Movie prime

ആയുഷ് പ്രോട്ടോകോൾ ‘പ്രയോഗസിദ്ധമായ തെളിവുകൾ’ അടിസ്ഥാനമാക്കി; ഐഎംഎയുടെ ആരോപണം തള്ളി കേന്ദ്രം

AYUSH protocol കോവിഡ്-19 പ്രതിരോധത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ ആയുഷ് പ്രോട്ടോകോളിനോടുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വിമർശനത്തെ തളളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആയുർവേദത്തെയും യോഗയെയും അടിസ്ഥാനമാക്കിയും, ‘പ്രയോഗസിദ്ധമായ തെളിവുകളും'(എംപിരിക്കൽ എവിഡൻസ്), ‘ജീവ ശാസ്ത്രപരമായ യാഥാർത്ഥ്യങ്ങളും’ (ബയോളജിക്കൽ പ്ലോസിബിലിറ്റി) കണക്കിലെടുത്തുമാണ് കോവിഡ് രോഗികൾക്കുള്ള ആയുഷ് പ്രോട്ടോകോൾ രൂപീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. AYUSH protocol സർക്കാർ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ട്രീറ്റ്മെന്റ് പ്രോട്ടോകോളിന് പുറമേയാണ് ആയുഷ് പ്രോട്ടോകോൾ ശുപാർശ ചെയ്തിരിക്കുന്നത്. രോഗത്തെ സംബന്ധിച്ച ക്ലിനിക്കൽ സമീപനങ്ങൾ അവഗണിക്കണമെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ More
 
ആയുഷ് പ്രോട്ടോകോൾ ‘പ്രയോഗസിദ്ധമായ തെളിവുകൾ’ അടിസ്ഥാനമാക്കി;  ഐഎംഎയുടെ ആരോപണം തള്ളി കേന്ദ്രം

AYUSH protocol
കോവിഡ്-19 പ്രതിരോധത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ ആയുഷ് പ്രോട്ടോകോളിനോടുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വിമർശനത്തെ തളളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആയുർവേദത്തെയും യോഗയെയും അടിസ്ഥാനമാക്കിയും, ‘പ്രയോഗസിദ്ധമായ തെളിവുകളും'(എംപിരിക്കൽ എവിഡൻസ്), ‘ജീവ ശാസ്ത്രപരമായ യാഥാർത്ഥ്യങ്ങളും’ (ബയോളജിക്കൽ പ്ലോസിബിലിറ്റി) കണക്കിലെടുത്തുമാണ് കോവിഡ് രോഗികൾക്കുള്ള ആയുഷ് പ്രോട്ടോകോൾ രൂപീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. AYUSH protocol

സർക്കാർ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ട്രീറ്റ്മെന്റ് പ്രോട്ടോകോളിന് പുറമേയാണ് ആയുഷ് പ്രോട്ടോകോൾ ശുപാർശ ചെയ്തിരിക്കുന്നത്. രോഗത്തെ സംബന്ധിച്ച ക്ലിനിക്കൽ സമീപനങ്ങൾ അവഗണിക്കണമെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ നിർദേശിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

കോവിഡ്-19 പ്രതിരോധത്തിനായി ബദൽ മരുന്നുകളും യോഗയും പ്രോത്സാഹിപ്പിക്കണം എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഐ‌എം‌എ രംഗത്തുവന്നിരുന്നു. ഈ ആഴ്ച ആദ്യം അദ്ദേഹം ആയുഷ് പ്രോട്ടോകോളും പുറത്തിറക്കിയിരുന്നു. അശ്വഗന്ധ, ചിറ്റമൃത്, തിപ്പലി എന്നീ ഔഷധങ്ങളും ആയുഷ് 64 ഗുളികകളും യോഗയും പ്രോത്സാഹിപ്പിക്കുന്നതാണ് ആയുഷ് പ്രോട്ടോകോൾ.

രോഗലക്ഷണങ്ങൾ അധികരിക്കാതിരിക്കാനും വേഗത്തിൽ രോഗമുക്തി കൈവരാനും സഹായകമാണ് എന്ന എംപിരിക്കൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ്
കോവിഡ് പ്രതിരോധ ചികിത്സയിൽ സ്റ്റാൻഡേർഡ് പ്രോട്ടോകോളിനൊപ്പം ഔഷധക്കൂട്ടുകളും ആയുർവേദ ഗുളികകളും യോഗയും ഉൾക്കൊള്ളിച്ച ആയുഷ് പ്രോട്ടോകോൾ കൂടി ഉൾക്കൊള്ളിച്ചത് എന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ആരോഗ്യ മന്ത്രാലയം മുന്നോട്ടുവെയ്ക്കുന്ന അലോപ്പതി
പ്രോട്ടോകോളിന് ബദലല്ല ആയുഷ് പ്രോട്ടോകോളെന്നും, മറിച്ച് അലോപ്പതി പ്രോട്ടോകോളിനൊപ്പം ആയുഷ് പ്രോട്ടോകോൾ കൂടി ഉപയോഗപ്പെടുത്തണം എന്ന നിർദേശം തന്നെയാണ് തങ്ങൾ നേരത്തെ നൽകിയിരുന്നതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം,ആയുഷിനെ അനുകൂലിക്കുന്നവരും അതിൻ്റെ വക്താക്കളും കോവിഡ്-19 ചികിത്സയിൽ അതിൻ്റെ ഫലപ്രാപ്തിയെപ്പറ്റി
ഒരു ഡബിൾ-ബ്ലൈൻഡ് കൺട്രോൾ പഠനത്തിന് തയ്യാറാറുണ്ടോ എന്ന് ഐ‌എം‌എ ഒരു പ്രസ്താവനയിൽ വെല്ലുവിളിച്ചു.