുൻപേ തന്നെ ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിരുന്നു. ആദ്യ ദിവസങ്ങളിലെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയതായി റിപ്പോർട്ടുകളുണ്ട്. ചില തിയേറ്ററുകളിൽ ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും ചിത്രം പ്രദർശിപ്പിക്കുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു.

തമിഴ് റോക്കേഴ്സ് ചിത്രത്തിന്റെ കാമറ പ്രിന്റ് പുറത്തുവിട്ടത് ബോക്സ് ഓഫീസ് വിജയത്തെ വലിയ തോതിൽ ബാധിക്കും എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

കഥയും കഥാപാത്രങ്ങളും ക്ളൈമാക്‌സും അടക്കം മാസങ്ങളായി ചിത്രത്തെക്കുറിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട്. റോബർട്ട് ഡൗണി,ക്രിസ് ഇവാൻസ്, ക്രിസ് കെംസ്‌വേർത്ത്, മാർക്ക് റൂഫലോ, പോൾ റഡ്ഡ്, ബ്രൈ ലാർസൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.