Movie prime

ബൈഡന് വോട്ടു ചോദിച്ച് ഒബാമയുടെ ഫോൺകോൾ, രസകരമായ വീഡിയോ കാണാം

Barack Obama ഡെമോക്രാറ്റിക് സ്ഥാനാർഥികളായ ജോ ബൈഡനും കമല ഹാരിസിനും വേണ്ടി വോട്ടഭ്യർഥിച്ച് അമേരിക്കൻ മുൻ പ്രസിഡൻ്റ് ബറാക്ക് ഒബാമയുടെ ഫോൺ വിളി. “ഫോൺ ബാങ്കിംഗ്” എന്ന വിശേഷണത്തോടെയുള്ള ഫോൺവിളികളിൽ ഒന്നിൻ്റെ വീഡിയോ ഒബാമ തന്നെയാണ് ട്വീറ്റ് ചെയ്തത്.Barack Obama അലിസ എന്ന വീട്ടമ്മയുമായുള്ള രസകരമായ ഫോൺ സംഭാഷണമാണ് വീഡിയോയിൽ ഉള്ളത്. അമേരിക്കയുടെ മുൻ പ്രസിഡൻ്റിൽ നിന്നുള്ള അപ്രതീക്ഷിത ഫോൺ കോൾ ലഭിച്ച അലിസ താൻ ആകെ പരിഭ്രാന്തയായെന്ന് പറയുന്നത് കേൾക്കാം. അതിൻ്റെ ആവശ്യമില്ലെന്നും ജോ ബൈഡനും More
 
ബൈഡന് വോട്ടു ചോദിച്ച് ഒബാമയുടെ ഫോൺകോൾ, രസകരമായ വീഡിയോ കാണാം

Barack Obama

ഡെമോക്രാറ്റിക് സ്ഥാനാർഥികളായ ജോ ബൈഡനും കമല ഹാരിസിനും വേണ്ടി വോട്ടഭ്യർഥിച്ച് അമേരിക്കൻ മുൻ പ്രസിഡൻ്റ് ബറാക്ക് ഒബാമയുടെ ഫോൺ വിളി. “ഫോൺ ബാങ്കിംഗ്” എന്ന വിശേഷണത്തോടെയുള്ള ഫോൺവിളികളിൽ ഒന്നിൻ്റെ വീഡിയോ ഒബാമ തന്നെയാണ് ട്വീറ്റ് ചെയ്തത്.Barack Obama

അലിസ എന്ന വീട്ടമ്മയുമായുള്ള രസകരമായ ഫോൺ സംഭാഷണമാണ് വീഡിയോയിൽ ഉള്ളത്. അമേരിക്കയുടെ മുൻ പ്രസിഡൻ്റിൽ നിന്നുള്ള അപ്രതീക്ഷിത ഫോൺ കോൾ ലഭിച്ച അലിസ താൻ ആകെ പരിഭ്രാന്തയായെന്ന് പറയുന്നത് കേൾക്കാം. അതിൻ്റെ ആവശ്യമില്ലെന്നും ജോ ബൈഡനും കമല ഹാരിസിനും വോട്ട് ചെയ്യണം എന്ന് അഭ്യർഥിക്കാനാണ് താൻ ഫോൺ ചെയ്തതെന്നും ഒബാമ പറയുന്നു. ” ഐ വിൽ ബി ദേർ, ഐ ആം സൊ എക്സൈറ്റഡ് റ്റു വോട്ട് ഫോർ ദെം, ഐ കാണ്ട് വെയ്റ്റ് ” എന്നാണ് അവരുടെ മറുപടി. 2 മിനിറ്റ് 16 സെക്കൻ്റ് നീണ്ടു നിൽക്കുന്ന ഫോൺ കോളിനിടയിൽ അലിസയുടെ 8 മാസം പ്രായമുള്ള മകൻ്റെ കരച്ചിൽ കേൾക്കുന്ന ഒബാമ കുഞ്ഞിനോട് സംസാരിക്കാനും സമയം കണ്ടെത്തുന്നു.

കോവിഡ് മഹാമാരി ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് സുരക്ഷിതവും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതുമായ ഫോൺ കോൾ വോട്ടഭ്യർഥനയുമായി മുൻ പ്രസിഡൻ്റ് രംഗത്തെത്തിയത്.

ജോ ബൈഡനും കമല ഹാരിസിനും വോട്ടുചെയ്യാൻ കുടുംബത്തോടും സുഹൃത്തുക്കളോടും പറയണമെന്നും താൻ വിളിച്ച് അക്കാര്യം പ്രത്യേകം പറഞ്ഞതായി തന്നെ അവരോട് പറയണമെന്നും വീഡിയോയിൽ ഒബാമ അലിസയോട് ആവശ്യപ്പെടുന്നുണ്ട്.

ആവശ്യമെങ്കിൽ അലിസയ്ക്ക് അവർ വോട്ടു രേഖപ്പെടുത്തേണ്ട പോളിംഗ് സ്റ്റേഷനെ കുറിച്ചുള്ള വിശദാംശങ്ങൾ നൽകാൻ ഒബാമ സന്നദ്ധത പ്രകടിപ്പിക്കുന്നതിന് ഇടയിലാണ് കുഞ്ഞിൻ്റെ കരച്ചിൽ കേൾക്കുന്നതും അവനെപ്പറ്റി തിരക്കുന്നതും. കുടുംബത്തിൽ പുതിയൊരാൾ എത്തിയതിൻ്റെ സന്തോഷം പങ്കിടുന്ന അലിസയോട് അവൻ കരയുന്നത് ഒന്നുകിൽ വിശന്നിട്ടാകാമെന്നും അല്ലെങ്കിൽ ഡയപ്പർ മാറ്റാനാകുമെന്നും അതുമല്ലെങ്കിൽ അവൻ്റെ അമ്മയുടെ ശ്രദ്ധ മറ്റൊരാളിലേക്ക് പോയതുകൊണ്ടാവുമെന്നും ഒബാമ ഓർമപ്പെടുത്തുന്നു.

ആരെങ്കിലും ഫോൺ ചെയ്താൽ ഉടൻതന്നെ അവനും സംസാരിച്ചു തുടങ്ങുമെന്നും ഫോണിലൂടെ അവരോട് സംസാരിക്കാൻ കുഞ്ഞ് ജാക്സൺ ആഗ്രഹിക്കുന്നുണ്ടാവാമെന്നും അലിസ പറഞ്ഞതോടെ അവനോട് സംസാരിക്കാനും അദ്ദേഹം സന്നദ്ധനാവുന്നു.
“ഹേ ജാക്ക്സ്. വാട്ട്സ് ഗോയിങ്ങ് ഓൺ, മാൻ ?” എന്ന് ഒബാമ കുഞ്ഞിനോട് വാത്സല്യത്തോടെ ആരായുന്നു. മുൻ പ്രസിഡൻ്റിനോട് ഹായ് പറയാൻ അലിസ കുഞ്ഞിനോടും ആവശ്യപ്പെടുന്നുണ്ട്. എട്ട് മാസം പ്രായമുള്ള അമ്മയുമായുളള ഫോൺ വിളി അധികനേരം നീട്ടിക്കൊണ്ടു പോകുന്നത് ശരിയല്ലെന്ന് പറഞ്ഞ് ഒബാമ തൻ്റെ സംഭാഷണം അവസാനിപ്പിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.