Movie prime

വനിതകള്‍ക്ക് നഷ്ടപ്പെട്ട തൊഴില്‍ ജീവിതം വീണ്ടെടുക്കാന്‍ ഐസിഫോസിന്റെ “ബാക്ക്-ടു-വര്‍ക്ക്”

തിരുവനന്തപുരം: ഐടി മേഖലയില് പല കാരണങ്ങളാല് ജോലി ഉപേക്ഷിക്കേണ്ടി വന്ന വനിതകളുടെ തൊഴില് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്ക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ് വെയര് സ്ഥാപനമായ ഇന്റര്നാഷണല് സെന്റര് ഫോര് ഫ്രീ ആന്ഡ് ഓപ്പണ് സോഴ്സ് സോഫ്റ്റ് വെയര് (ഐസിഫോസ്) വിവിധ സ്വതന്ത്ര സോഫ്റ്റ് വെയര് മേഖലകളില് തീവ്ര പരിശീലനം സംഘടിപ്പിക്കുന്നു. ‘ബാക്ക്-ടു-വര്ക്ക്’ എന്നു പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിലൂടെ വിവാഹം, മാതൃത്വം, പ്രാദേശിക പരിമിതികള്, കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള് എന്നിവ കാരണം ജോലിയില് നിന്നു മാറില് നില്ക്കേണ്ടിവന്ന പ്രതിഭാശാലികളായ More
 
വനിതകള്‍ക്ക് നഷ്ടപ്പെട്ട തൊഴില്‍ ജീവിതം വീണ്ടെടുക്കാന്‍ ഐസിഫോസിന്റെ “ബാക്ക്-ടു-വര്‍ക്ക്”

തിരുവനന്തപുരം: ഐടി മേഖലയില്‍ പല കാരണങ്ങളാല്‍ ജോലി ഉപേക്ഷിക്കേണ്ടി വന്ന വനിതകളുടെ തൊഴില്‍ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിന്‍റെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍ (ഐസിഫോസ്) വിവിധ സ്വതന്ത്ര സോഫ്റ്റ് വെയര്‍ മേഖലകളില്‍ തീവ്ര പരിശീലനം സംഘടിപ്പിക്കുന്നു.

‘ബാക്ക്-ടു-വര്‍ക്ക്’ എന്നു പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിലൂടെ വിവാഹം, മാതൃത്വം, പ്രാദേശിക പരിമിതികള്‍, കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങള്‍ എന്നിവ കാരണം ജോലിയില്‍ നിന്നു മാറില്‍ നില്‍ക്കേണ്ടിവന്ന പ്രതിഭാശാലികളായ വനിതകളുടെ ശാക്തീകരണത്തിനാണ് ഐസിഫോസ് ഊന്നല്‍ നല്‍കുന്നത്.

ലാടെക്സിലും സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗിലും അടിസ്ഥാനമാക്കിയ ‘ബാക്ക്-ടു-വര്‍ക്കി’ന്‍റെ ആദ്യ ബാച്ചുകളുടെ പരിശീലനം ജൂലൈ എട്ടിന് കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ്ബില്‍ നടക്കും. വിവിധ സ്വതന്ത്ര സോഫ്റ്റ് വെയര്‍ മേഖലകളിലൂടെ വനിതകള്‍ക്ക് തങ്ങളുടെ കരിയറിലേക്ക് ചുവടുവയ്ക്കുന്നതിനുള്ള അവസരമാണ് ഈ സംരംഭത്തിലൂടെ ഐസിഫോസ് പ്രദാനം ചെയ്യുന്നത്.

വനിതകളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച് അവരെ സാങ്കേതിവിദ്യയ്ക്ക് സംഭാവന നല്‍കുന്നവരാക്കി മാറ്റുന്നതിന് വിമെന്‍ ഹാക്കത്തോണ്‍, വിന്‍റര്‍ സ്കൂള്‍ ഫോര്‍ വിമെന്‍ തുടങ്ങിയ പരിപാടികള്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ ഐസിഫോസ് നേതൃത്വം നല്‍കിയിരുന്നു.

തീവ്ര പരിശീലനത്തിനായി ജൂണ്‍ 29 വരെ അപേക്ഷിക്കാവുന്നതാണ്. ഓരോ പരിശീലനത്തിനും 30 സീറ്റുകളാണുള്ളത്. രജിസ്റ്റര്‍ ചെയ്യുന്നതിന് https://wh.icfoss.org/back2work/events/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. വിശദവിവരങ്ങള്‍ക്ക് 7356610110.