Movie prime

പ്രതികരിക്കുന്ന പുരുഷൻ പൗരുഷത്തിന്റെ പ്രതീകമാവുമ്പോൾ സ്ത്രീ അഴിഞ്ഞാട്ടക്കാരിയായി മുദ്രകുത്തപ്പെടുന്നത് എന്തുകൊണ്ടാണ് ?

Bakul Geeth പാലത്തായി വിഷയത്തിലും വാളയാർ വിഷയത്തിലും നിരന്തരം ഇടപെടലുകൾ നടത്തുകയും സമരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാൻ. എന്നാൽ എന്റെ എഫ് ബി യിലോ മറ്റോ അതിനെ പ്രതിപാദിക്കുന്ന യാതൊന്നും കാണണമെന്നില്ല. അതിനർഥം ഞാൻ ഈ വിഷയത്തിൽ മൗനം പാലിച്ചിരുന്നു എന്നാണോ ? ഒരു വിഷയത്തിൽ പ്രതികരിക്കുമ്പോൾ അവരുടെ ടൈംലൈൻ നോക്കി മറ്റ് വിഷയങ്ങളിൽ പ്രതികരിച്ചിട്ടില്ലെന്ന് തീരുമാനിക്കുകയും സൈബർ ആക്രമണങ്ങൾക്ക് അതൊരു മറയാക്കുകയും ചെയ്യുന്നത് ജനാധിപത്യ മര്യാദയാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. Bakul Geeth ആക്റ്റിവിസ്റ്റും അധ്യാപികയുമായ More
 
പ്രതികരിക്കുന്ന പുരുഷൻ പൗരുഷത്തിന്റെ പ്രതീകമാവുമ്പോൾ സ്ത്രീ അഴിഞ്ഞാട്ടക്കാരിയായി മുദ്രകുത്തപ്പെടുന്നത് എന്തുകൊണ്ടാണ് ?

Bakul Geeth

പാലത്തായി വിഷയത്തിലും വാളയാർ വിഷയത്തിലും നിരന്തരം ഇടപെടലുകൾ നടത്തുകയും സമരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാൻ. എന്നാൽ എന്റെ എഫ് ബി യിലോ മറ്റോ അതിനെ പ്രതിപാദിക്കുന്ന യാതൊന്നും കാണണമെന്നില്ല. അതിനർഥം ഞാൻ ഈ വിഷയത്തിൽ മൗനം പാലിച്ചിരുന്നു എന്നാണോ ? ഒരു വിഷയത്തിൽ പ്രതികരിക്കുമ്പോൾ അവരുടെ ടൈംലൈൻ നോക്കി മറ്റ് വിഷയങ്ങളിൽ പ്രതികരിച്ചിട്ടില്ലെന്ന് തീരുമാനിക്കുകയും സൈബർ ആക്രമണങ്ങൾക്ക് അതൊരു മറയാക്കുകയും ചെയ്യുന്നത് ജനാധിപത്യ മര്യാദയാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. Bakul Geeth

ആക്റ്റിവിസ്റ്റും അധ്യാപികയുമായ ബകുൾ ഗീത് എഴുതുന്നു

പ്രതികരിക്കുന്ന പുരുഷൻ പൗരുഷത്തിന്റെ പ്രതീകമാവുമ്പോൾ സ്ത്രീ അഴിഞ്ഞാട്ടക്കാരിയായി മുദ്രകുത്തപ്പെടുന്നത് എന്തുകൊണ്ടാണ് ?

നായരുടെ ചാനലിന് ഈ സംഭവത്തിന് ശേഷം 10000 സബ്സ്ക്രൈബേഴ്സ് കൂടി എന്ന വാർത്തയാണ് ഒടുവിൽ കണ്ടത്. ഒരു യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത് എപ്പോഴാണ്? ആ ചാനലിൽ വരുന്നത് നമുക്ക് ഫോളോ ചെയ്യണ്ടതായ വിവരങ്ങൾ അടങ്ങുമ്പോൾ മാത്രമാണ് അത് ചെയ്യുന്നത്. വിനോദമാകാം, വിജ്ഞാനമാകാം, സാമൂഹിക പ്രതിബദ്ധതയുള്ളതാകാം. നായരുടെ വീഡിയോകൾ ഇതിൽ ഏതിൽ പെടും…?

ചുറ്റിലുമുള്ള പെൺ സമൂഹത്തെ ഒന്നടങ്കം പുലഭ്യം പറയുന്ന ഒരു വ്യക്തിയെ സപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണമാണ് നിമിഷം കൊണ്ട് ഇരട്ടിയാവുന്നത്. സൈബർ നിയമങ്ങളുടെ പോരായ്മയാണോ അതോ ഉദ്യോഗസ്ഥരുടെ നെറികേടാണോ ആ ചാനൽ ഇപ്പോഴും തുടരുന്നത്…?

പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന പുരുഷൻ പൗരുഷത്തിന്റെ പ്രതീകമാവുമ്പോൾ സ്ത്രീ അഴിഞ്ഞാട്ടക്കാരിയും ദുർനടപ്പുകാരിയുമായി മുദ്രകുത്തപ്പെടുന്നത് എപ്രകാരമാണ് ?

