Movie prime

അലനും താഹയ്ക്കും ജാമ്യം

Alan & Thaha യുഎപിഎ കേസില് അലനും താഹയ്ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു. എന്ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തി എന്ന് ആരോപിച്ച് 2019 നവംബര് ഒന്നിനാണ് കോഴിക്കോട് പന്തീരങ്കാവിലെ വീട്ടില്നിന്ന് അലനെയും താഹയെയും അറസ്റ്റ് ചെയ്തത്. ഏപ്രില് 27-നാണ് ഇരുവര്ക്കും എതിരായ കുറ്റപത്രം കൊച്ചിയിലെ എന്ഐഎ കോടതിയില് സമര്പ്പിച്ചത്.Alan & Thaha ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം നല്കിയിട്ടുള്ളത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് സമര്പ്പിക്കണം. മാസത്തിലൊരിക്കൽ സ്റ്റേഷനില് എത്തി ഒപ്പ് രേഖപ്പെടുത്തണം More
 
അലനും താഹയ്ക്കും ജാമ്യം

Alan & Thaha

യുഎപിഎ കേസില്‍ അലനും താഹയ്ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു. എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്.
മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തി എന്ന് ആരോപിച്ച് 2019 നവംബര്‍ ഒന്നിനാണ് കോഴിക്കോട് പന്തീരങ്കാവിലെ വീട്ടില്‍നിന്ന് അലനെയും താഹയെയും അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 27-നാണ് ഇരുവര്‍ക്കും എതിരായ കുറ്റപത്രം കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്.Alan & Thaha

ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം നല്കിയിട്ടുള്ളത്.
ഒരു ലക്ഷം രൂപയുടെ ബോണ്ട് സമര്‍പ്പിക്കണം. മാസത്തിലൊരിക്കൽ സ്റ്റേഷനില്‍ എത്തി ഒപ്പ് രേഖപ്പെടുത്തണം തുടങ്ങിയവയാണ് ഉപാധികൾ. അറസ്റ്റിലായി പത്ത് മാസത്തിനു ശേഷമാണ് ഇരുവർക്കും ജാമ്യം കിട്ടുന്നത്.

നേരത്തേ പന്തീരങ്കാവ് കേസിൽ ഇരുവരും സമർപ്പിച്ച ജാമ്യ ഹർജിയിൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും തെളിവുകള്‍ ഇല്ലെന്നും അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇരുവർക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നും അതിനുള്ള തെളിവുകൾ അന്വേഷിച്ചു വരികയാണെന്നുമാണ് എന്‍ഐഎയുടെ വാദം.