ബലാത്സംഗ കേസുകളിൽ പ്രതികൾ പിടിക്കപ്പെടുമ്പോൾ “അവരെ നിയമത്തിന് വിട്ടു കൊടുക്കരുത്, ജനങ്ങൾ കൈകാര്യം ചെയ്യണം, വെടിവെച്ച് കൊല്ലണം” എന്നെല്ലാം ആക്രോശിക്കുന്നവരാണ് വളരെ ചെറിയ ഈ പ്രതികരണത്തെ, സൈബർ ആക്രമണങ്ങളിലൂടെ
“സംസ്കാരമില്ലായ്മ” യാക്കി ചിത്രീകരിക്കുന്നത്.
ഭാഗ്യലക്ഷ്മിയും ദിയ സനയും തെറി പറഞ്ഞു എന്നതാണ് വലിയ ആക്ഷേപം. അശ്ലീലം മാത്രം പറഞ്ഞു കൊണ്ട് ഒരു യൂടൂബ് ചാനലിലൂടെ പെൺ സമൂഹത്തെ ഒന്നടങ്കം പീഡിപ്പിക്കുന്നതിൽ തെറ്റില്ല എന്നാണ് സൈബർ പോരാളികളുടെ പക്ഷം.

 

ശാരീരികമായി നേരിടുന്ന ആക്രമണത്തേക്കാൾ ക്രൂരമാണ് നായരെപ്പോലുള്ള പെർവർട്ടുകൾ നടത്തുന്ന ഇത്തരം അതിക്രമങ്ങൾ. ഇത് ആസ്വദിക്കുന്ന ഒരു വിഭാഗത്തെ കൂടി ഉൾക്കൊള്ളുന്ന സമൂഹത്തിൽ ജീവിക്കുമ്പോൾ പ്രതികരിക്കാൻ നിയമവ്യവസ്ഥയുടെ ആനുകൂല്യം ലഭിക്കില്ലെന്ന തോന്നലിൽ നിന്നും പെണ്ണുങ്ങൾ ഉയർന്നു വന്നിട്ടുണ്ടെങ്കിൽ അവർക്കൊപ്പം നിൽക്കാനാണ് ഇഷ്ടം.

പ്രിഥ്വിരാജിന്റെ ഹാഫ്-നെയ്ക്കഡ് ഫോട്ടോക്ക് അഭിനന്ദനപ്രവാഹവും അനശ്വരയുടെ കാലുകൾക്ക് തെറി അഭിഷേകവും നടത്തുന്ന സമൂഹത്തിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കാൻ ഇല്ലെന്ന് അറിഞ്ഞ്, പ്രതികരിക്കാൻ തയ്യാറായ പെൺകൾ. നിയമപ്രശ്നങ്ങൾ ഉണ്ടാകും എന്നറിഞ്ഞ് തന്നെയാണ് പ്രതികരിച്ചത് എന്ന് കൂടി പറയുമ്പോൾ, അടിയുണ്ടാക്കി ഒളിവിൽ പോകുന്ന ആണിനേക്കാൾ ഇഷ്ടം തോന്നുന്നുണ്ട് ആ പെൺകളോട്.

മറ്റൊരു ആക്ഷേപം കേട്ടത്, പാലത്തായി വാളയാർ തുടങ്ങിയ വിഷയങ്ങളിൽ ഇവർ പ്രതികരിച്ചില്ലന്ന്…
ഒന്ന് ചോദിക്കട്ടെ, ഈ പറഞ്ഞവരെല്ലാം അങ്ങനെ ചെയ്തവരാണോ? അങ്ങനെ പ്രതികരിച്ചിരുന്നെങ്കിൽ ആ കേസുകളുടെ നിലവിലെ അവസ്ഥ ആകുമായിരുന്നില്ല ഫലം.

മറ്റൊന്ന്, എല്ലാ വിഷയങ്ങളിലും പരസ്യമായിത്തന്നെ പ്രതികരിക്കണം എന്നുണ്ടോ? അങ്ങനെ ചെയ്യാത്തവർ മറ്റൊരു വിഷയത്തിലും ഇടപെടലുകൾ നടത്താനും പ്രതികരിക്കാനും പാടില്ല എന്നുണ്ടോ?

പാലത്തായി വിഷയത്തിലും വാളയാർ വിഷയത്തിലും നിരന്തരം ഇടപെടലുകൾ നടത്തുകയും സമരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാൻ. എന്നാൽ എന്റെ എഫ് ബി യിലോ മറ്റോ അതിനെ പ്രതിപാദിക്കുന്ന യാതൊന്നും കാണണമെന്നില്ല. അതിനർഥം ഞാൻ ഈ വിഷയത്തിൽ മൗനം പാലിച്ചിരുന്നു എന്നാണോ ? ഒരു വിഷയത്തിൽ പ്രതികരിക്കുമ്പോൾ അവരുടെ ടൈംലൈൻ നോക്കി മറ്റ് വിഷയങ്ങളിൽ പ്രതികരിച്ചിട്ടില്ലെന്ന് തീരുമാനിക്കുകയും സൈബർ ആക്രമണങ്ങൾക്ക് അതൊരു കാരണമാക്കുകയും ചെയ്യുന്നത് ജനാധിപത്യ മര്യാദയാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്.

പ്രതികരണ ശേഷിയുള്ള ഒരു തലമുറയെ വളർത്തിയെടുക്കേണ്ടത് നിയമ സംവിധാനം ദുർബലമായ നാട്ടിൽ അത്യാവശ്യമാണ് എന്ന ബോധത്തിൽ നിന്ന് കൊണ്ട്…